ബംഗളൂരു: നൈറ്റിങ്ഗേല്‍ മെഡിക്കല്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയുടെയും റോട്ടറി ബാംഗ്ലൂർ വെസ്റ്റിന്റെയും സഹകരണത്തോടെ മുതിർന്ന പൗരന്മാർക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേള ഞായറാഴ്ച നടക്കും.ലാങ്ഫോർഡ് ടൗണിലെ സെന്റ് ജോസഫ്സ് യൂനിവേഴ്സിറ്റിയില്‍ രാവിലെ 10 മുതല്‍ വൈകീട്ട് നാലുവരെ നടക്കുന്ന മേളയില്‍ 55 മുതല്‍ 70 വരെ വയസ്സുള്ളവർക്ക് പങ്കെടുക്കാം.
രാത്രി സംഗീതപരിപാടിക്കിടെ കമ്മല്‍ വീണുപോയ യുവതിയ്ക്ക് സഹായത്തിനായി തിരച്ചിലിനെത്തിയത് ഒരു കൂട്ടം അപരിചിതര്‍
സംഗീത നിശക്കിടെ കാണാതായ കമ്മല്‍ കണ്ടെത്താൻ യുവതിയെ അപരിചിതർ സഹായിക്കുന്നൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്.യു എസിലെ തോംസണ്‍ പോയിന്റിലാണ് രസകരമായ സംഭവം നടന്നത്. നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് കമ്മല്‍ നഷ്ടപ്പെട്ട കാര്യം സംഗീതപരിപാടിക്ക് എത്തിയവരുടെ ഇടയില്‍ പടർന്നു. ഇതോടെയാണ് ഒരു കൂട്ടം ആളുകളാണ് പരിപാടി നടന്ന സ്ഥലത്ത് പരിശോധന നടത്തിയത്.വൈറലാകുന്ന വീഡിയോയില്‍ കമ്മല്‍ നഷ്ടപ്പെട്ടതിനെ കുറിച്ചും അപരിചിതർ കമ്മല്‍ കണ്ടെത്താനുള്ള ശ്രമങ്ങളും നടത്തുന്നുണ്ട്.
പ്രചരിക്കുന്ന വീഡിയോയില്‍ കമ്മലുകള്‍ തിരയുന്ന ആളുകളെ കണ്ട്, യുവതിയുടെ സുഹൃത്ത് ചിരിക്കുന്നതും കാണാം. പതിനാലോളം പേരാണ് ഒരു കമ്മലിനായി തിരച്ചില്‍ നടത്തിയത്.9 ദശലക്ഷകണക്കിന് ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്. “ചില ആളുകള്‍ ശരിക്കും നല്ല മനുഷ്യരാണ്, അത് മനോഹരമല്ലേ?” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ഞങ്ങള്‍ കമ്മല്‍ കണ്ടെത്തിയില്ല, പക്ഷേ ഞങ്ങള്‍ കുറച്ച് സുന്ദരികളെ കണ്ടെത്തി, ഇതാണ് ഞങ്ങളുടെ വിജയമെന്നുമാണ് വീഡിയോയില്‍ പറയുന്നത്.രസകരമായ കമന്റുകളും വീഡിയോയില്‍ നിറയുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും വിലപ്പെട്ട വീഡിയോ, എത്ര രസകരമായ വീഡിയോ…, ഞാൻ കോളേജില്‍ പഠിക്കുമ്ബോള്‍ ഇതുപോലൊരു സംഭവം ഉണ്ടായി. എന്റെ ബ്രേസലേറ്റാണ് കളഞ്ഞു പോയത്. ഇതുപോലെ നിരവധി പേർ ചേർന്നാണ് അത് കണ്ടെത്തിയത്. ഇത്തരത്തില്‍ നിരവധി കമന്റുകള്‍ വീഡിയോയില്‍ നിറയുന്നുണ്ട്