Home Featured അംഗീകാരമില്ലാത്ത നഴ്‌സിങ് കോളേജുകളിൽ പ്രവേശനം; കർണാടകത്തിൽ മലയാളി വിദ്യാർഥികൾ തട്ടിപ്പിനിരയായി

അംഗീകാരമില്ലാത്ത നഴ്‌സിങ് കോളേജുകളിൽ പ്രവേശനം; കർണാടകത്തിൽ മലയാളി വിദ്യാർഥികൾ തട്ടിപ്പിനിരയായി

കർണാടകയില്‍ നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകളില്‍ അഡ്‌മിഷനെടുത്ത നൂറിലധികം മലയാളി വിദ്യാർഥികള്‍ തട്ടിപ്പിനിരയായി.കേരളത്തിലെ വിവിധ ജില്ലകളില്‍നിന്നായി ഏജൻസികള്‍ മുഖേനയും നേരിട്ടും കർണാടകയിലെ ചില കോളേജുകളില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പഠനമാണ് ദുരിതത്തിലായത്‌.

2023 ഒക്‌ടോബറില്‍ അഡ്മിഷൻ നേടിയ വിദ്യാർഥികള്‍ ഒരു സെമസ്റ്റർ പഠനം പൂർത്തിയാക്കിയപ്പോഴാണ്‌ കോളേജിന് നഴ്‌സിങ്‌ കൗണ്‍സിലിന്റെ അംഗീകാരമില്ലെന്ന് അറിയുന്നത്. നിശ്‌ചിത മാനദണ്ഡങ്ങള്‍ ഇല്ലാത്തതിനാല്‍ പല കോളേജുകളുടേയും അംഗീകാരം ഐ.എൻ.സി. പിൻവലിച്ചിരുന്നു.

ഇത് മറച്ചുവെച്ചാണ്‌ ചില ഏജൻസികള്‍ വിദ്യാർഥികളെ തട്ടിപ്പിനിരയാക്കിയത്‌. ഐ.എൻ.സി. അംഗീകാരമില്ലെന്നറിഞ്ഞതോടെ നിരവധി വിദ്യാർഥികള്‍ പഠനം നിർത്തി. നഴ്സിങ് പഠനം പാതിവഴിയില്‍ നിർത്തിയവർക്ക്‌ സർട്ടിഫിക്കറ്റ് തിരികെ കിട്ടണമെങ്കില്‍, കോഴ്സിന്റെ മുഴുവൻ ഫീസും അടയ്ക്കണമെന്നാണ് കോളേജധികൃതർ പറയുന്നത്‌. പണവും സർട്ടിഫിക്കറ്റും തിരികെ നല്‍കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്‌ വിദ്യാർഥികള്‍.തട്ടിപ്പ് മനസ്സിലാക്കിയ വിദ്യാർഥികള്‍ സർട്ടിഫിക്കറ്റുകള്‍ തിരികെ നല്‍കാൻ ആവശ്യപ്പെട്ടപ്പോഴും, നാലുവർഷത്തെ കോഴ്സിന്റെ മുഴുവൻ ഫീസ് അടയ്ക്കാനായിരുന്നു നിർദേശം.അടച്ച തുക നഷ്ടപ്പെടുമെന്ന ഭയത്തില്‍ പഠനം തുടരുന്നവരുമുണ്ട്.

കർണാടകയില്‍ 1,600 ടണ്‍ വെളുത്ത സ്വാർണം കണ്ടെത്തി

കർണാടകയില്‍ 1,600 ടണ്‍ വെളുത്തസ്വർണം എന്നറിയപ്പെടുന്ന ലിഥിയം നിക്ഷേപം കണ്ടെത്തി. ഭാവിയില്‍ ഇന്ത്യന്‍ സാമ്ബത്തിക രംഗത്തിനു മുതല്‍ക്കൂട്ടാകുന്ന ലോഹനിക്ഷേപം കണ്ടെത്തിയതു മാണ്ഡ്യ ജില്ലയിലെ മാർലഗല്ലയിലാണ്.അറ്റോമിക് ഡയറക്ടറേറ്റ് ഫോര്‍ എക്‌സ്‌പ്ലൊറേഷന്‍ ആന്‍ഡ് റിസര്‍ച്ച്‌ ആണ് വൻനിക്ഷേപം കണ്ടെത്തിയത്. ലിഥിയം ഭാവിയിലേക്കുള്ള ഏറ്റവും മൂല്യമുള്ള ലോഹങ്ങളിലൊന്നായാണു കണക്കാക്കുന്നത്.ഇലക്‌ട്രിക് വാഹനങ്ങളുടെ ബാറ്ററിയിലെ പ്രധാന ഘടകങ്ങളിലൊന്ന് ലിഥിയം ആണ്.

വാഹന ബാക്ടറിയില്‍ മാത്രമല്ല, ലാപ്‌ടോപ്, മൊബൈല്‍ തുടങ്ങിയ ഇലക്‌ട്രോണിക്‌സ് സംവിധാനങ്ങളുടെ ബാറ്ററിയിലും ലിഥിയം ഉപയോഗിക്കപ്പെടുന്നു. ഗ്ലാസ്, സിറാമിക്‌സ് വിപണിയിലും ഇതിന്‍റെ ആവശ്യങ്ങളുണ്ട്. ലോകത്തെ ഏറ്റവും വലിയ ലിഥിയം ഉത്പാദനരാജ്യം ചിലിയാണ്. ലോകത്തെ ലിഥിയം ഉത്പാദനത്തിന്‍റെ 35 ശതമാനവും ഈ രാജ്യത്തുനിന്നാണ്. ചിലിയിലും ബൊളീവിയയിലും അര്‍ജന്‍റീനയിലുമായി പരന്നു കിടക്കുന്ന ഉപ്പുനിലങ്ങളിലാണ് ലിഥിയം നിക്ഷേപമുള്ളത്.ലോകത്തു ലിഥിയത്തിന്‍റെ ക്ഷാമം അടുത്ത വർഷത്തോടെ ഉടലെടുക്കാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ പറയുന്നത്

You may also like

error: Content is protected !!
Join Our WhatsApp Group