കോട്ടയം: കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലെന്‍സിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും പ്ലാനിംഗ് ഓഫീസും സംയുക്തമായി മാര്‍ച്ച് 25ന് നാട്ടകം ഗവണ്‍മെന്റ് കോളജില്‍ സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേളയില്‍ പങ്കെടുക്കുന്നതിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്ത തൊഴിലന്വേഷകര്‍ക്ക് സ്പോട്ട് രജിസ്ട്രേഷന് അവസരം നല്‍കും.മാര്‍ച്ച് 25ന് രാവിലെ ഒന്‍പതു മുതല്‍ നാട്ടകം ഗവണ്‍മെന്റ് കോളജിലെ പ്രത്യേക കൗണ്ടറില്‍ എസ്.എസ്.എല്‍,സി., പ്ലസ് ടു, ഐ.റ്റി.ഐ., ഡിപ്ലോമ, ഡിഗ്രി, പി.ജി., വിവിധ ഹ്രസ്വകാല നൈപുണ്യ കോഴ്‌സുകള്‍ എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് സ്പോട്ട് രജിസ്ട്രേഷന്‍ നടത്താം.
ഇതിനായി ഉദ്യോഗാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ബയോഡേറ്റയും സഹിതം നേരിട്ടെത്തുക. ജോബ് ഫെയറില്‍ വന്‍കിട – ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, സംരംഭകര്‍, വിദ്യാഭ്യാസ, ആരോഗ്യ, ബാങ്കിംഗ്, ഐ.റ്റി., ടൂറിസം, ഹോസ്പിറ്റാലിറ്റി, ഓട്ടോമോട്ടീവ് തുടങ്ങിയ മേഖലകളിലെ 62 തൊഴില്‍ദാതാക്കളില്‍ നിന്നായി 3000 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.അതിജീവനം 2022 തൊഴില്‍ മേള 24ന്ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഡോ.റെഡ്ഡീസ് ഫൗണ്ടേഷനും സംയുക്തമായി എസ്.എസ്.എല്‍.സി ഉപരിയോഗ്യതയുള്ള ഭിന്നശേഷിക്കാര്‍ക്കായി ‘അതിജീവനം 2022’ എന്ന പേരില്‍ മാര്‍ച്ച് 24ന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു.
രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് കാക്കനാട് സിവില്‍ സ്റ്റേഷനില്‍ മേളയുടെ ഉദ്ഘാടനം നിര്‍വഹിക്കും. സ്വകാര്യ മേഖലയിലെ പ്രമുഖ കമ്ബനികള്‍ മേളയില്‍ പങ്കെടുക്കും. ഐ.ടി, ഐ.ടി.ഇ.എസ്, ബി.പി.ഒ, ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലയിലെ തൊഴിലവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍ മേളയിലൂടെ സാധിക്കും. ബധിര-മൂക, അസ്ഥി വൈകല്യം വിഭാഗങ്ങളിലെ ഭിന്നശേഷിക്കാര്‍ക്ക് മുന്‍ഗണന ലഭിക്കും ഫോണ്‍: 9633733133, 7034400444, 0484-2421633മെഗാ ജോബ് ഫെയര്‍ പത്തനംതിട്ട 2022 ; 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനംകേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ്, ജില്ലാ സ്‌കില്‍ കമ്മിറ്റി, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സങ്കല്‍പ്പ് പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച പത്തനംതിട്ട 2022-മെഗാ തൊഴില്‍മേളയില്‍ 243 ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ട് നിയമനം നല്‍കുകയും 1007 ഉദ്യോഗാര്‍ഥികള്‍ ചുരുക്കപ്പട്ടികയില്‍ ഉള്‍പെടുകയും ചെയ്തു.
എഞ്ചിനീയറിംഗ്, ഐ ടി, ആരോഗ്യം, ടൂറിസം, ഓട്ടോ മൊബൈല്‍, വിദ്യാഭ്യാസം, മീഡിയ, വാണിജ്യ വ്യവസായം, സെയില്‍സ്, മാര്‍ക്കറ്റിംഗ് തുടങ്ങി വിവിധ മേഖലകളിലെ 53 കമ്ബനികള്‍ സേവന ദാതാക്കളായെത്തിയ മേളയില്‍ ആകെ 1506 ഉദ്യോഗാര്‍ഥികളാണ് പങ്കെടുത്തത്.എസ് എസ് എല്‍ സി മുതല്‍ ബിരുദ ബിരുദാനന്തര, പ്രൊഫഷണല്‍ കോഴ്‌സുകള്‍ കഴിഞ്ഞവരും എന്‍ എസ് ക്യു എഫ് അനുസൃതമായ ഹ്രസ്വകാല നൈപുണ്യ പരിശീലനം നേടിയവരുമാണ് ഉദ്യോഗാര്‍ഥികളായി തൊഴില്‍ മേളയില്‍ പങ്കെടുത്തത്. കാതോലിക്കേറ്റ് കോളേജില്‍ നടന്ന തൊഴില്‍ മേള ആരോഗ്യ കുടുംബക്ഷേമ, വനിത-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു.Dailyhunt