Home തിരഞ്ഞെടുത്ത വാർത്തകൾ സുപ്രീം യാസ്‍കിനായി വെറും 10 ദിവസത്തെ ചിത്രീകരണം, കമല്‍ഹാസന്റെ പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം

സുപ്രീം യാസ്‍കിനായി വെറും 10 ദിവസത്തെ ചിത്രീകരണം, കമല്‍ഹാസന്റെ പ്രതിഫലത്തില്‍ ഞെട്ടി സിനിമാ ലോകം

by ടാർസ്യുസ്

രാജ്യമൊട്ടാകെ കാത്തിരിക്കുന്ന അപ്‍കമിംഗ് പ്രൊജക്റ്റുകളില്‍ ഒന്നാണ് കല്‍ക്കി 2. പ്രഭാസ് നായകനായ കല്‍ക്കിയുടെ രണ്ടാം ഭാഗമാണ് ഈ പ്രൊജക്റ്റ്.കമല്‍ഹാസൻ നിര്‍ണായക കഥാപാത്രമായി രണ്ടാം ഭാഗത്തിലും ഉണ്ട്. ചിത്രത്തിനായി കമല്‍ ഹാസൻ വാങ്ങുന്ന പ്രതിഫലത്തെക്കുറിച്ച്‌ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ യുഗി സേതു.

യുഗി സേതുവിന്റെ വാക്കുകള്‍കല്‍ക്കിയില്‍ 20 ദിവസം അഭിനയിക്കുന്നതിന് കമല്‍ ഹാസന് 150 കോടിയാണ് ലഭിക്കുന്നത്. സാറിന്റെ പിറന്നാളിന് ഞാൻ അദ്ദേഹത്തിനോട് താങ്കളാണ് ഇന്ത്യയില്‍ ഏറ്റവും ഉയർന്ന സാലറി വാങ്ങുന്ന നടനെന്ന് പറഞ്ഞു. ഒരു ദിവസം ഒരു മില്യണ്‍ ഡോളറാണ് സാറിന്റെ വരുമാനം എന്ന് പറഞ്ഞു. അദ്ദേഹം എന്നെ നേരെ കല്‍ക്കിയുടെ നിർമാതാവായ അശ്വിനി ദത്തിന്റെ പക്കല്‍ കൂട്ടികൊണ്ട് പോയി. ഞാൻ അവരോട് ഇതേ കാര്യം പറഞ്ഞു. അപ്പോള്‍ അവർ കമല്‍ സാർ വെറും 10 ദിവസം മാത്രമാണ് ഡേറ്റ് നല്‍കിയതെന്ന് പറഞ്ഞു. അങ്ങനെ നോക്കുമ്പോള്‍ ഒരു ദിവസം രണ്ട് മില്യണ്‍ ഡോളറാണ് കമല്‍ സാർ വാങ്ങുന്നത്കല്‍ക്കി 2898 എഡി എന്ന മുഴുവൻ പേരുള്ള സിനിമ 2024 ജൂണ്‍ 27നാണ് റിലീസ് ചെയ്‍തത്. കല്‍ക്കി 739 കോടിയുമാണ് ആഗോള ബോക്സ് ഓഫീസില്‍ ആകെ നേടിയിരിക്കുന്നത്. രണ്ടാം ഭാഗത്തിന്റെയും ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. കമല്‍ ഹാസനും അമിതാഭ് ബച്ചനും തമ്മിലുള്ള ഭാഗങ്ങള്‍ ആണ് നിലവില്‍ ചിത്രീകരിക്കുന്നത്. അമിതാഭ് ബച്ചന്റെ രണ്ടാം ഭാഗത്തിലെ ഫോട്ടോകള്‍ അടുത്തിടെ പുറത്തുവന്നത് സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കമല്‍ഹാസൻ സുപ്രീം യാസ്‍കിനായിട്ടാണ് പ്രഭാസ് ചിത്രത്തില്‍ കമല്‍ഹാസൻ വേഷിട്ടത്. നാഗ് അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം.

You may also like

error: Content is protected !!
Join Our WhatsApp Group