മംഗളൂരുവിലെ ജൂവലറി ജീവനക്കാരനെ കടയില്‍ കയറി കുത്തിക്കൊലപ്പെടുത്തിയ കേസില്‍ കര്‍ണാടക പോലീസിന്റെ അന്വേഷണം കാസര്‍കോട്ടും.പ്രതി കാസര്‍കോട് നഗരത്തിലെത്തിയെന്ന വിവരം അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. നഗരത്തിലെ ഒരു ഫാന്‍സി കടയിലും പുതിയ ബസ് സ്റ്റാന്‍ഡിലും ഇയാള്‍ എത്തിയതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും സംഘം ശേഖരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടക പോലീസ് പ്രതിക്കായുള്ള തിരച്ചില്‍ വ്യാപിപ്പിച്ചു.
കഴിഞ്ഞ മൂന്നിനാണ് മംഗളൂരു ഹംപന്‍കട്ടയിലെ ജൂവലറി ജീവനക്കാരന്‍ ബല്‍മട്ട സ്വദേശി രാഘവേന്ദ്ര ആചാരി (50) കൊല്ലപ്പെട്ടത്. ജൂവലറിയിലേക്ക് മാസ്കും തൊപ്പിയും ധരിച്ചെത്തിയ യുവാവ് കത്തികൊണ്ട് രാഘവേന്ദ്രയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ പിടിക്കാനായിട്ടില്ല. മംഗളൂരു നോര്‍ത്ത് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിറ്റി പോലീസ് കമ്മിഷണര്‍ എന്‍.ശശികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് അന്വേഷിക്കുന്നത്.
പ്രതിയെ കണ്ടെത്താനായി ലുക്കൗട്ട് നോട്ടീസും ഇറക്കിയിട്ടുണ്ട്. പ്രതിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മംഗളൂരു പോലീസിന്റെ 9945054333, 9480805320 എന്നീ നമ്ബറുകളില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. പ്രതിയെക്കുറിച്ച് വിവരങ്ങള്‍ അറിയിക്കുന്ന ആളുടെ പേരും മറ്റ് വിവരങ്ങളും രഹസ്യമായിരിക്കും.
ഇന്ത്യക്കാരന്റെ പ്രതിമാസ ശരാശരി ഡാറ്റ ഉപഭോഗം 19.5GB, ഒരു വർഷം കൊണ്ട് ഇരട്ടിയാവും
ഒരു ഇന്ത്യന്‍ മൊബൈല്‍ഫോണ്‍ ഉപഭോക്താവിന്റെ ശരാശരി പ്രതിമാസ ഡാറ്റ ഉപഭോഗം 19.5 ജിബിയില്‍ എത്തിയതായി റിപ്പോര്‍ട്ട്. 2022ലെ കണക്കാണിത്. ഒരാള്‍ 6600 പാട്ടുകള്‍ കേള്‍ക്കുന്നതിന് തുല്യമാണിത്. ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലംകൊണ്ട് ഇന്ത്യയിലെ മൊബൈല്‍ ഡാറ്റാ ട്രാഫിക്ക് പ്രതിമാസം 14 എക്‌സാബൈറ്റിലധികമായെന്നും (Exabytes) 3.2 ഇരട്ടി വര്‍ധനവാണുണ്ടായതെന്നും നോക്കിയയുടെ വാര്‍ഷിക ബ്രോഡ്ബാന്‍ഡ് ഇന്‍ഡക്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയിലാകമാനമുള്ള പ്രതിമാസ മൊബൈല്‍ ഡാറ്റ ഉപഭോഗം 2018 ല്‍ 4.5 എക്‌സാബൈറ്റ്‌സ് ആയിരുന്നത് 2022 ആയപ്പോഴേക്കും 14.4 ആയി ഉയര്‍ന്നു.അതേസമയം, രാജ്യത്തെ ഡാറ്റാ ഉപഭോഗത്തില്‍ നൂറ് ശതമാനത്തോളം പേരും 4ജി, 5ജി ഉപഭോക്താക്കളാണ്. 2024 ഓടുകൂടി ഇപ്പോഴുള്ളതിന്റെ ഇരട്ടി ഡാറ്റാ ഉപഭോഗം ഉണ്ടാവുമെന്നാണ് കണക്കാക്കപ്പെടുന്നത്.