ബെംഗളൂരു: സംസ്ഥാനാന്തര യാത്രയ്ക്ക് മലയാളികൾ ഉൾപ്പടെ ഒട്ടേറെ പേർ ആശ്രയിക്കുന്ന കലശിപാളിയ ബിഎംടിസി ബസ് ടെർമിനൽ നവീകരണത്തിന് ശേഷം ഇന്ന് പ്രവർത്തനം ആരംഭിക്കും. ഇന്ന് വൈകിട്ട് 5ന് മുഖ്യമന്ത്രി ബസവേരജെ ബൊമ്മെ ഉദ്ഘാടനം നിർവഹിക്കും.ഏഴുവർഷമായി അടച്ചിട്ടിരുന്ന ഈ ടെർമിനൽ തുറക്കാനായി മുറവിളി ഉയർന്നിരുന്നു. നാളെ മുതൽ ടെർമിനലിൽ നിന്ന് ബിഎംടിസി,കർണാടകം ആർടിസി, സ്വകാര്യ ബസ് സർവീസ് ആരംഭിക്കും 4.25 ഏക്കറിലായി 63.17 കൂടി രൂപ ചെലവിട്ടാണ് ടെർമിനൽ വികസിപ്പിച്ചത്.
4 നില ടെർമിനലിന്റെ മുകൾ നിലയിലാണ് യാത്രക്കാർക്ക് പാർക്കിംഗ് സൗകര്യം ഒരുക്കിയത്.നഗരത്തിലെ പ്രധാന വ്യാപാര കേന്ദ്രമായ കലശിപാളിയയിലെ പഴക്കമേറിയ ബസ് ടെർമിനൽ 2016 ലാണ് പൊളിച്ചുനീക്കിയത്. 2 വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിട്ട ടെർമിനലിന്റെ നിർമാണം കോവിഡ് കാലത്ത് പൂർണമായും നിലച്ചു. ഒരു വര്ഷം മുൻപാണ് നിർമാണം പുനരാരംഭിച്ചത്.
എറണാകുളം-വേളാങ്കണ്ണി ട്രെയിന്‍ സര്‍വീസ് ഒരു മാസം കൂടി നീട്ടി
കൊച്ചി: എറണാകുളം സൗത്ത്- വേളാങ്കണ്ണി റൂട്ടിലെ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തേക്ക് കൂടി നീട്ടി. ഇതുപ്രകാരം വേളാങ്കണ്ണിയിലേക്കുള്ള ട്രെയിന്‍ മാര്‍ച്ച് 04, 11, 18, 25 തീയതികളില്‍ കൊച്ചിയില്‍ നിന്നും പുറപ്പെടും.എറണാകുളം സൗത്തില്‍ നിന്നും ഉച്ചയ്ക്ക് 1.10 നാണ് ട്രെയിന്‍ യാത്ര തിരിക്കുക.കോട്ടയം, കൊല്ലം, പുനലൂര്‍, മാനാമധുരൈ, നാഗപട്ടണം വഴി പിറ്റേന്ന് ( ഞായറാഴ്ച) പുലര്‍ച്ചെ 5.40 ന് ട്രെയിന്‍ വേളാങ്കണ്ണിയിലെത്തും. എറണാകുളത്തേക്കുള്ള മടക്ക ട്രെയിന്‍ മാര്‍ച്ച് 05, 12, 18, 26 തീയതികളില്‍ സര്‍വീസ് നടത്തും.
വൈകീട്ട് ആറരയ്ക്ക് വേളാങ്കണ്ണിയില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് ഉച്ചയ്ക്ക് 11.40 ന് എറണാകുളത്ത് എത്തിച്ചേരും. ശനിയാഴ്ചകളില്‍ എറമാകുളത്തു നിന്നും പുറപ്പെടുന്ന വേളാങ്കണ്ണി ട്രെയിന്‍ സ്ഥിരമാക്കണമെന്ന ആവശ്യം ശക്തമാണെങ്കിലും റെയില്‍വേ ഇതുവരെ അനുകൂല നടപടിയെടുത്തിട്ടില്ല.