മംഗളൂരു: മംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് തിങ്കളാഴ്ച രാത്രി 11.05ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം യന്ത്രത്തകരാര്‍ കാരണം 13 മണിക്കൂര്‍ വൈകി.ചൊവ്വാഴ്ച ഉച്ച 12.10നാണ് പകരം വിമാനം പുറപ്പെട്ടത്.യന്ത്രത്തകരാര്‍ കാരണം മുടങ്ങിയ IX 813 വിമാനത്തിന് പകരം തിരുവനന്തപുരത്ത് നിന്ന് മറ്റൊന്ന് എത്തിച്ചാണ് സര്‍വിസ് നടത്തിയത്.
തിങ്കളാഴ്ച യാത്ര ചെയ്യേണ്ടിയിരുന്ന 168 യാത്രക്കാരില്‍ 161 പേര് ചൊവ്വാഴ്ച ബദല്‍ വിമാനത്താവളത്തില്‍ ദുബൈയിലേക്ക് പോയി. ഏഴു പേര് യാത്ര മാറ്റി. കേടായ വിമാനം നേരെയാക്കാൻ തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി.
പിറന്നാള്‍ സമ്മാനമായി ഒരു കുട്ട നിറയെ തക്കാളി;
തക്കാളിയുടെ വില കുതിച്ചുയരുന്നതിനിടെ, മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ ഒരു സ്ത്രീക്ക് ജന്മദിനസമ്മാനമായി ലഭിച്ചത് നാലുകിലോയലധികം തക്കാളി.കിലോയ്ക്ക് 26 രൂപയുണ്ടായിരുന്ന തക്കാളിക്ക് ഇപ്പോള്‍ മുംബൈയില്‍ 140 രൂപയില്‍ അധികമാണ് വില. ഇത് സാധാരണക്കാര്‍ക്ക് താങ്ങാവുന്നതിലുമപ്പുറമാണ്.കല്യാണിലെ കൊച്ചാടി സ്വദേശിയായ സോണാലിനാണ് ഞായറാഴ്ച ജന്മദിനത്തില് ബന്ധുക്കളില്‍ നിന്ന് നാല് കിലോയിലധികം തക്കാളി സമ്മാനമായി ലഭിച്ചത്. മേശപ്പുറത്ത് സമ്മാനമായി ലഭിച്ച തക്കാളി കുട്ടകള്‍ വച്ച് യുവതി പിറന്നാള്‍ കേക്ക് മുറിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. തന്റെ സഹോദരനും അമ്മായിയും അമ്മാവനും ഈ അവസരത്തില്‍ തനിക്ക് നല്കിയ സമ്മാനത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് യുവതി പറഞ്ഞു.