കല്ലട ബസ് അപകടത്തില്‍പ്പെട്ടു. ദേശീയപാതയില്‍ കറുകുറ്റി അഡ്‌ലക്‌സിന് സമീപമാണ് അപകടം.യാത്രക്കാര്‍ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. ബെംഗളൂരുവില്‍ നിന്നും എറണാകുളത്തേക്ക് യാത്ര ചെയ്യുന്ന കല്ലട ബസ്സാണ് അപകടത്തില്‍പ്പെട്ടത്.രാവിലെ ഏഴു മണിയോടെയായിരുന്നു സംഭവം. മുന്നിലൂടെ പോയ വാഹനം പെട്ടെന്ന് നിര്‍ത്തിയതോടെ പിന്നാലെ വരികയായിരുന്ന ബസ് നിയന്ത്രണം വിട്ട് ഇടതുവശത്തെ റോഡിന്റെ മീഡിയന്‍ ഭാഗത്തേക്ക് ഇടിച്ചതാണ് അപകടമെന്നാണ് വിവരം.
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ:കേന്ദ്ര ഏജൻസി മുന്നറിയിപ്പ്
ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോണ്‍സ് ടീം (സേർട്ട്‌ഇൻ) മുന്നറിയിപ്പ്.ക്രോം ബ്രൗസറിന്റെ ഡെസ്‌ക്ടോപ്പ് ഉപഭോക്താക്കള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരവധി സുരക്ഷാ പഴുതുകള്‍ ബ്രൗസറിലുണ്ടെന്ന് സേർട്ട് ഇൻ വിദഗ്ദർ പറയുന്നു. അവ ദുരുപയോഗം ചെയ്താല്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം കയ്യടക്കാൻ ഹാക്കർമാർക്ക് സാധിക്കും. അടിയന്തിരമായ ക്രോം ബ്രൗസറുകള്‍ അപ്ഡേറ്റ് ചെയ്യാൻ ആവശ്യപ്പെട്ടാണ് സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്.ഗൂഗിള്‍ ക്രോമിന്റെ കോഡ് ബേസിലാണ് പ്രശ്നം കണ്ടെത്തിയത്.
ഇതിന്റെ വിശദാംശങ്ങള്‍ സെർട്ട് ഇൻ പുറത്തിറക്കിയ ‘വള്‍നറബിലിറ്റി നോട്ട് സിഐവിഎൻ 2024 0231 ല്‍ വിശദമാക്കിയിട്ടുണ്ട്. ക്രോം ബ്രൗസറില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങള്‍ ദുരുപയോഗം ചെയ്താല്‍ കംപ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കയക്കുന്നതിനൊപ്പം വിവരങ്ങള്‍ ചോർത്താനും അപകടകാരികളായ സോഫ്റ്റ് വെയറുകള്‍ ഇൻസ്റ്റാള്‍ ചെയ്യുന്നതിനും ഹാക്കർക്ക് സാധിക്കും. വിൻഡോസ്, മാക്ക് ഓഎസ് എന്നിവയിലെ ഗൂഗിള്‍ ക്രോം 127.0.6533.88/89 മുമ്ബുള്ള വേർഷന് മുമ്ബുള്ളവയിലും, ലിനകസ് ഗൂഗിള്‍ ക്രോമിലെ 127.0.6533.88 വേർഷന് മുമ്ബുള്ളവയിലുമാണ് സുരക്ഷാ പ്രശ്നങ്ങളുള്ളത്. ക്രോം ബ്രൗസറുകള്‍ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക. അപ്ഡേറ്റുകള്‍ക്ക് കാലതാമസം വരാതിരിക്കാൻ ഓട്ടോമാറ്റിക് അപ്ഡേറ്റുകള്‍ ആക്ടിവേറ്റ് ചെയ്യുക.