സിദ്ധാര്‍ത്ഥ് ഭരതന് സംവിധാനം ചെയ്ത് സ്ട്രെയിറ്റ്ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി കെ, മനു, മൃദുല്‍ വി നാഥ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച 2022 ലെ ഫാന്റസി ഡ്രാമ ചിത്രമാണ് ജിന്ന്.ചിത്ര൦ ഈ മാസം 30ന് പ്രദര്‍ശനത്തിന് എത്തും. ഇപ്പോള്‍ സിനിമയിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.ദുല്‍ഖര്‍ സല്‍മാന്റെ കലി എന്ന ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ച രാജേഷ് ഗോപിനാഥനാണ് ജിന്നിന്റെ തിരക്കഥ.
പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയിരിക്കുന്നത്, ഗിരീഷ് ഗംഗാധരന് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു.ഷൈന്‍ ടോം ചാക്കോ, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, സാബുമോന്, ജാഫര്‍ ഇടുക്കി, നിശാന്ത് സാഗര്‍, സുധീഷ്, കെ.പി.എ.സി.ലളിത എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍
യുവ അഭിഭാഷകെന്റ പരാതിയില്‍ എസ്.ഐക്ക് സസ്പെഷന്
മംഗളൂരു:യുവ അഭിഭാഷകനെ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന പരാതിയെത്തുടര്‍ന്ന് സബ് ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്തു.ബെല്‍ത്തങ്ങാടി പുഞ്ചലക്കട്ട പൊലീസ് സ്റ്റേഷന് എസ്.ഐ സുതേഷ് കുമാറിനെയാണ് പശ്ചിമ മേഖല ഐ.ജി സസ്പെന്റ് ചെയ്തത്.അഡ്വ.കുല്‍ദീപ് ഷെട്ടിയാണ് പരാതിക്കാരന്.
സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിന് വീട്ടില്‍ എത്തിയ എസ്.ഐ ശാരീരിക പീഡനം ഏല്പിച്ചു എന്ന യുവ അഭിഭാഷകന്റെ പരാതി ബാര്‍ അസോസിയേഷന് ഗൗരവമായി കാണുകയും പ്രതിഷേധ പരിപാടികള്‍ നടത്തുകയും ചെയ്തിരുന്നു.ഇതേത്തുടര്‍ന്ന് ജില്ലാ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി.പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് സസ്പെന്ഷന്.