ബെംഗളൂരു: തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് രണ്ടുദിവസത്തെ കർണാടക സന്ദർശനത്തിന് ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ ചൊവ്വാഴ്ച ഹുബ്ബള്ളിയിലെത്തും. വൈകീട്ട് 5.30-ന് ഹുബ്ബള്ളി ബി.വി.ബി. വിദ്യാനഗർ എൻജിനിയറിങ് കോളേജിൽ പ്രമുഖരുമായുള്ള സംവാദത്തിൽ പങ്കെടുക്കും. രാത്രി ഏഴിന് പാർട്ടി ശക്തികേന്ദ്ര പ്രമുഖരുടെ യോഗത്തിൽ സംബന്ധിക്കും.ബുധനാഴ്ച രാവിലെ ഒമ്പതരയ്ക്ക് ഹുബ്ബള്ളി ശ്രീനിവാസ നഗർ സിദ്ധരൂധ മഠവും തുടർന്ന് മൂറുസാവിര മഠവും സന്ദർശിക്കും.
നന്ദിനി, അമുല്‍; കേരള വില്‍പനയില്‍ മില്‍മക്ക് ആശങ്ക
തിരുവനന്തപുരം: വിവിധ ക്ഷീരസഹകരണ ഫെഡറേഷനുകള്‍ സംസ്ഥാന പരിധിക്ക് പുറത്ത് പാല്‍വില്‍പന നടത്തുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് കേരള കോഓപറേറ്റിവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ (മില്‍മ).അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പന സഹകരണ പ്രസ്ഥാനത്തിന്‍റെ തകര്‍ച്ചക്ക് വഴിവെക്കുന്നതും ക്ഷീരകര്‍ഷകരുടെ താല്‍പര്യങ്ങളെ ഹനിക്കുന്നതുമാണെന്ന് ചെയര്‍മാന്‍ കെ.എസ്. മണി. ചില ക്ഷീര സഹകരണ ഫെഡറേഷനുകള്‍ മറ്റു സംസ്ഥാനങ്ങളില്‍ ഉല്‍പന്നങ്ങള്‍ വിപണനം ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുകയാണ്.
ത്രിഭുവന്‍ദാസ് പട്ടേലിനെയും ഡോ. വര്‍ഗീസ് കുര്യനെയും പോലുള്ളവര്‍ കെട്ടിപ്പടുക്കുകയും പരിപോഷിപ്പിക്കുകയും ചെയ്ത രാജ്യത്തിന്‍റെ ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് കടകവിരുദ്ധമാണ് ഈ നടപടിയെന്ന് അദ്ദേഹം വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കര്‍ണാടകയില്‍ ഉല്‍പന്നങ്ങള്‍ വില്‍ക്കാനുള്ള അമുലിന്‍റെ (ഗുജറാത്ത് മില്‍ക് കോഓപറേറ്റിവ് ഫെഡറേഷന്‍) നീക്കം ശക്തമായ എതിര്‍പ്പ് നേരിട്ടു.
അതേസമയം, കര്‍ണാടക മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍റെ നന്ദിനി ബ്രാന്‍ഡ് പാലും മറ്റ് ഉല്‍പന്നങ്ങളും വില്‍ക്കാന്‍ കേരളത്തിന്‍റെ ചില ഭാഗങ്ങളില്‍ അടുത്തിടെ ഔട്ട്ലെറ്റുകള്‍ തുറന്നിരുന്നു. ഇതു ന്യായീകരിക്കാനാകില്ല. ആരു ചെയ്താലും ക്ഷീര സഹകരണ പ്രസ്ഥാനത്തിന്‍റെ ലക്ഷ്യം പരാജയപ്പെടുത്തുകയും കര്‍ഷക താല്‍പര്യങ്ങളെ ഹനിക്കുകയും ചെയ്യുന്ന അധാര്‍മിക കീഴ്വഴക്കമാണിത്. ഈ പ്രവണത സംസ്ഥാനങ്ങളെ അനാരോഗ്യകരമായ മത്സരത്തിലേക്ക് നയിക്കും. ഈ വിഷയത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാറുകള്‍ ഒത്തുചേര്‍ന്ന് സമവായം രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.