Home Featured വാഹനാപകടം;കന്നഡ നടൻ നാഗഭൂഷണ അറസ്റ്റിൽ

വാഹനാപകടം;കന്നഡ നടൻ നാഗഭൂഷണ അറസ്റ്റിൽ

ന്യൂഡൽഹി: കന്നഡ നടൻ നാഗഭൂഷണ അറസ്റ്റിൽ. കന്നഡ നടൻ നാഗഭൂഷണയുടെ കാർ ദമ്പതികൾക്കിടയിലേക്ക് ഇടിച്ച് കയറി യുവതി മരിച്ച സംഭവത്തിലാണ് അറസ്റ്റിലായത്.പ്രേമ എന്ന യുവതിയാണ് മരിച്ചത്. ഇവരുടെ ഭർത്താവിനും അപകടത്തിൽ പരിക്കേറ്റു. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

സ്കൂളില്‍ നിന്ന് റീല്‍സ്, ലൈക്ക് ചെയ്‍തില്ലെങ്കില്‍ തല്ലുമെന്ന് ഭീഷണി, അധ്യാപികമാര്‍ക്കെതിരെ വിദ്യാര്‍ത്ഥികളുടെ പരാതി

സോഷ്യൽ മീഡിയയിലെ ലൈക്കിനും ഷെയറിനും വേണ്ടി ആളുകള്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന് ഊഹിക്കാൻ പോലും സാധിക്കില്ല.അതിന്റെ പേരിലുണ്ടാകുന്ന പൊല്ലാപ്പുകളും അപകടങ്ങളും ചില്ലറയല്ല. അതുപോലെ യുപിയില്‍ നിന്നും തികച്ചും അസ്വസ്ഥാജനകമായ ഒരു വാര്‍ത്തയാണ് ഇപ്പോള്‍ വരുന്നത്. യുപിയിലെ അംരോഹ ജില്ലയിലെ ഒരു സ്കൂളില്‍ അധ്യാപികമാര്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ വീഡിയോകള്‍ ലൈക്ക് ചെയ്യാൻ നിര്‍ബന്ധിക്കുകയാണത്രെ.അധ്യാപികമാര്‍ സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറിയിലും ഒക്കെ റീല്‍സ് ഷൂട്ട് ചെയ്യുകയും ചെയ്യുന്നുണ്ട്.

സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറിയിലും റെക്കോര്‍ഡ് ചെയ്യുന്ന ഈ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും അത് ലൈക്ക് ചെയ്യാൻ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെടുകയും ചെയ്യുന്നു എന്നാണ് പരാതി. അത്തരത്തില്‍ ഒരു അക്കൗണ്ടാണ് ‘RaviPooja’. ക്ലാസിലായിരിക്കുമ്ബോഴും ചില അധ്യാപകര്‍ വീഡിയോ ഷൂട്ട് ചെയ്യാറുണ്ട് എന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നു.ഇനി വിദ്യാര്‍ത്ഥികള്‍ അത് ലൈക്ക് ചെയ്യാൻ തയ്യാറായില്ലെങ്കില്‍ അവരെ ഭീഷണിപ്പെടുത്തുന്നു എന്നും വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ട്.

ഇൻസ്റ്റഗ്രാം അക്കൗണ്ട് ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും സബ്‌സ്‌ക്രൈബ് ചെയ്യാനും നിര്‍ബന്ധിക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഒടുവില്‍ ഇതിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ മജിസ്‌ട്രേറ്റിനെ സമീപിക്കുകയായിരുന്നത്രെ. ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസറായ ഗംഗേശ്വരി ആരതി ഗുപ്തയാണ് പരാതി അന്വേഷിക്കുന്നത്.”ടീച്ചര്‍ സ്‌കൂളില്‍ വച്ച്‌ റീലുകള്‍ റെക്കോര്‍ഡ് ചെയ്യുകയും അവ ലൈക്ക് ചെയ്യാനും ഷെയര്‍ ചെയ്യാനും നിര്‍ബന്ധിക്കുകയുമാണ്. അങ്ങനെ ചെയ്തില്ലെങ്കില്‍ ഞങ്ങളെ തല്ലുമെന്ന് ഭീഷണിപ്പെടുത്താറും ഉണ്ട്” എന്ന് അന്നു എന്ന വിദ്യാര്‍ത്ഥി പറഞ്ഞതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

മറ്റൊരു വിദ്യാര്‍ത്ഥിയായ മനീഷ പറയുന്നത് ഒരു ടീച്ചര്‍ തന്നോട് അവര്‍ക്ക് വേണ്ടി ചായ ഉണ്ടാക്കാനും പാത്രം കഴുകാനും പറഞ്ഞു എന്നാണ്.അംബിക ഗോയല്‍, പൂനം സിംഗ്, നീതു കശ്യപ് എന്നിവരാണ് റീല്‍സ് ഷൂട്ട് ചെയ്ത് വിദ്യാര്‍ത്ഥികളോട് അത് ലൈക്ക് ചെയ്യാൻ പറഞ്ഞ അധ്യാപികമാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്നാല്‍, ഒരു അധ്യാപിക ഇത് നിഷേധിച്ചു. ഏതായാലും ആരതി ഗുപ്ത സംഭവം അന്വേഷിക്കുകയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group