ന്യൂഡൽഹി: സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ 15,247 തസ്തികകളിലേക്കുള്ള നിയമന കത്തുകൾ നൽകുന്നതിനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കും.ഈ കത്തുകൾ അടുത്ത രണ്ട് മാസത്തിനുള്ളിൽ വിവിധ വകുപ്പുകൾ നൽകുമെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പിഐബി) ട്വീറ്റ് ചെയ്തു.’2022 ഡിസംബറിന് മുമ്ബ് 42,000 നിയമനങ്ങൾപൂർത്തിയാക്കും.
വരാനിരിക്കുന്നപരീക്ഷകൾക്കായി 67,768 ഒഴിവുകൾ ഉടൻ നികത്താൻ എസ്എസ്സി പദ്ധതികൾ തയ്യാറാക്കിയിട്ടുണ്ട്’ എന്നും PIB കൂട്ടിച്ചേർത്തു. ‘അഗ്നിപഥ്’ പദ്ധതിക്കെതിരെ രാജ്യംഅക്രമാസക്തമായ പ്രതിഷേധങ്ങൾക്ക് സാക്ഷ്യംവഹിക്കുന്ന സമയത്താണ് ഈ വാർത്ത വരുന്നത് എന്നതിനാൽ ഇത് വളരെ ആവേശകരമാണ്.
അറിയിപ്പ് അനുസരിച്ച്, എസ്എസ്സി 15,247 തസ്തികകളിലേക്കുള്ള നിയമന കത്തുകൾ വിതരണം ചെയ്യും. അത് വരും മാസങ്ങളിൽ വിവിധ വകുപ്പുകൾ നൽകുകയും ചെയ്യും. ഈ ഒഴിവുകളെല്ലാം ഈ വർഷാവസാനത്തിന് മുമ്ബ് നികത്താൻ തീരുമാനിച്ചിരിക്കുന്നതിനാൽ ഇത് തീർച്ചയായും സർക്കാർ ജോലി ഉദ്യോഗാർത്ഥികളുടെ മനോവീര്യം വർദ്ധിപ്പിക്കുമെന്ന് വിദഗ്ധർ വിശ്വസിക്കുന്നു.