Home Featured കല ബംഗളുരു: പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

കല ബംഗളുരു: പ്രഥമ സ്വരലയ പുരസ്‌കാരം പ്രഖ്യാപിച്ചു

പീനിയ : ബാംഗ്ലൂരിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ കല വെൽഫെയർ അസോസിയേഷൻ കലാ-സാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് നൽകുന്ന പ്രഥമ പുരസ്‌കാരമായ കലാ സ്വരലയ അവാർഡിന് കെരളത്തിലെ പ്രമുഖ പിന്നണി ഗായകൻ ശ്രീ. അതുൽ നറുകര അർഹനായി. കഴിഞ്ഞ വർഷം നാടൻ പാട്ട് രംഗത്തും നാടൻ കലാ രൂപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അതുൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്‌കാരം നൽകുന്നതെന്നു ഇന്ന് നടന്ന അവാർഡ് പ്രഖ്യാപന ചടങ്ങിൽ കലയുടെ ഭാരവാഹികൾ അറിയിച്ചു.

സെപ്റ്റംബർ 24 ന് നടക്കുന്ന കലയുടെ ഓണോത്സവത്തിന്റെ വേദിയിൽ കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ പുരസ്‌കാരം സമർപ്പിക്കുമെന്നു കലയുടെ ജനറൽ സെക്രട്ടറി ഫിലിപ്പ് k ജോർജ്, പ്രസിഡന്റ്‌ ജീവൻ തോമസ്, ട്രഷറർ സന്തോഷ്‌ കുമാർ എന്നിവർ അറിയിച്ചു.

ലോഡ്‌ ഷെഡിങ്ങും പവർകട്ടും ഇല്ല; പ്രതിസന്ധി ഒഴിവാക്കാൻ സഹകരിക്കണം

മഴക്കുറവുമൂലം അണക്കെട്ടുകളിൽ വെള്ളം കുറഞ്ഞതും വൈദ്യുതി ഉപയോഗം കൂടിയതും കൊണ്ടുള്ള പ്രതിസന്ധി പരിഹരിക്കാൻ ജനം സഹകരിക്കണമെന്ന് വെെദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അഭ്യർഥിച്ചു. ലോഡ്‌ ഷെഡിങ്ങും പവർ കട്ടും ഉണ്ടാകില്ല. എന്നാൽ, രാത്രി 7 മുതൽ രാത്രി 11 വരെ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച്‌ സഹകരിക്കണം.മഴ കുറഞ്ഞ പശ്ചാത്തലത്തിൽ 700 മെഗാവാട്ട്‌ വൈദ്യുതി വാങ്ങാൻ കെ എസ്‌ ഇ ബി തീരുമാനിച്ചിട്ടുണ്ട്‌. 500 മെഗാവാട്ട്‌ അടുത്ത ജൂണിൽ തിരിച്ച് കൊടുക്കാമെന്ന വ്യവസ്ഥയിൽ ആണിത്‌. 200 മെഗാവാട്ട്‌ ഹ്രസ്വകാല കരാറിന്റെ അടിസ്ഥാനത്തിലും വാങ്ങും. ഇതിന്റെ തുക 15 ദിവസത്തിനകം കൊടുത്താൽ മതി. വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകളുടെ ടെൻഡർ ഈ ആഴ്ച തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group