Home Featured ബെംഗളൂരു : കൽബുർഗി കൊലക്കേസ്: പ്രതിയുടെ സഹായിയെ ദൃക്സാക്ഷിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു : കൽബുർഗി കൊലക്കേസ്: പ്രതിയുടെ സഹായിയെ ദൃക്സാക്ഷിയെ തിരിച്ചറിഞ്ഞു

ബെംഗളൂരു : കന്നഡ പുരോഗ മന സാഹിത്യകാരൻ പ്രഫ. എം. എം കൽബുർഗി വെടിയേറ്റു മരിച്ച കേസിൽ ഘാതകനൊപ്പം ബൈക്കിലെത്തിയ തീവ്രഹിന്ദു സംഘടനാ പ്രവർത്തകൻ പ്രവീൺ ചതുറിനെ കോടതിമുറിയിൽ ദൃക്സാക്ഷി തിരിച്ചറിഞ്ഞു. ധാർവാഡ് സെഷൻസ് കോടതിയിൽ നടക്കുന്ന വിചാരണയ്ക്കിടെയാണ് പ്രഫ. കൽബുർഗിയുടെ വീടിനു മുന്നിൽ സ്റ്റേഷനറി കട നടത്തുന്നയാൾ ഇയാളെ തിരിച്ച്റിഞ്ഞത്.

2015 ഓഗസ്റ്റ് 30നാണ് ധാർ വാഡിലെ സ്വന്തം വീടിനു മുന്നിൽ കൽബുർഗി കൊല്ലപ്പെട്ടത്.ഇരുവരെയും മാർച്ചിൽ കൽബുർഗിയുടെ ഭാര്യ ഉമാ ദേവിയും മകൾ കെ.രൂപദർശിനിയും കോടതിയിൽ തിരിച്ചറിഞ്ഞിരുന്നു.

മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ 2015 ഫെബ്രുവരി ആറിനു വെടിയേറ്റു മരിച്ച ഗോവിന്ദ് പൻ സാരെ, പുണെയിൽ 2103 ഓഗസ്റ്റ് 20ന് സമാനരീതിയിൽ കൊല്ലപ്പെട്ട നരേന്ദ്ര ധാബോൽക്കർ, ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിൽ 2017 സെപ്റ്റംബർ 5ന് കൊല്ലപ്പെട്ട ഗൗരി ലങ്കേഷ് എന്നിവരുടെ കൊലപാതകങ്ങളുമായി കൽബുർഗി വധത്തിനുള്ള സമാനതകളാണ് പ്രതികളെ പിടികൂടാൻ വഴിയൊരുക്കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group