Home Featured ബംഗളൂരു:നോര്‍ക്ക റൂട്ട്സ് മുഖേന സൗദിയിലേക്ക് ഡോക്ടര്‍, നഴ്സ് നിയമനം

ബംഗളൂരു:നോര്‍ക്ക റൂട്ട്സ് മുഖേന സൗദിയിലേക്ക് ഡോക്ടര്‍, നഴ്സ് നിയമനം

ബംഗളൂരു: നോര്‍ക്ക റൂട്ട്സ് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിലേക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും വനിത നഴ്‌സുമാരുടെയും ഒഴിവുകളിലേകക് റിക്രൂട്ട്മെന്റ് നടത്തുന്നു.മാര്‍ച്ച്‌ 14 മുതല്‍ 16 വരെ ബംഗളൂരുവിലാണ് അഭിമുഖങ്ങള്‍ നടക്കുക. സ്പെഷലിസ്റ്റ് ഡോക്ടര്‍മാര്‍ക്ക് മാസ്റ്റേഴ്സ് ഡിഗ്രിയാണ് യോഗ്യത. പ്രവൃത്തി പരിചയം ആവശ്യമില്ല. നഴ്സുമാര്‍ക്ക് നഴ്സിങ്ങില്‍ ബി.എസ്.സി/ പോസ്റ്റ് ബി.എസ് സി/ എം.എസ്‌. സി / പിഎച്ച്‌.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും നിര്‍ബന്ധമാണ്.

നഴ്സിങ് പ്രഫഷനലുകള്‍ക്ക് 35 വയസ്സാണ് പ്രായപരിധി. പ്ലാസ്റ്റിക് സര്‍ജറി / കാര്‍ഡിയാക്/ കാര്‍ഡിയാക് സര്‍ജറി/ എമര്‍ജന്‍സി/ ജനറല്‍ പീഡിയാട്രിക്/ ഐ.സി.യു/ എന്‍.ഐ.സി.യു/ ഒബ്സ്റ്റട്രിക്സ് ആന്‍ഡ് ഗൈനക്കോളജി/ ഓര്‍ത്തോപീഡിക്‌സ് /പി.ഐ.സി.യു/ പീഡിയാട്രിക് ഇ.ആര്‍ എന്നീ ഡിപ്പാര്‍ട്മെന്‍റുകളിലേക്കാണ് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ റിക്രൂട്ട്മെന്‍റ്.മുതിര്‍ന്നവര്‍ക്കുള്ള ഇ.ആര്‍, എ.കെ.യു, സി.സി.യു, ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടര്‍, മെച്ചപ്പെടുത്തല്‍ (നഴ്‌സിങ് ഗുണനിലവാരം), തീവ്രപരിചരണ യൂനിറ്റ് (ഐ.സി.യു), ലേബര്‍ ആന്‍ഡ് ഡെലിവറി, മെറ്റേണിറ്റി ഇ.ആര്‍, മെറ്റേണിറ്റി ജനറല്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍, മെഡിക്കല്‍ ആന്‍ഡ് സര്‍ജിക്കല്‍ ടവര്‍, എന്‍.ഐ.സി.യു, ഓപറേഷന്‍ തിയറ്റര്‍ (ഒ.ടി/ഒ.ആര്‍), പീഡിയാട്രിക് ഇ.ആര്‍, പീഡിയാട്രിക് ജനറല്‍, പി.ഐ.സി.യു, വൗണ്ട് ടീം, മാനുവല്‍ ഹാന്‍ഡ്‍ലിങ്, IV ടീം എന്നീ വിഭാഗങ്ങളിലാണ് നഴ്സുമാരുടെ ഒഴിവുകള്‍.

താല്‍പര്യമുള്ളവര്‍ നോര്‍ക്ക റൂട്സിന്‍റെ www.norkaroots.org , www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളില്‍ നല്‍കിയ ലിങ്ക് മുഖേന അപേക്ഷിക്കണം. ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ഥികളെ ഇന്‍റര്‍വ്യൂ തീയതി, സ്ഥലം എന്നിവ അറിയിക്കും.മാര്‍ച്ച്‌ 11 വരെ അപേക്ഷ സ്വീകരിക്കും. സംശയനിവാരണത്തിന് നോര്‍ക്ക റൂട്സിന്റെ ടോള്‍ ഫ്രീ നമ്ബറില്‍ 18004253939 ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ്‌ കാള്‍ സൗകര്യം) ബന്ധപ്പെടാം. ബംഗളൂരു ഓഫിസ് നമ്ബര്‍: 080-25585090. നോര്‍ക്ക റൂട്സിന് മറ്റു സബ് ഏജന്‍റുമാര്‍ ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

കല്‍പ്പറ്റ: വയനാട്ടില്‍ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്നു മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്കു പ്രവേശനം നിരോധിച്ചു.കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണിത്.

വന്യജീവിസങ്കേതത്തില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ കാട്ടുതീ ഭീഷണിയും ഉണ്ട്. ഈ സമയത്ത് ഇക്കോ ടൂറിസം കേന്ദ്രങ്ങളിലെ വിനോദസഞ്ചാരം വന്യജീവികളുടെ സ്വൈരവിഹാരത്തിനു തടസ്സം സൃഷ്ടിക്കാനും വിനോദസഞ്ചാരികളുടെ സുരക്ഷിതത്വത്തിനു ഭീഷണിയുണ്ടാകാനും സാധ്യതയുണ്ടെന്നു വിലയിരുത്തിയാണു വിനോദസഞ്ചാരം താല്‍ക്കാലികമായി വിലക്കി പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഉത്തരവിട്ടത്.

You may also like

error: Content is protected !!
Join Our WhatsApp Group