Home Featured ബെംഗളൂരു : കമ്പള മത്സരത്തിന് ഇന്ന് തുടക്കം;പാർക്കിംഗ്, ഗതാഗതം ഒഴിവാക്കേണ്ട റോഡുകൾ… കൂടുതൽ വായിക്കാം

ബെംഗളൂരു : കമ്പള മത്സരത്തിന് ഇന്ന് തുടക്കം;പാർക്കിംഗ്, ഗതാഗതം ഒഴിവാക്കേണ്ട റോഡുകൾ… കൂടുതൽ വായിക്കാം

ബെംഗളൂരു : കർണാടകത്തിലെ കടലോരഗ്രാമങ്ങളിലെ പരമ്പരാഗത കായികമേളയായ കമ്പള (പോത്തോട്ടമത്സരം)യ്ക്ക് ശനിയാഴ്ച തുടക്കമാകും. ബെംഗളൂരു പാലസ് മൈതാനിയിൽ രാവിലെ 10.30-ന് മത്സരം ആരംഭിക്കും. ബെംഗളൂരുവിൽ ആദ്യമായാണ് കമ്പളമത്സരം നടക്കുന്നത്. 175 ജോഡി പോത്തുകളാണ് മത്സരത്തിൽ പങ്കെടുക്കുക. ഒരുലക്ഷം രൂപയും 16 ഗ്രാം സ്വർണമെഡലുമാണ് ഒന്നാംസമ്മാനം. അരലക്ഷംരൂപയും എട്ട് ഗ്രാം സ്വർണമെഡലും രണ്ടാം സമ്മാനവും കാൽലക്ഷംരൂപയും നാല് ഗ്രാം സ്വർണമെഡലും മൂന്നാംസമ്മാനവും നൽകും. ഞായറാഴ്ചയാണ് സമാപനം. മേളയിൽ പ്രവേശനം സൗജന്യമാണ്. മൈസൂരു രാജാവായിരുന്ന കൃഷ്ണരാജ വൊഡയാറുടെ പേരിലാണ് മേള സംഘടിപ്പിക്കുന്നത്.

പാർക്കിംഗ്:പാലസ് മൈതാനത്തിന്റെ ഒന്ന്, രണ്ട് ഗേറ്റുകളിൽ പാർക്കിങ് സൗകര്യമുണ്ട്. എം.ജി. റോഡ് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ മേഖി സർക്കിൾവഴി പോയി ഒന്നാംനമ്പർ ഗേറ്റിലൂടെ പ്രവേശിക്കണം.യെലഹങ്ക ഭാഗത്തുനിന്നു വരുന്നവർക്കും ഈ ഗേറ്റിലൂടെ പ്രവേശിക്കാം. ടാക്സികളിൽ വരുന്നവർ രണ്ടാംനമ്പർ ഗേറ്റ് വഴി പ്രവേശിക്കാം.എല്ലാ വാഹനങ്ങളും പുറത്തേക്ക് പോകേണ്ടത് ജയമഹൽ റോഡിലെ അമാനുള്ളഖാൻ ഗേറ്റ് വഴിയായിരിക്കും

ഗതാഗതം ഒഴിവാക്കേണ്ട റോഡുകൾ:പാലസ് റോഡ് (മൈസൂർ ബാങ്ക് സർക്കിൾമുതൽ വസന്തനഗർ അണ്ടർപാസ് വരെ), എം.വി. ജയറാം റോഡ് (ബി.ഡി.എ. ജങ്ഷൻ മുതൽ വസന്തനഗർ അണ്ടർപാസ് വരെ), ബല്ലാരി റോഡ്, കണ്ണിങ്ഹാം റോഡ്, മില്ലേഴ്സ് റോഡ്, ജയമഹൽ റോഡ്.

പാലസ് റോഡ്: മൈസൂരു ബാങ്ക് സർക്കിൾ മുതൽവസന്തനഗർ അണ്ടർപാസ് എംവി ജയറാം റോഡ്: ബിഡിഎ ജംഗ്ഷൻ, പാലസ് റോഡ്-ചക്രവർത്തി ലേഔട്ട് വസന്തനഗർ അണ്ടർപാസ്-പഴയ ഉദയ ടിവി ജംഗ്ഷൻ ( ഇരു ദിശകളിലും).

ബല്ലാരി റോഡ്: മെഹ്ത്രി സർക്കിൾ മുതൽഎൽആർഡിഇ ജംക്ഷൻ കണ്ണിങ്ഹാം റോഡ് ബാലേകുന്ദ്രി ജംക്ഷൻ മുതൽ ലെ മെറിഡിയൻ അണ്ടർപാസ്.

മില്ലേഴ്സ് റോഡ്: ഓൾഡ് ഉദയ ടിവി ജംക്ഷൻ മുതൽഎൽആർഡിഇ ജംക്ഷൻ ജയമഹൽ റോഡിലും ബംഗളൂരു പാലസിന്റെ ചുറ്റുമുള്ള റോഡുകളിലും ശനിയാഴ്ചയും ഞായറാഴ്ചയും രാവിലെ 7 മുതൽ ഉച്ച വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 10 വരെയും എല്ലാ ഭാരവാഹനങ്ങളും നിരോധിച്ചിരിക്കുന്നു.

ആഹാരം സ്വയം കഴിച്ചില്ല, കിടപ്പുരോഗിയായ അച്ഛനോട് കൊടുംക്രൂരത, വാക്കര്‍ കൊണ്ടടിച്ച്‌ കൊന്ന് മകൻ,

രോഗിയായ അച്ഛനെ വാക്കര്‍ കൊണ്ട് തലക്കടിച്ച്‌ കൊന്ന് മകന്‍. പുന്നപ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ സെബാസ്റ്റ്യനെ (65) കൊലപ്പെടുത്തിയ കേസില്‍ മൂത്ത മകൻ സെബിൻ ക്രിസ്റ്റ്യൻ (26) ആണ് അറസ്റ്റിലായത്.സെബാസ്റ്റ്യൻ വര്‍ഷങ്ങള്‍ക്കു മുൻപുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. ഭാര്യ എട്ട് മാസങ്ങള്‍ക്കു മുമ്ബ് ക്യാൻസര്‍ ബാധിച്ച്‌ മരിച്ചു. അതിന് ശേഷം മക്കളായിരുന്നു ഇദ്ദേഹത്തെ ശുശ്രൂഷിച്ചിരുന്നത്. നവംബര്‍ 21ന് വൈകിട്ടോടെ തറയില്‍ വീണു പരിക്കുപറ്റിയെന്ന് പറഞ്ഞ് സെബാസ്റ്റ്യനെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും സെബാസ്റ്റ്യന്‍ മരിച്ചു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അച്ഛൻ കട്ടിലില്‍ തന്നെ മലമൂത്ര വിസര്‍ജനം നടത്തുന്നതിലും ആഹാരം സ്വയമെടുത്ത് കഴിക്കാത്തതിലുമുള്ള ദേഷ്യം കാരണം മൂത്ത മകൻ സെബിൻ പിതാവിനെ വാക്കര്‍ കൊണ്ട് തലയ്ക്ക് അടിച്ചു. അടികൊണ്ട് കട്ടിലില്‍ നിന്ന് താഴെ വീണ അച്ഛനെ അടിക്കുകയും ചവിട്ടുകയും ചെയ്തു. തലയ്ക്കും കഴുത്തിനും ഏറ്റ മാരകമായ പരിക്കുകളാണ് മരണത്തിന് കാരണമായത്.

പുന്നപ്ര പൊലീസ് സ്റ്റേഷൻ എസ് എച്ച്‌ ഒ ലൈസാദ് മുഹമ്മദിന്റെ നേതൃത്വത്തില്‍ എസ്‌ഐമാരായ രാകേഷ് ആര്‍, വിനോദ് കുമാര്‍, സിദ്ദിക്ക്, അനസ്, സിപിഒമാരായ സേവിയര്‍, രതീഷ്, അഭിലാഷ്, രമേശ് ബാബു, രാജേഷ്, ഷെഫീഖ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് കേസ് അന്വേഷിച്ചത്. അറസ്റ്റിലായ പ്രതിയെ അമ്ബലപ്പുഴ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് മുന്നില്‍ ഹാജരാക്കും.

You may also like

error: Content is protected !!
Join Our WhatsApp Group