Home Featured ഹാസൻ വിമാനത്താവളത്തിന് തറക്കല്ലിടാൻ ബൊമ്മ; എതിർപ്പുമായി ജെ.ഡി.എസ്.

ഹാസൻ വിമാനത്താവളത്തിന് തറക്കല്ലിടാൻ ബൊമ്മ; എതിർപ്പുമായി ജെ.ഡി.എസ്.

മൈസൂരു : നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ നിർദിഷ്ട ഹാസൻ വിമാനത്താവളത്തെച്ചൊല്ലി ബി.ജെ.പി.യുമായി ജെ.ഡി.എസ്. പോരിനൊരുങ്ങുന്നു. വിമാനത്താവളത്തിന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മ തറക്കല്ലിടുന്നതാണ് ജെ.ഡി.എസിന്റെ എതിർപ്പിന് കാരണം. 16 വർഷം മുമ്പുതന്നെ മുൻപ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡ വിമാനത്താവളത്തിന് തറക്കല്ലിട്ടതാണെന്ന് മുതിർന്ന ജെ.ഡി.എസ്. നേതാവുംഹോളെനർസിപുർ എം.എൽ.എ.യും മുൻമന്ത്രിയുമായ എച്ച്.ഡി. രേവണ്ണ പറഞ്ഞു.

മാർച്ച് 13-നാണ് വിമാനത്താവളത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി നിർവഹിക്കുക. എന്നാൽ, തറക്കല്ലിടാനായി മുഖ്യമന്ത്രി വിമാനത്താവളത്തിലെത്തിയാൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ജെ.ഡി.എസിന്റെ തീരുമാനം.തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ വിമാനത്താവളത്തിന്റെ തറക്കല്ലിടൽ മുഖ്യമന്ത്രി നടത്തിയാൽ പദ്ധതിയുടെ ഖ്യാതിയും ബി.ജെ.പി.കൊണ്ടുപോകുമെന്നതാണ്ജെ.ഡി.എസിന്റെ ആശങ്ക. അതിനാൽ, തറക്കല്ലിടലിനെ ഏതുവിധേനെയും എതിർക്കാനാണ് ജെ.ഡി.എസിന്റെ നീക്കം.

വിമാനത്താവളത്തിന്റെ തറക്കല്ലിടലിനു പുറമേ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ഇൻസ്പെക്ഷൻ ബംഗ്ലാവ് (ഐ.ബി.), എൻജിനിയറിങ് കോളേജ് എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. അതേസമയം, ഈ പദ്ധതികളൊന്നും പൂർത്തിയായിട്ടില്ലെന്നും എന്തിനാണ് സ്ഥലം എം.എൽ.എ.യും ജില്ലാ ഭരണകൂടവും തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നതെന്നും രേവണ്ണ ചോദിച്ചു.കോൺഗ്രസ്-ജെ.ഡി.എസ്. സഖ്യസർക്കാരിന്റെ കാലത്ത് അനുമതി നൽകുകയും ഫണ്ട് അനുവദിക്കുകയും ചെയ്ത പദ്ധതികളാണ് ഇവയെല്ലാം.

അതിനാൽ, ഇവ ഉദ്ഘാടനം ചെയ്യാൻ ബി.ജെ.പി. നേതാക്കൾക്ക് ഒരു ധാർമിക അവകാശവുമില്ല. ഒരുപക്ഷേ, മുഖ്യമന്ത്രിക്ക് പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അറിവുണ്ടായിരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി.ക്കാരനായ പ്രീതം ഗൗഡയാണ് ഹാസൻ എം.എൽ.എ. അതിനാൽ, എം.എൽ.എ.യുടെ ഭാഗത്തുനിന്നുള്ള സമ്മർദം കാരണമാണ് ജില്ലാ ഭരണകൂടം ഉദ്ഘാടനം നിശ്ചയിച്ചതെന്നാണ് വിവരം.

ചിയേഴ്സ് പറഞ്ഞ് അടിച്ചാട്ടെ; ഹോട്ടലില്‍ വൃദ്ധദമ്ബതികള്‍ ബിയര്‍ കഴിക്കുന്ന വീഡിയോ സൂപ്പര്‍ ഹിറ്റ്‌

ജീവിതകാലം മുഴുവന്‍ ഒരേയൊരു പങ്കാളിക്കൊപ്പം ജീവിച്ച്‌ തീര്‍ക്കുന്നതിനെ പുതിയ തലമുറ എതിര്‍ക്കുന്നത് സംബന്ധിച്ച്‌ ഒട്ടേറെ ലേഖനങ്ങളും സ്ഥിതിവിവരകണക്കുകളും ഇന്ന് ലഭ്യമാണ്.അതോടൊപ്പം പരാജയപ്പെടുന്ന നിരവധി വിവാഹബന്ധങ്ങളെ സംബന്ധിച്ച വാര്‍ത്തകളും വിവരങ്ങളും പുറത്തു വരുന്ന കാലമാണിത്. വിവാഹിതരായി ചുരുക്കം ദിവസങ്ങള്‍ക്കുള്ളില്‍ പിരിയുന്ന ദാമ്ബത്യം ഇന്ന് സര്‍വസാധാരണമായി മാറിയിരിക്കുന്നു.ഇവിടെ പുതിയ തലമുറയുടെ കാഴ്ചപ്പടുകളെയോ പ്രണയ സങ്കല്പങ്ങളെയോ മോശമായി ചിത്രീകരിക്കുകയല്ല. എന്നാല്‍ പഴയകാലത്തെ പ്രണയബന്ധങ്ങളില്‍ ബഹുഭൂരിപക്ഷവും ശുദ്ധവും സുതാര്യവുമായിരുന്നു എന്നത് നിഷേധിക്കാനാവില്ല.

വേഗതയേറിയ ആധുനികകാലത്തെ പുരോഗമന സമൂഹത്തില്‍ പ്രണയലേഖനങ്ങളും അല്‍പം നാണത്തോടെയുള്ള ഫോണ്‍ വിളികളും ഉണ്ടാകാനുള്ള സാധ്യത വിരളമായിരിക്കും. അങ്ങനെയൊരു കാലം വരുമെന്ന് പ്രതീക്ഷിക്കുന്നത് തന്നെ ഒരുപക്ഷെ അസംബന്ധം ആയിരിക്കാം. പഴയകാല സ്‌കൂള്‍ പ്രണയത്തിന്റെ ആഴവും പരപ്പും തെളിയിക്കാന്‍ ഉതകുന്ന ഒരു കാഴ്‌ചയെ കുറിച്ചാണ് ഇവിടെ പറയാനുള്ളത്.ദി പ്രിവി പിക്‌ചേഴ്‌സ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട ഒരു വീഡിയോയില്‍ പ്രായമായ ദമ്ബതികളെ കാണാം.

അവര്‍ ഒരുമിച്ച്‌ ഇരുന്ന് ബിയര്‍ കഴിക്കുന്നതും കാണാം. മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്നും പോസ്റ്റില്‍ പറയുന്നു. വര്‍ഷങ്ങളായി ജീവിതത്തില്‍ എല്ലാം ഒരുമിച്ചു നേരിട്ട രണ്ടുപേര്‍ ഓരോ ഗ്ലാസ് തണുത്ത ബിയര്‍ ഒരുമിച്ചിരുന്ന് കുടിക്കുമ്ബോള്‍ ലഭിക്കുന്ന ശാന്തത ഒന്ന് വേറെ തന്നെയാണ്, അല്ലേ.

You may also like

error: Content is protected !!
Join Our WhatsApp Group