ബെംഗളൂരു: നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് 1.8 കോടി രൂപ വാങ്ങി കബളിപ്പിച്ചെന്ന കേസിൽ നടനും നിർമാതാവുമായ വീരേന്ദ്ര ബാബു അറസ്റ്റിൽ. വീരേന്ദ്ര ബാബുവിനും മറ്റ് 7 പേർക്കുമെതിരെ ധാർവാഡ് സ്വദേശി ബസവരാജ് ബി.ഗോസൽ (53) കോഡിഗെഹള്ളി പൊലീസിൽ പരാതി നൽകിയതിനെ തുടർന്നാണിത്.
രാഷ്ട്രീയ ജനഹിത പക്ഷ എന്ന പാർട്ടിയുടെയും വി കെയർ ഓൺലൈൻ എന്ന വിദ്യാഭ്യാസ ആപ്പിന്റെയും സ്ഥാപകൻ കൂടിയാണ് വീരേന്ദ്ര ബാബു.താനും സുഹൃത്തുക്കളും ചേർന്ന് 1.8 കോടി രൂപയാണ് ഈ സംരംഭങ്ങളിൽ നിക്ഷേപിച്ച് കബളിപ്പിക്കപ്പെട്ടതെന്ന് ബസവരാജിന്റെ പരാതിയിൽ പറയുന്നു.
സ്വയം കൃഷി എന്ന സിനിമ നിർമിച്ച വീരേന്ദ്ര ബാബു ഇതിൽ അഭിനയിച്ചിട്ടുമുണ്ട്.ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് 2012 ഓഗസ്റ്റിലും ഇയാൾ അറസറ്റിലായിരുന്നു.