ബെംഗളൂരു: ജലസംരക്ഷണത്തിന് കുളങ്ങൾ നിർമിച്ച് ശ്രദ്ധേയനായ മണ്ഡ്യ സ്വദേശി കാമെഗൗഡ (85) അന്തരിച്ചു. മലവള്ളി ദാസനദോഡ്ഢി ഗ്രാമത്തിലാണ് ആട്ടിടയനായ കാമെഗൗഡ സ്വപ യത്നത്തിൽ 16 കുളങ്ങൾ നിർമിച്ചത്. 2020ൽ പ്രധാനമന്ത്രി നരേന്ദ്രമോദി മൻകി ബാത്ത് പ്രഭാഷണത്തിൽ കാമെഗൗ ഡയുടെ പ്രവർത്തനങ്ങളെ അനുമോദിച്ചിരുന്നു.ജലസംരക്ഷണത്തിന്റെ പേരിൽ സർക്കാർ കോടികൾ പാഴാക്കുമ്പോഴാണ് മൺവെട്ടി ഉപയോഗിച്ച് ഒറ്റയ്ക്ക് വർഷങ്ങൾ നീണ്ട പരിശ്രമത്തിൽ കാമെഗൗഡ കുളങ്ങൾ ഒരുക്കിയത്.
പൊള്ളുന്ന ചൂടിൽ കുളം കുഴിച്ചിരുന്ന കാമെഗൗഡയെ ആദ്യം പരിഹസിച്ചിരുന്ന പ്രദേശവാസികൾ കുളങ്ങളിൽ ജലം നിറഞ്ഞതോടെ അഭിനന്ദനവുമായി എത്തി.കാമെഗൗടയ്ക്ക് 2019ൽ കർ ണാടക സർക്കാർ കന്നഡ രാജ്യോത്സവ പുരസ്കാരം നൽകി ആദരിച്ചിരുന്നു.
മൊട്ടക്കുന്നായി കിടന്നിരുന്ന കുന്ദിനിട്ട പിന്നീട് പച്ചപ്പ് നിറച്ച് മനോഹരമാക്കിയതിന് പിന്നിലും കാമെഗൗഡയുടെ തളരാത്ത പോരാട്ടമാണ്.മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവെഗൗഡ, മുൻ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി കർണാടക പിസിസി പ്രസിഡന്റ് ഡി.കെ.ശിവകുമാർ എന്നിവർ അനുശോചിച്ചു.
സ്കൂളിലെ കെമിസ്ട്രി ലാബില്‍ പരീക്ഷണം’; ശീതള പാനീയം കുടിച്ച് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ അടിമുടി ദുരൂഹത
കന്യാകുമാരി: സഹപാഠി നല്‍കിയ ശീതള പാനീയം കുടിച്ചതിനെത്തുടര്‍ന്ന് ആന്തരിക അവയവങ്ങള്‍ക്കു പൊള്ളലേറ്റു ചികിത്സയില്‍ ആയിരുന്ന ആറാം ക്ലാസ് വിദ്യാര്‍ത്ഥി കളിയിക്കാവിള മെതുകുമ്മല്‍ നുള്ളിക്കാട്ടില്‍ സുനിലിന്റെയും സോഫിയയുടെയും മകന്‍ അശ്വിന്‍ (11) ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.ചികിത്സയ്ക്കിടെ കടുത്ത ന്യുമോണിയ ബാധിച്ചിരുന്നു. പിന്നീട് അണുബാധയും ഉണ്ടായി. ഇതേ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഇന്നു പോസ്റ്റ്മോര്‍ട്ടം നടത്തും. തുടര്‍ന്നു വീട്ടുവളപ്പില്‍ സംസ്കരിക്കും.
കൊല്ലങ്കോടിനു സമീപം അതംകോട് മായകൃഷ്ണ സ്വാമി വിദ്യാലയത്തില്‍ കഴിഞ്ഞ 24നാണ് സംഭവം. പരീക്ഷ കഴിഞ്ഞ് ശുചിമുറിയില്‍ പോയി മടങ്ങുമ്ബോള്‍, ഇതേ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥി ‘കോള’ എന്ന പേരില്‍ ശീതള പാനീയം നല്‍കിയെന്നാണ് കുട്ടി പറഞ്ഞത്. ശീതള പാനീയം നല്‍കി എന്നു പറയുന്ന വിദ്യാര്‍ത്ഥിയെ ഇതു വരെ കണ്ടെത്താനാകാത്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. പാനീയം കുടിച്ചതിന്റെ അടുത്ത ദിവസം കുട്ടിക്ക് പനി പിടിപെട്ടു.
സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും കുറവുണ്ടായില്ല. 27ന് കഠിനമായ വയറുവേദന, ഛര്‍ദി, ശ്വാസംമുട്ടല്‍ തുടങ്ങിയവ അനുഭവപ്പെടുകയും കുട്ടിയെ അന്നു രാത്രി നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. അന്നു മുതല്‍ ഇന്നലെ വരെ ഇവിടെ ചികിത്സയിലായിരുന്നു.