ബെംഗളൂരു : കർണാടകത്തിലെ തുളുനാട് പ്രദേശത്ത് നടത്തിവരാറുള്ള കമ്പള(പോത്തോട്ട മത്സരം)യുടെ ആവേശം ബെംഗളൂരുവിലും. ഉദ്യാനനഗരിയിൽ ആദ്യമായി നടത്തുന്ന കമ്പളയുടെ തുടക്കം ആവേശോജ്ജ്വലമായിരുന്നു. ശനിയാഴ്ച രാവിലെ പാലസ് മൈതാനത്ത് നടന്ന ചടങ്ങിൽ അശ്വിനി പുനീത് രാജ്കുമാർ മത്സരം ഉദ്ഘാടനം ചെയ്തു. മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യുരപ്പ, കേന്ദ്രമന്ത്രി ശോഭ കരന്തലജെ, എം.പി.മാരായ ഡി.വി. സദാനന്ദഗൗഡ, പി.സി. മോഹൻ, എം.എൽ.എ.മാരായ എസ്.ആർ. വിശ്വനാഥ്, അശോക് കുമാർ റായ് എന്നിവർ പങ്കെടുത്തു.ജമ്മു-കശ്മീരിലെ രജൗരിയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച ക്യാപ്റ്റൻ എം.വി. പ്രഞ്ജലിന് ആദരാഞ്ജലിയർപ്പിച്ച് ഉദ്ഘാടനച്ചടങ്ങിൽ അല്പനേരം മൗനം ആചരിച്ചു.
ഉദ്ഘാടനത്തിനുശേഷം പോത്തുകളുമായുള്ള പരേഡ് നടന്നു. അലങ്കരിച്ച പോത്തുകളെ ഓരോന്നായി മത്സരാർഥികൾ മൈതാനത്ത് അണിനിരത്തി.വൈകീട്ട് മൂന്നരയ്ക്കാണ് പോത്തോട്ട മത്സരം ആരംഭിച്ചത്. രാത്രിയിലും മത്സരങ്ങൾ തുടർന്നു. വൈകീട്ട് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ, സ്പീക്കർ യു.ടി. ഖാദർ തുടങ്ങിയവർ പങ്കെടുത്തു. ഞായറാഴ്ചയാണ് ഫൈനൽ. 175-ലധികം ജോഡി പോത്തുകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. ഒരുലക്ഷം രൂപയും 16 ഗ്രാം സ്വർണമെഡലുമാണ് ഒന്നാം സമ്മാനം. അരലക്ഷം രൂപയും എട്ട് ഗ്രാം സ്വർണമെഡലും രണ്ടാം സമ്മാനവും കാൽലക്ഷം രൂപയും നാല് ഗ്രാം സ്വർണമെഡലും മൂന്നാം സമ്മാനവും നൽകും. ‘ബെംഗളൂരു കമ്പള നമ്മുടെ കമ്പള’ എന്ന പേരിലാണ് ഇത്തവണ മത്സരം നടത്തുന്നത്. പ്രവേശനം സൗജന്യമാണ്.
സംസ്ഥാനത്ത് ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ മിന്നല്‍ പരിശോധന; 148 സ്ഥാപനങ്ങള്‍ പൂട്ടിച്ചു
സംസ്ഥാനത്തെ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശേധന. സംസ്ഥാന വ്യാപകമായി 88 സ്‌ക്വാഡുകള്‍ 1287 കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്.പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയ 148 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാൻ നിര്‍ദ്ദേശം നല്‍കി. 178 സ്ഥാപനങ്ങള്‍ക്ക് റക്ടിഫിക്കേഷൻ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്ബൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
ഷവര്‍മ വില്‍പന കേന്ദ്രങ്ങളെല്ലാം കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാൻ പാടില്ല. ഷവര്‍മ തയാറാക്കാൻ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാൻ. ഇതിനായി ടെമ്ബറേച്ചര്‍ മോണിറ്ററിംഗ് റെക്കോര്‍ഡ്സ് കടകളില്‍ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.
വീണാ ജോര്‍ജ് പറഞ്ഞു. ഷവര്‍മക്കുപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്ബോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാൻ പാടില്ല. കോണില്‍ നിന്നും സ്ളൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം. മയണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയണൈസോ മാത്രം ഉപയോഗിക്കുക. മയണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വയ്ക്കരുത്. പാസ്ച്വറൈസ് ചെയ്ത മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം.
രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്. മന്ത്രി പറഞ്ഞു.പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകം ചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേര്‍ക്കണം. ഫുഡ് സേഫ്റ്റി സ്റ്റാൻഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലൈസൻസ് അല്ലെങ്കില്‍ രജിസ്ട്രേഷൻ എടുത്തു മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇത് ലംഘിക്കുന്ന വര്‍ക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്’ വീണാ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.