ഒരുകാലത്ത് ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു. 2023-ൽ ആഗോളതലത്തിൽ ബേബി പൗഡർ വിൽക്കുന്നത് നിർത്തുമെന്ന് ജോൺസൺ ആൻഡ് ജോൺസൺ പറഞ്ഞു. യുഎസിലും കാനഡയിലും ബേബി പൗഡർ വിൽക്കുന്നത് നിർത്തലാക്കി വർഷങ്ങൾക്ക് ശേഷമാണ് കമ്പനിയുടെ തീരുമാനം.
ഒരുകാലത്ത് ബേബി പൗഡർ വ്യാപാര രംഗത്ത് കൊടി കുത്തി വാണിരുന്ന ജോൺസൺ ആൻഡ് ജോൺസൺ കമ്പനി ടാൽക്കം പൗഡർ വിപണനം നിർത്തുന്നു.
ക്യാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസിന്റെ സാന്നിധ്യം പൗഡറില്‍ കണ്ടത്തിയതോടെ വലിയ പരാതികളാണ് ജോണ്‍സണിന് നേരിടേണ്ടി വന്നത്. 38000 ത്തോളം ആളുകളാണ് കമ്പനിക്കെതിരെ വിവിധ കോടതികളെ സമീപിച്ചത്. തുടര്‍ന്ന് 2020ല്‍ വിപണിമൂല്യം കുത്തനെ ഇടിഞ്ഞതോടെ യുഎസിലും കാനഡയിലും പൗഡര്‍ വില്പന അവസാനിപ്പിക്കുകയായിരുന്നു.
എന്നാല്‍ ഈ ആരോപണങ്ങള്‍ നിഷേധിക്കുകയാണ് കമ്പനി ചെയ്തത്. ആഗോളതലത്തില്‍ വില്‍പന നിര്‍ത്തുകയാണെന്ന അറിയിപ്പിലും ഈ ആരോപണങ്ങള്‍ കമ്പനി നിഷേധിക്കുന്നുണ്ട്. ശാസ്ത്രീയ പരിശോധകളില്‍ ടാല്‍ക്കം പൗഡര്‍ സുരക്ഷിതവും ആസ്ബറ്റോസ്‌രഹിതവുമാണെന്ന് തെളിയിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു.
ടോള്‍ പ്ലാസ ജീവനക്കാരനെ മര്‍ദ്ദിച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞു
കൊല്ലം: കൊല്ലത്ത് ടോള്‍ പ്ലാസ ജീവനക്കാരനെ കാര്‍ യാത്രികന്‍ മര്‍ദിക്കുകയും കാറിനൊപ്പം പിടിച്ചു വലിച്ചു കൊണ്ടുപോകുകയും ചെയ്ത സംഭവത്തില്‍ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. വര്‍ക്കല സ്വദേശി ലഞ്ജിത്താണ് യുവാവിനെ മര്‍ദിച്ചതെന്നാണ് പൊലീസ് പറയുന്നത്. KL 26 F 9397 എന്ന നമ്ബറില്‍ ഉള്ള കാറില്‍ എത്തിയവരാണ് അക്രമം നടത്തിയതെന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും കണ്ടെത്തിയിരുന്നു.
സംഭവസമയത്ത് ലഞ്ജിത്തിന് ഒപ്പം കാറിലുണ്ടായിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഭിഭാഷകന്‍ കൂടിയായ ഷിബു എന്നയാളാണ് പൊലീസിന്‍്റെ കസ്റ്റഡിയില്‍ ഉള്ളത്. ആലപ്പുഴയില്‍ പോയി മടങ്ങി വരും വഴിയാണ് പ്രതി ടോള്‍ പ്ലാസ് ജീവനക്കാരനായ യുവാവിനെ മര്‍ദിച്ചത്.
കൊല്ലം ബൈപ്പാസിലെ കാവനാട് ടോള്‍ ബൂത്തിലാണ് സംഭവം. ടോള്‍ പ്ലാസ ജീവനക്കാരനായ കുരീപ്പുഴ സ്വദേശി അരുണിനാണ് മര്‍ദ്ദനമേറ്റത്. ടോള്‍ നല്‍കാതെ എമര്‍ജന്‍സി ഗേറ്റിലൂടെ കാര്‍ കടന്നു പോകുന്നത് ചോദ്യം ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്ന് അരുണ്‍ പറയുന്നു.
അരുണിനെ കാറില്‍ നിന്ന് പിടിച്ചു വലിച്ചു ഏറെ ദൂരം മുന്നിലേക്ക് കൊണ്ടുപോയി. ആക്രമണത്തില്‍ പരിക്കേറ്റ അരുണിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.