Home Featured കച്ചെഗുഡ-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്; ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും

കച്ചെഗുഡ-ബെംഗളൂരു വന്ദേഭാരത് എക്‌സ്പ്രസ്; ഈ മാസം അവസാനത്തോടെ സർവീസ് ആരംഭിക്കും

ഹൈദരാബാദ്: കാച്ചെഗുഡ-ബെംഗളൂരു റൂട്ടിൽ പുതിയ വന്ദേ ഭാരത് എക്‌സ്പ്രസ് അവതരിപ്പിക്കാനൊരുങ്ങി സൗത്ത് സെൻട്രൽ റെയിൽവേ. 7-8 മണിക്കൂറിനുള്ളിൽ 618 കിലോമീറ്റർ വരെ പിന്നീടാനാകുമെന്നാണ് വിലയിരുത്തൽ. രായലസീമയിലെയും ദക്ഷിണ തെലങ്കാനയിലെയും പ്രധാന സ്റ്റേഷനുകളിൽ സർവീസ് ലഭ്യമാകും.ധർമവാരം, ധോനെ, കുർണൂൽ, ഗഡ്‌വാൾ ജംഗ്ഷൻ, മഹബൂബ്‌നഗർ, ഷാദ്‌നഗർ എന്നീ സ്‌റ്റേഷനുകളിലൂടെയാകും വന്ദേഭാരത് എക്‌സ്പ്രസ് കടന്നു പോകുക.

സെക്കന്ദരാബാദ്-വിശാഖപട്ടണം, സെക്കന്ദരാബാദ്-തിരുപ്പതി എന്നീ റൂട്ടുകളിലെ സർവീസിന് ശേഷം റെയിൽവേ നൽകുന്ന മൂന്നാമത്തെ വന്ദേഭാരത് എക്‌സ്പ്രസാണിത്.രണ്ട് എക്‌സിക്യൂട്ടീവ് കോച്ചുകളും 14 ചെയർ കാറുകളും ഉൾപ്പെടുന്ന 16 കോച്ച് ട്രെയിനാണ് സർവീസിനായി എത്തുന്നത്.പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം ഈ മാസം അവസാനത്തോടെ ആരംഭിക്കുന്നതിനാണ് റെയിൽവേ ലക്ഷ്യം വെയ്‌ക്കുന്നത്.

പത്ത് കോടി രൂപക്ക് ഒരു ദിവസത്തെ വൈദ്യുതി; പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍, ഉന്നതതലയോഗം ഇന്ന്

ഡാമുകളില്‍ വെള്ളം കുറഞ്ഞതോടെ ഉടലെടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ വൈദ്യുത മന്ത്രി വിളിച്ച ഉന്നതയോഗം ഇന്ന്.നിലവില്‍ ഡാമുകളില്‍ സംഭരണശേഷിയുടെ 37% വെള്ളമാണ് അവശേഷിക്കുന്നത്. ആഭ്യന്തര വൈദ്യുത ഉത്പാദനം കുറഞ്ഞതോടെ പുറത്തുനിന്ന് ദിവസവും 10 കോടി രൂപക്ക് വൈദ്യുതി വാങ്ങുകയാണ്. വൈദ്യുതി വിതരണ കമ്ബനികളുമായി ഹ്രസ്വ കരാറിലേര്‍പ്പെട്ടെങ്കിലും മുമ്ബ് ലഭിക്കുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയ്ക്കാണ് ഇവിടെ നിന്നും വൈദ്യുതി ലഭിക്കുന്നത്.

നിരക്ക് വര്‍ദ്ധനവ് വേണ്ടിവരുമെന്നാണ് വൈദ്യുതമന്ത്രി കെ കൃഷ്ണൻകുട്ടി നല്‍കുന്ന സൂചന. വൈദ്യുതി വാങ്ങിയതിലൂടെ കെഎസ്‌ഇബിക്കുണ്ടായ അധിക ചെലവിന്റെ പേരില്‍ ഇപ്പോള്‍ തന്നെ യൂണിറ്റിന് 19 പൈസ സര്‍ചാര്‍ജായി ഉപഭോക്താക്കള്‍ നിന്ന് ഈടാക്കുന്നുണ്ട്. വൈകുന്നേരം നാലുമണിക്കാണ് മന്ത്രി തല യോഗം ചേരുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group