കോട്ടയം: മോഹന്‍ലാല്‍ നായകനായ ബിഗ് ബജറ്റ് ചിത്രം ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ സിനിമ ടെലിഗ്രാമില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍.കാഞ്ഞിരപ്പള്ളി സ്വദേശി നഫീസ് ആണ് അറസ്റ്റിലായത്. ഈരാറ്റുപേട്ടയില്‍ മൊബൈല്‍ കട നടത്തുകയാണ് നഫീസ്. നിര്‍മാതാവ് ആന്‍റണി പെരുമ്ബാവൂര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. മറ്റു ടെലിഗ്രാം ഗ്രൂപ്പുകളില്‍നിന്ന് കോപ്പി ചെയ്തെടുത്തതാണ് താന്‍ പ്രചരിപ്പിച്ചതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ നിരീക്ഷണത്തില്‍ ഉണ്ടെന്നാണ് സൈബര്‍ സെല്‍ പറയുന്നത്.