ദാസറഹള്ളി : ബാംഗ്ലൂരിലെ പ്രമുഖ സാമൂഹ്യ സംഘടനയായ കല വെൽഫെയർ അസോസിയേഷന്റെ ഓണാഘോഷവും. കാരുണ്യ പദ്ധതിയായ കല സ്വന്തനത്തിന്റെ ഉദ്ഘടനവും സെപ്റ്റംബർ 25 ഞായറാഴ്ച രാവിലെ 11.30 നു കേരളത്തിന്റെ മുൻ ആരോഗ്യ വകുപ്പ് മന്ത്രി ശ്രീമതി. കെ കെ ശൈലജ ടീച്ചർ നിർവഹിക്കുന്നു. പ്രസ്തുത പരിപാടിയിൽ കേരള exise വകുപ്പ് മന്ത്രി എം ബി രാജേഷ് മുഖ്യ അഥിതിയായി പങ്കെടുക്കുന്നതാണ്.
രാവിലെ 9 മണിക്ക് കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ശ്രീ. ഫിലിപ്പ് കെ ജോർജ് തിരിതെളിക്കുന്ന ആഘോഷ പരിപാടികൾക്ക്. കേരള ഫോക് ലോർ അവാർഡ് ജേതാവും പ്രമുഖ പിന്നണി ഗായകനുമായ ശ്രീ. അതുൽ നറുകര നേതൃത്വം നൽകുന്നു.
പ്രസ്തുത പരിപാടിക്ക് കേരളത്തിലെയും കർണാടകത്തിലെയും പ്രമുഖ രാഷ്ട്രീയ – സാമൂഹ്യ നേതാക്കന്മാർ പങ്കെടുക്കുന്നതാണ് എന്ന് സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ് എന്നിവർ അറിയിച്ചു.
