Home Featured കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്‍്റെ കരണത്തടിച്ച്‌ ജെഡിഎസ് എംഎല്‍എ

കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിന്‍്റെ കരണത്തടിച്ച്‌ ജെഡിഎസ് എംഎല്‍എ

കര്‍ണാടക : കര്‍ണാടകയില്‍ കോളജ് പ്രിന്‍സിപ്പലിനെ ജെഡിഎസ് എംഎല്‍എ കരണത്തടിച്ചു. കംപ്യൂട്ടര്‍ ലാബിന്റെ വികസന പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യക്തമായ ഉത്തരം നല്‍കിയില്ലെന്ന് ആരോപിച്ചാണ് മര്‍ദ്ദനം. ജൂണ്‍ 20ന് മാണ്ഡ്യയില്‍ നടന്ന സംഭവത്തിന്‍്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. എംഎല്‍എയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

മാണ്ഡ്യ എംഎല്‍എ എം. ശ്രീനിവാസാണ് നല്‍വാടി കൃഷ്ണരാജ വെടിയാര്‍ ഐടിഐ കോളജ് പ്രിന്‍സിപ്പലിനെ മര്‍ദിച്ചത്. സ്ത്രീയുള്‍പ്പെടെയുള്ള സഹപ്രവര്‍ത്തകരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മുന്നില്‍ വച്ചാണ് ജെഡി(എസ്) എംഎല്‍എ രണ്ടുതവണ തല്ലുകയും ശകാരിക്കുകയും ചെയ്തത്. നവീകരിച്ച ഐടിഐ കോളജിന്റെ ഉദ്ഘാടന വേളയില്‍, ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച്‌ പ്രിന്‍സിപ്പല്‍ നാഗാനന്ദ് അറിയിക്കാതിരുന്നതാണ് പ്രകോപന കാരണമെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.

എംഎല്‍എയെ മറ്റുള്ളവര്‍ ചേര്‍ന്ന് സമാധാനിപ്പിക്കാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഇക്കാര്യം ജില്ലാ കമ്മീഷണറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ ജീവനക്കാരുടെ യൂണിയന്‍ മാണ്ഡ്യ ജില്ലാ പ്രസിഡന്റ് ശംഭുഗൗഡ അറിയിച്ചു. പ്രിന്‍സിപ്പലിന് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച്‌ ഗൗഡ അസോസിയേഷന്‍ അടിയന്തര യോഗം വിളിച്ച്‌ അന്വേഷണം നടത്തുകയും ചെയ്തു. പ്രിന്‍സിപ്പല്‍ നാഗാനന്ദിനെ കണ്ട് സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയുകയും പൂര്‍ണ്ണ പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

You may also like

error: Content is protected !!
Join Our WhatsApp Group