Home covid19 തീവ്രവ്യാപനം തുടരുന്നു; ഇന്ന് അരലക്ഷത്തിലധികം കോവിഡ് കേസുകള്‍:കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തീവ്രവ്യാപനം തുടരുന്നു; ഇന്ന് അരലക്ഷത്തിലധികം കോവിഡ് കേസുകള്‍:കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

This image has an empty alt attribute; its file name is join-news-group-bangalore_malayali_news-1.jpg

തിരുവനന്തപുരം: കേരളത്തില്‍ 55,475 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 9405, തിരുവനന്തപുരം 8606, തൃശൂര്‍ 5520, കൊല്ലം 4452, കോഴിക്കോട് 4432, കോട്ടയം 3672, പാലക്കാട് 3550, മലപ്പുറം 3138, കണ്ണൂര്‍ 2578, ആലപ്പുഴ 2561, ഇടുക്കി 2452, പത്തനംതിട്ട 2311, കാസര്‍ഗോഡ് 1728, വയനാട് 1070 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,281 സാമ്ബിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,42,466 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,32,124 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,342 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 2,85,365 കോവിഡ് കേസുകളില്‍, 3.8 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 70 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 84 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 52,141 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 139 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 51,547 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 3373 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 506 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച്‌ ചികിത്സയിലായിരുന്ന 30,226 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 8267, കൊല്ലം 632, പത്തനംതിട്ട 866, ആലപ്പുഴ 822, കോട്ടയം 1706, ഇടുക്കി 599, എറണാകുളം 8641, തൃശൂര്‍ 1515, പാലക്കാട് 1156, മലപ്പുറം 1061, കോഴിക്കോട് 2966, വയനാട് 214, കണ്ണൂര്‍ 1170, കാസര്‍ഗോഡ് 611 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 2,85,365 പേരാണ് രോഗം സ്ഥിരീകരിച്ച്‌ ഇനി ചികിത്സയിലുള്ളത്. 53,86,868 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്ത് പ്രതിദിന കേസുകള്‍ അരലക്ഷം കടന്നതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് തിരുവനന്തപുരം കഴിഞ്ഞാല്‍ ആശുപത്രിയിലെത്തുന്ന കേസുകള്‍ കൂടുതലായുള്ളത്.20 മുതല്‍ 30 വയസു വരെ പ്രായമുള്ളവരിലാണ് രോഗവ്യാപനം രൂക്ഷമായി തുടരുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയിലെ രോഗവ്യാപനം വെല്ലുവിളിയാവുകയാണെന്നും മന്ത്രി പറഞ്ഞു.

“സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കും. ആരോഗ്യ പ്രവര്‍ത്തകരിലെ രോഗവ്യാപനം തടയാനുള്ള നടപടികള്‍ എല്ലാ ആശുപത്രികളിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തും. ഫീല്‍ഡ് തലത്തിലും അല്ലാതെയും പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കാനാണ് തീരുമാനം,” ആരോഗ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

“ആശുപത്രികളില്‍ 57 ശതമാനം ഐസിയു കിടക്കകള്‍ ഒഴിവുണ്ട്. കോവിഡ് രോഗിയുമായി പ്രാഥമിക സമ്ബര്‍ക്കപ്പട്ടികയില്‍ വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയേണ്ടതില്ല. സ്കൂളുകളില്‍ കുട്ടികളെത്താത്തതിനാല്‍ വാക്സിനേഷന്റെ വേഗത കുറഞ്ഞു. ഇതിന് വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ബദല്‍ മാര്‍ഗം കണ്ടെത്തും,” മന്ത്രി വ്യക്തമാക്കി.

“രോഗവ്യാപനത്തിന്റെ തീവ്രത കുറയ്ക്കുന്നതിനായി രണ്ടാം ഡോസ് വാക്സിനേഷന്‍ വേഗത്തില്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കും. വലിയ ആള്‍കൂട്ടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് തിയേറ്ററുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. മാളുകളിലും ബാറുകളിലും ആള്‍കൂട്ടം പാടില്ലെന്ന കര്‍ശന നിര്‍ദേശമാണുള്ളത്,” വിണാ ജോര്‍ജ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group