Home Featured TCS ഓഫ് കാമ്ബസ് റിക്രൂട്ട്മെന്റ് പ്രോഗ്രാമിനുള്ള അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതെങ്ങനെ?

TCS ഓഫ് കാമ്ബസ് റിക്രൂട്ട്മെന്റ് പ്രോഗ്രാമിനുള്ള അപേക്ഷ ക്ഷണിച്ചു; അപേക്ഷിക്കേണ്ടതെങ്ങനെ?

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS) ഓഫ് കാമ്ബസ് റിക്രൂട്ട് പ്രോഗ്രാമായ ടിസിഎസ് അറ്റ്ലസിനായി (TCS Atlas) മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നിവയിൽ എംഎസി ബിരുദമോ സാമ്ബത്തിക ശാസ്ത്രത്തിൽ എംഎ ബിരുദമോ ഉള്ള ഉദ്യോഗാർത്ഥികളെ തേടുന്നു.

” ടിസിഎസ് അറ്റ്ലസ് റിക്രൂട്ടമെന്റിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ബിസിനസ്സിൽ മികച്ച തീരുമാനങ്ങൾ എടുക്കുന്നതിൽ ആത്മവിശ്വാസം നൽകുന്നതിനും, മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിന് ഫലപ്രദമായ ഡാറ്റാധിഷ്ഠിത തന്ത്രങ്ങൾനടപ്പിലാക്കാൻ ബിസിനസുകളെ സഹായിക്കുന്നതിനും പ്രചോദനമാകും,” ടിസിഎസ് പ്രസ്താവനയിൽ പറഞ്ഞു.

അറിയേണ്ട കാര്യങ്ങൾ:

ഉദ്യോഗാർത്ഥികൾ 2020, 2021, 2022 വർഷങ്ങളിൽ കോഴ്സ് പൂർത്തിയാക്കിയവരായിരിക്കണം.18 വയസ്സിനും 28 വയസ്സിനും ഇടയിലുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.അപേക്ഷകർക്ക് 10, 12, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയിൽ കുറഞ്ഞത് 60 ശതമാനമോ അതിൽ കൂടുതലോ മാർക്ക് ഉണ്ടായിരിക്കണം.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) വഴി 10-ാം ക്ലാസും 12-ാം ക്ലാസും പൂർത്തിയാക്കിയവർക്കും ജോലിക്ക് അപേക്ഷിക്കാം.2020ലും 21ലും കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും പാസായിരിക്കണം.

കൂടാതെ കോഴ്സ് പൂർത്തിയാക്കി എന്നതിന്റെ രേഖകളും ഉണ്ടായിരിക്കണം.-ഇൻഫോസിസിൽ 50,000 പുതിയ തൊഴിലവസരങ്ങൾ; ഈ മാസം മുതൽ ശമ്ബളവർധനവും ആകർഷകമായ മാറ്റങ്ങളും2022 കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥികൾക്ക് ഒരു ബാലോഗ് അനുവദിക്കൂ. മാത്രമേവിദ്യാഭ്യാസ/ പ്രവൃത്തിപരിചയത്തിലെ ഇടവേള 24 മാസത്തിൽ കൂടരുത്.

സാധുവായ കാരണങ്ങളുണ്ടെങ്കിൽ മാത്രം ഇടവേള അനുവദിക്കും.പ്രസക്തമായ വിദ്യാഭ്യാസ രേഖകൾ പരിശോധിക്കും.2 വർഷം വരെ പ്രവൃത്തി പരിചയമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്.

അപേക്ഷിക്കേണ്ട വിധം:

ടിസിഎസ് നെക്സ്റ്റ് സ്റ്റെപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.അപേക്ഷയുടെ സ്റ്റാറ്റസ് ‘ആപ്ലിക്കേഷൻ റിസീവ്ഡ് എന്നതായിരിക്കണം.സിടി/ഡിടി ഐഡി സൂക്ഷിക്കുക.

നിങ്ങൾക്ക് നിലവിൽ CT/DT ഐഡി ഉണ്ടെങ്കിൽ ടിസിഎസ് നെക്സ്റ്റ് സ്റ്റെപ്പ് പോർട്ടലിൽ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.നിങ്ങളൊരു പുതിയ ഉപയോക്താവാണെങ്കിൽ ടിസിഎസ് നെക്സ്റ്റ് സ്റ്റെപ്പ് പോർട്ടലിൽ ലോഗിൻ ചെയ്ത് ‘ രജിസ്റ്റർ നൗ’ എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ഐടി എന്ന വിഭാഗം തിരഞ്ഞെടുക്കുക, നിങ്ങളുടെ വിശദാംശങ്ങൾ പൂരിപ്പിച്ച് അപേക്ഷാ ഫോം സമർപ്പിക്കുക.ഒരു ഉദ്യോഗാർത്ഥി ഒന്നിലധികം അപേക്ഷകൾ നൽകിയാൽ ആ അപേക്ഷകൾ അയോഗ്യമാകും.

കോവിഡിനെ തുടർന്ന് വർക്ക് ഫ്രം ഹോം ഓപ്ഷൻ നൽകിയതോടെടിസിഎസിലെ 95 ശതമാനം ജീവനക്കാരും ഇപ്പോഴും വീടുകളിൽ ഇരുന്നാണ് ജോലി ചെയ്യുന്നത്.

ആഴ്ചയിൽ മൂന്ന് ദിവസം എന്ന കണക്കിൽ കമ്ബനി അൻപതിനായിരത്തോളം മുതിർന്ന ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചുവിളിക്കാൻ ഒരുങ്ങുകയാണെന്ന് മണി കൺട്രോൾ (moneycontrol) റിപ്പോർട്ട് ചെയ്തിരുന്നു.

ഈ മാസം മുതൽ തന്നെ ജീവനക്കാർ ഓഫീസിൽ എത്തിത്തുടങ്ങും. സാവധാനം കൂടുതൽ ജീവനക്കാരെ ഓഫീസിലേക്ക് തിരിച്ചെത്തിക്കാനാണ് തങ്ങളുടെ പദ്ധതിയെന്ന് കമ്ബനി സിഇഒയും എംഡിയുമായ രാജേഷ് ഗോപിനാഥൻ പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group