ബെംഗളുരു: ഹണി ട്രാപ്കേസിൽ കന്നഡ ചലച്ചിത്ര താരം യുവരാജിനെ പൊലീസ് അറസ്റ്റ് ചെയ്തു.ഇയാളുടെ സഹായികളായ കവന, നിധി എന്നീ യുവതികൾക്കെതിരെയും 2 അജ്ഞാതർക്കെതിരെയും കേസെടുത്തു. ഹണി ട്രാപിൽ കുടുക്കി 14.40 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ആരോപിച്ച് 73 വയസ്സു കാരനായ വ്യവസായി അൾസൂർ പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണിത്.
കവനയും നിധിയും വ്യവസാ യിക്ക് അർധനഗ്ന ചിത്രങ്ങൾ വാ ട്സാപ്പിൽ അയച്ചുകൊടുത്താണു കെണിയൊരുക്കിയത്. എന്നാൽ ഇരുവരെയും ചോദ്യം ചെയ്തപ്പോൾ തങ്ങളുടെ പേരിൽ യുവരാജാണ് ചിത്രങ്ങൾ അയച്ചതെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണു താരത്തിന്റെ അറസ്റ്റ്.3ന് നിധി വ്യവസായിയെ നഗരത്തിലേക്കു വിളിച്ചുവരുത്തി.
തുടർന്നു പൊലീസ് ഉദ്യോഗസ്ഥരെന്നു പരിചയപ്പെടുത്തിയ 2 അജ്ഞാതർ യുവതികളുടെ അർധനഗ്ന ചിത്രങ്ങൾ ഇയാളുടെ മൊബൈലിൽ നിന്നു കണ്ടെടുത്ത ശേഷം ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നു 3 തവണയായി വ്യവസായിയിൽ നിന്ന് 14.40 ലക്ഷം രൂപ തട്ടിയെടുത്തന്നാണു കേസ്.
കാറിലിരുന്ന് ചുംബിച്ചതിന് പൊലീസ് പിടിച്ചു’; തുറന്നു പറഞ്ഞ് നാഗ ചൈതനന്യ
ലാൽ ല്‍ സിങ് ഛദ്ദയിലൂടെ ബോളിവുഡിലേക്ക് ചുവടുവച്ചിരിക്കുകയാണ് തെലുങ്ക് താരം നാഗ ചൈതന്യ.മികച്ച അഭിപ്രായമാണ് നാഗചൈതന്യയുടെ പ്രകടനത്തിന് ലഭിക്കുന്നത്. ഇപ്പോള്‍ താരം നടത്തിയ ഒരു വെളിപ്പെടുത്തലാണ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. കാറിനുള്ളില്‍ ഇരുന്ന് ചുംബിക്കുന്നതിനിടെ തന്നെ പൊലീസ് പിടിച്ചിട്ടുണ്ടെന്നാണ് താരം പറഞ്ഞത്.
റെയില്‍വേ സ്റ്റേഷനില്‍ വച്ച് കാമുകിയെ ചുംബിക്കുന്നതിനിടെ പൊലീസ് പിടിച്ചിട്ടുണ്ടെന്ന് ആരാധകര്‍ പറഞ്ഞപ്പോഴാണ് താരം തന്റെ അനുഭവവും പങ്കുവച്ചത്. ‘എനിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഹൈദരാബിദില്‍ വച്ച് കാറിന്റെ പിന്‍സീറ്റിലിരുന്ന് ചുംബിക്കുന്നതിനിടെയാണ് പൊലീസ് പിടിച്ചത്. ഇപ്പോള്‍ അത് പറയാനുള്ള ഒരു കഥയായി. ആ കാര്യത്തില്‍ ഞാന്‍ കൂളാണ്.
ഞാന്‍ എന്താണ് ചെയ്തതെന്നും എന്തിനാണ് പിടിയിലായതെന്നും എനിക്ക് അറിയാം.’- താരം പറഞ്ഞു.നടി സാമന്തയുമായുള്ള വിവാഹമോചനം നാഗ ചൈതന്യയെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. സാമന്തയെ ഇപ്പോള്‍ കണ്ടാല്‍ എന്തായിരിക്കും എന്ന ചോദ്യത്തിന് ചിരിക്കുമെന്നും ചിലപ്പോള്‍ ആലിംഗനം ചെയ്യുമെന്നും ആയിരുന്നു താരത്തിന്റെ മറുപടി.
നടി ശോഭിത ദുലിപാലയുമായി നാഗ ചൈതന്യ പ്രണയത്തിലാണെന്നും അടുത്തിടെ അഭ്യൂഹങ്ങളുണ്ടായിരുന്നു. അഭിമുഖത്തിനിടെ ശോഭിതയുടെ ചിത്രം കാണിച്ചപ്പോള്‍ ചിരിയായിരുന്നു താരത്തിന്റെ മറുപടി.