പീനിയ : ബാംഗ്ലൂരിലെ മലയാളി ഇടതുപക്ഷ വെൽഫയർ സംഘടനയായ കലാ ബാംഗ്ലൂരിന്റെ സമ്മേളനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ജൂലൈ മാസം 30ആം തീയതി രാവിലേ 9.30 മുതൽ ഹോട്ടൽ നെസ്റ്റ് ഇന്റർനാഷണൽ ഇൽ വെച്ച് നടത്തപ്പെടുന്നു. രാവിലെ ആരംഭിക്കുന്ന പ്രധിനിധി സമ്മേളനം കർണാടകയിലെ മുതിർന്ന സിപിഐഎം നേതാവ് വി.ജെ.കെ. നായർ ഉദ്ഘാടനം ചെയ്യന്നു.
തുടർന്ന് നടക്കുന്ന കലയുടെ പൊതു സമ്മേളനം കല്യാശ്ശേരി എം.എൽ.എ, എം.വിജിൻ ഉദ്ഘാടനം ചെയ്യും. രാവിലെ നടക്കുന്ന പ്രധിനിധി സമ്മേളനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കലയുടെ പ്രതിനിധികൾ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി ഫിലിപ്പ് കെ ജോർജ്, പ്രസിഡന്റ് ജീവൻ തോമസ്, ട്രഷറർ എംപി അച്യുതൻ എന്നിവർ അറിയിച്ചു.
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതി
ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം നഗരത്തിലെ സെക്ടര്‍ 50ലാണ് സംഭവം.ജൂണ്‍ 29നാണ് യുവതിയെ യുവാവ് ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലില്‍വച്ച് രണ്ടു പേര്‍ ഭക്ഷണം നല്‍കിയെന്നും അതിന് ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു. ബോധം നഷ്ടപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പീഡന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. ബോധം വീണപ്പോള്‍ യുവതി പ്രതികരിച്ചെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി.
തുടര്‍ന്ന് വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കെതിരെ പീഡനകുറ്റം ചുമത്തി സെക്ടര്‍ 50 പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു