സിനിമാസ്വാദകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ-ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘മലൈക്കോട്ടെ വാലിബൻ’.2023ൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമയിൽ കമൽ ഹാസനും ഭാഗമാകുമെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്.ലിജോ ചിത്രത്തിൽ കമൽ ഹാസൻ ഏറെ പ്രാധാന്യമുള്ള അതിഥി വേഷത്തിലാകും എന്നാണ് റിപ്പോർട്ടുകൾ. നേരത്തെ ‘ഉന്നൈ പോലൊരുവൻ എന്ന സിനിമയിൽ കമലും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ഇരുവരും വീണ്ടും ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിനായി ഒന്നിക്കുമോ എന്ന ആവേശത്തിലാണ് ആരാധകർ.
ബോളിവുഡ് താരം വിദ്യുത് ജാംവാൽ ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് റിപ്പോർട്ടുകളുമുണ്ട്. ഗുസ്തിക്കാരനായാണ് മോഹൻലാൽ ചിത്രത്തിൽ വേഷമിടുക. ലിജോയുടെ ഹിറ്റ് ചിത്രമായ ‘ആമേൻ’ സിനിമയുടെ അണിയറപ്രവർത്തകർ ഈ സിനിമയ്ക്ക് വേണ്ടിയും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
ആമേന് തിരക്കഥയൊരുക്കിയ പിഎസ് റഫീക്ക് ആണ് മോഹൻലാൽ ചിത്രത്തിനും തിരക്കഥയൊരുക്കുന്നത്. ആമേനിലെ മികച്ച ഗാനങ്ങൾ ഒരുക്കിയ പ്രശാന്ത് പിള്ള സംഗീതം നിർവഹിക്കും. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠൻ വീണ്ടും ലിജോയ്ക്ക് വേണ്ടി ഛായാഗ്രഹണം നിർവഹിക്കും.ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കും.
ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ബാനറിൽ ഷിബു ബേബിജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള ‘നൻപകൽ നേരത്ത് മയക്കം’ ആണ് ലിജോയുടെതായി തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുന്ന ചിത്രം.
ഓര്‍ഡര്‍ എത്തിച്ചു കൊടുക്കാന്‍ ഡ്രോണുമായി ആമസോണ്‍
കാലിഫോര്‍ണിയ: അതിവേഗ ഡെലിവറിയ്ക്കായി പുതിയ സംവിധാനവുമായി ആമസോണ്‍. ഓര്‍ഡറുകള്‍ വേഗത്തില്‍ ഉപയോക്താക്കളില്‍ എത്തിക്കാനായാണ് ആമസോണ്‍ ഡ്രോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.യുഎസ് സംസ്ഥാനങ്ങളായ കാലിഫോര്‍ണിയയിലും ടെക്‌സാസിലുമാണ് ആമസോണ്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ഓര്‍ഡറുകള്‍ വിതരണം ചെയ്യുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ഉപയോക്താക്കളുടെ വീടുകളിലേക്ക് പാക്കേജുകള്‍ എത്തിച്ചു കൊടുക്കുകയാണ് ആമസോണിന്റെ ലക്ഷ്യം.
ഇതിനായി കമ്ബനി ആരംഭിച്ച ഡ്രോണ്‍ ഡെലിവറിയ്ക്ക് നിലവില്‍ മികച്ച റിവ്യൂവാണ് ലഭിക്കുന്നത്. ‘ആമസോണ്‍ പ്രൈം എയര്‍’ ഡ്രോണ്‍ എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്.അടുത്ത സമയത്ത് കാലിഫോര്‍ണിയയിലെ ലോക്ക്ഫോര്‍ഡിലെയും ടെക്സസിലെ കോളജ് സ്റ്റേഷനിലെയും ഉപയോക്താക്കള്‍ക്ക് ഓര്‍ഡറുകള്‍ ലഭിച്ചത് ഈ സംവിധാനം മുഖേനയാണ്. ചെറിയ പാഴ്സലുകളാക്കിയാണ് ഓര്‍ഡറുകള്‍ എത്തിച്ചു കൊടുക്കുന്നത്.
ആമസോണിന്റെ ഡ്രോണ്‍ ഡെലിവറിയുടെ തുടക്കമായാണ് യുഎസിലെ രണ്ട് പ്രധാന സ്റ്റേറ്റുകളിലായി ഈ സംവിധാനം കൊണ്ടുവന്നത്. വൈകാതെ കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കാനായി കൂടുതല് സ്ഥലങ്ങളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് ആമസോണ്‍ എയര്‍ വക്താവ് നതാലി ബാങ്കെ അറിയിച്ചു. അടുത്തിടെ ഇത് സംബന്ധിച്ച് പുതിയ പ്രസ്താവന പുറത്തിറക്കിയിരുന്നു.
അതിലാണ് ഇതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.നിലവില്‍ ലോക്ക്ഫോര്‍ഡിലും കോളേജ് സ്റ്റേഷനിലും താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് ആമസോണ്‍ എയര്‍ സേവനത്തില്‍ സൈന്‍ അപ്പ് ചെയ്യാനാകും. കൂടാതെ ഇഷ്ടമുള്ള ഓര്‍ഡറുകള്‍ നല്‍കാനും കഴിയും. മറ്റ് സ്ഥലങ്ങളില്‍ ഡ്രോണ്‍ ഡെലിവറി ലഭ്യമായി തുടങ്ങിയിട്ടില്ല. അത്തരം പ്രദേശങ്ങളില്‍ ലഭ്യമാകുമ്ബോള്‍ ആമസോണ്‍ തന്നെ അവിടെ താമസിക്കുന്ന ഉപഭോക്താക്കളെ അറിയിക്കും.2020-ലാണ്, ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്ട്രേഷന്‍ (എഫ്‌എഎ) ഡ്രോണ്‍ വഴി പാക്കേജുകള്‍ അയയ്ക്കാനുള്ള (പാര്‍ട്ട് 135) അനുമതി ആമസോണിന് നല്‍കിയത്.