മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതല്‍ ദി കോര്‍ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.പ്രമുഖ ഒ.ടി.ടി പ്ളാറ്റ് ഫോം വന്‍തുകയ്ക്ക് ചിത്രം സ്വന്തമാക്കിയെന്നും വൈകാതെ സ്ട്രീം ചെയ്യുമെന്നുമാണ് വിവരം. മമ്മൂട്ടി കമ്ബനിയുടെ ബാനറില്‍ മമ്മൂട്ടി ആണ് കാതല്‍ നിര്‍മ്മിക്കുന്നത്. മമ്മൂട്ടി കമ്ബനി നിര്‍മ്മിച്ച ആദ്യ ചിത്രം ലിജോ ജോസ് പെല്ലിശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം തിയേറ്റര്‍ റിലീസായിരുന്നു. ചിത്രം മികച്ച അഭിപ്രായവും നിരൂപണ പ്രശംസയും നേടിയിരുന്നു.
തിയേറ്റര്‍ റിലീസായാണ് കാതല്‍ പ്ളാന്‍ ചെയ്തിരുന്നത്.കുടുംബപശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.ജ്യോതികയുടെ കരിയറിലെ മൂന്നാമത്തെ മലയാള ചിത്രം എന്നതാണ് മറ്രൊരു പ്രത്യേകത.ലാലു അലക്സ്, മുത്തുമണി, സുധി കോഴിക്കോട്, ചിന്നു ചാന്ദിനി, അനഘ അക്കു, ആദര്‍ശ് സുകുമാരന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ആദര്‍ശ് സുകുമാരനും പോള്‍സണ്‍ സ്കറിയയും ചേര്‍ന്നാണ് രചന. സാലു കെ. തോമസ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
പഴയ മൈസൂരുവിലെ വിധി നിര്‍ണായകം
ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ പഴയ മൈസൂരു മേഖലയിലാണ് രാഷ്ട്രീയ നിരീക്ഷകരുടെ നോട്ടം. പരമ്ബരാഗതമായി കോണ്‍ഗ്രസും ജെ.ഡി-എസും നേര്‍ക്കുനേര്‍ മത്സരിച്ചിരുന്ന ഈ മേഖലയില്‍ ബി.ജെ.പി പിടിമുറുക്കുമ്ബോള്‍ ശക്തമായ ത്രികോണ മത്സരം രൂപപ്പെടുകയാണ്.കേരളത്തോട് ചേര്‍ന്നുകിടക്കുന്ന കര്‍ണാടക അതിര്‍ത്തിയായ ചാമരാജ് നഗറില്‍നിന്ന് തുടങ്ങി മൈസൂരു, മാണ്ഡ്യ, രാമനഗര, തുമകുരു, ഹാസന്‍, ബംഗളൂരു റൂറല്‍, ചിക്കബല്ലാപുര, കോലാര്‍ ജില്ലകളിലെ 59 സീറ്റുകളാണ് (ബംഗളൂരു നഗരത്തിന് പുറമെ) പഴയ മൈസൂരു മേഖലയിലുള്ളത്.2018ലെ തെരഞ്ഞെടുപ്പ് ഫലത്തില്‍ പഴയ മൈസൂരു മേഖലയില്‍ ജെ.ഡി-എസും ബി.ജെ.പിയുമാണ് നേട്ടമുണ്ടാക്കിയത്.
2013ല്‍ രണ്ടു സീറ്റുണ്ടായിരുന്ന ബി.ജെ.പി ഒമ്ബതും 25 സീറ്റുണ്ടായിരുന്ന ജെ.ഡി-എസ് 29ഉം മണ്ഡലങ്ങളില്‍ വിജയിച്ചപ്പോള്‍ കോണ്‍ഗ്രസ് 27 ല്‍ നിന്ന് 19 സീറ്റിലേക്ക് ചുരുങ്ങി. കര്‍ണാടകയുടെ ചരിത്രത്തിലാദ്യമായി ബി.എസ്.പി വിജയിച്ചത് മേഖലയിലെ കൊല്ലഗലിലായിരുന്നു. കോണ്‍ഗ്രസ് വിമതനായ സ്വതന്ത്രനായിരുന്നു (ഇയാള്‍ ഇപ്പോള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തി) മറ്റൊരു വിജയി.ഓപറേഷന്‍ താമരയുടെ ഭാഗമായി കൂറുമാറിയ എം.എല്‍.എമാരെ അയോഗ്യരാക്കിയതിനെ തുടര്‍ന്ന് 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പഴയ മൈസൂരു മേഖലയിലെ രണ്ടുവീതം സിറ്റിങ് മണ്ഡലങ്ങളാണ് കോണ്‍ഗ്രസിനും ജെ.ഡി-എസിനും കൈവിട്ടത്.
ജെ.ഡി-എസിന്റെ ശക്തികേന്ദ്രമായ മാണ്ഡ്യയില്‍ ആദ്യമായി ബി.ജെ.പി അക്കൗണ്ട് തുറന്നു. ഇത്തവണ തെരഞ്ഞെടുപ്പില്‍ മാണ്ഡ്യയില്‍ ബി.ജെ.പിക്ക് സമ്ബൂര്‍ണ പിന്തുണ പ്രഖ്യാപിച്ച ‘സുമലത ഇഫക്ടും’ മാണ്ഡ്യയില്‍ ജെ.ഡി-എസിനെ ദോഷകരമായി ബാധിച്ചേക്കും. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ജെ.ഡി-എസ് നേടിയ 37 സീറ്റില്‍ 29 ഉം പഴയ മൈസൂരു മേഖലയില്‍ നിന്നായിരുന്നു. കാര്‍ഷിക മേഖലയായ, വൊക്കലിഗ ഭൂരിപക്ഷമുള്ള പഴയ മൈസൂരുവിലെ ജെ.ഡി-എസിന്റെ പ്രകടനം അവരുടെ ഭാവികൂടി പ്രവചിക്കുന്നതാവും.
കോണ്‍ഗ്രസിലേക്കും ബി.ജെ.പിയിലേക്കും നേതാക്കള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്നതിനിടെ സീറ്റിനായി ഗൗഡ കുടുംബത്തില്‍ കലഹവും അരങ്ങേറുന്നുണ്ട്. കര്‍ണാടകയുടെ മറ്റു മേഖലകളില്‍ മത്സരം കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണെന്നിരിക്കെ പഴയ മൈസൂരു മേഖല പിടിച്ചാല്‍ ഭരണം പിടിക്കാമെന്നാണ് ഇരു പാര്‍ട്ടികളുടെയും കണക്കുകൂട്ടല്‍.
ഒറ്റക്ക് ഭരണത്തിലെത്താനുള്ള ശേഷിയില്ലെങ്കിലും തൂക്കു മന്ത്രിസഭയിലാണ് ജെ.ഡി-എസിന്റെ കണ്ണ്. 93 ആം വയസ്സിലും ദേവഗൗഡയെ കേന്ദ്രീകരിച്ചുതന്നെയാണ് പാര്‍ട്ടി പ്രചാരണം നയിക്കുന്നത്.മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്നുപേര്‍ പഴയ മൈസൂരുവില്‍ ജനവിധി തേടുന്നുണ്ട്.
കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയ്യ മൈസൂരുവിലെ വരുണയിലും ഡി.കെ. ശിവകുമാര്‍ രാമനഗരയിലെ കനകപുരയിലും ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി മാണ്ഡ്യയിലെ ചന്നപട്ടണയിലും മത്സരിക്കും. പഴയ മൈസൂരു പിടിച്ചെടുക്കുകയാണ് ബി.ജെ.പിയുടെ പ്രധാനലക്ഷ്യങ്ങളിലൊന്ന്. മേഖലയില്‍ 35 സീറ്റ് ബി.ജെ.പി ലക്ഷ്യമിടുന്നു. നരേന്ദ്രമോദിയും അമിത്ഷായും പങ്കെടുത്ത രണ്ട് മെഗാ റാലികള്‍ ബി.ജെ.പി ഇതിനകം സംഘടിപ്പിച്ചു.
പ്രചാരണങ്ങളില്‍ ജെ.ഡി-എസിനെ തൊടാതെ കോണ്‍ഗ്രസിനെ ആക്രമിക്കുന്നതില്‍ ബി.ജെ.പി കാണിക്കുന്ന സൂക്ഷ്മത ശ്രദ്ധേയമാണ്.പഴയ മൈസൂരു മേഖലയിലെ പ്രധാന വോട്ടുബാങ്കായ വൊക്കലിഗരെ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ്, മുസ്‍ലിംകള്‍ക്കുണ്ടായിരുന്ന നാല് ശതമാനം ഒ.ബി.സി സംവരണം പിന്‍വലിച്ച് വൊക്കലിഗര്‍ക്കും ലിംഗായത്തുകള്‍ക്കുമായി കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാര്‍ വീതിച്ചുനല്‍കിയത്.
ദേവഗൗഡയുടെ മോദി സ്തുതിയും മൈസൂരുവിലടക്കം നയിക്കുന്ന ഭരണകൂട്ടുകെട്ടും ഇരുപാര്‍ട്ടികളുടെയും നയസൂചന കൂടിയാണ്.എന്നാല്‍, വൊക്കലിഗ കാര്‍ഡ് തന്നെയാണ് കോണ്‍ഗ്രസിന്റെയും തുറുപ്പുശീട്ട്. കെ.പി.സി.സി അധ്യക്ഷനായ ഡി.കെ. ശിവകുമാര്‍ വൊക്കലിഗ നേതാവാണ്. ശിവകുമാര്‍ സാരഥ്യമേറ്റ ശേഷം പഴയ മൈസൂരു മേഖലയില്‍നിന്ന് നിരവധി ജെ.ഡി-എസ് നേതാക്കളെയാണ് കോണ്‍ഗ്രസിലേക്ക് അടുപ്പിച്ചത്.
കോണ്‍ഗ്രസ് തരംഗം പ്രവചിക്കപ്പെടുന്ന തെരഞ്ഞെടുപ്പില്‍ വൊക്കലിഗ മുഖ്യമന്ത്രി എന്ന പ്രചാരണ തന്ത്രവും ശിവകുമാര്‍ പയറ്റുന്നുണ്ട്. സിദ്ധരാമയ്യയുടെ അഹിന്ദു (പിന്നാക്ക, ന്യൂനപക്ഷ, ദലിത്) നയവും പ്രചാരണങ്ങളില്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം നല്‍കുന്നു.