Home Featured ബെംഗളൂരു : അഞ്ചു സിലിൻഡർ പാചകവാതകം സൗജന്യമായി നൽകും; വാഗ്ദാനങ്ങളുമായി ജെ.ഡി.എസ്.

ബെംഗളൂരു : അഞ്ചു സിലിൻഡർ പാചകവാതകം സൗജന്യമായി നൽകും; വാഗ്ദാനങ്ങളുമായി ജെ.ഡി.എസ്.

ബെംഗളൂരു : ഒരുവർഷം അഞ്ചു സിലിൻഡർ പാചകവാതകം സൗജന്യം, ക്ഷേമപെൻഷനുകൾ വർധിപ്പിക്കും തുടങ്ങിയ ജനപ്രിയ വാഗ്ദാനങ്ങളുമായി ജെ.ഡി.എസിന്റെ പ്രകടനപത്രിക. വനിതാശാക്തീകരണം, കർഷകക്ഷേമം, സാമൂഹികക്ഷേമം, യുവജനക്ഷേമം തുടങ്ങി 12 ഇനങ്ങളുള്ള പ്രകടനപത്രികയാണ് ജെ.ഡി.എസ്. പുറത്തിറക്കിയത്.

കർഷകയുവാക്കളെ വിവാഹം ചെയ്യുന്ന യുവതികൾക്ക് രണ്ടുലക്ഷം രൂപ സബ്സിഡി നൽകുമെന്ന നേരത്തേയുള്ള വാഗ്ദാനവും പത്രികയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിൽനടന്ന പഞ്ചരത്ന യാത്രയുടെ ഭാഗമായി ജനങ്ങളിൽനിന്ന് അഭിപ്രായങ്ങൾ ശേഖരിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് പാർട്ടി പ്രകടനപത്രിക തയ്യാറാക്കിയത്. ബെംഗളൂരുവിൽനടന്ന ചടങ്ങിൽ എച്ച്.ഡി. ദേവഗൗഡ പത്രിക പുറത്തിറക്കി.

ഹോട്ടലുകളുടെ പേരില്‍ സൈബര്‍ തട്ടിപ്പ്‌ : പിന്നില്‍ ഉത്തരേന്ത്യന്‍ സംഘം.

വന്‍കിട ഹോട്ടലുകളുടെ വിവരങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്‌ സൈബര്‍ തട്ടിപ്പ് നടത്തിയതിനുപിന്നില്‍ ഉത്തരേന്ത്യന്‍ സംഘം.നേരത്തേ പലതരത്തിലുള്ള തട്ടിപ്പ് നടത്തിയിട്ടുള്ള സംഘത്തിന്റെ പുതിയ രീതിയാണ് ഇതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു. രാജസ്ഥാന്‍, ഗുജറാത്ത് എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇത്തരം സംഘങ്ങളുടെ പ്രവര്‍ത്തനം.ഓണ്‍ലൈന്‍ ലോട്ടറി, ഡെബിറ്റ് കാര്‍ഡ് ബ്ലോക്ക് ചെയ്യുമെന്നു പറഞ്ഞ് ഒടിപി വാങ്ങിയുള്ള തട്ടിപ്പ്, പിഎഫ് അക്കൗണ്ട് ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തണമെന്നു പറഞ്ഞുള്ള തട്ടിപ്പ് തുടങ്ങി മലയാളി വീണ സൈബര്‍ ചതിക്കുഴികള്‍ ഏറെയാണ്.

ഇതില്‍ ഒരുതരത്തിലുള്ള തട്ടിപ്പിനെപ്പറ്റി ജനങ്ങള്‍ അറിഞ്ഞുവരുമ്ബോഴേക്കും സംഘങ്ങള്‍ തന്ത്രം മാറ്റും. ഇതില്‍ അവസാനത്തേതാണ് ഹോട്ടല്‍ ശൃംഖലകളുടെ പേരില്‍ നടന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് മലയാളികള്‍ പെട്ടെന്ന് വഴിപ്പെടുമെന്നതിനാലാണ് തട്ടിപ്പുസംഘങ്ങള്‍ കേരളം ലക്ഷ്യമിടുന്നതെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു.കേരളത്തില്‍ ഒന്നരമാസത്തിനിടെ കെടിഡിസിയുടെയും സ്വകാര്യമേഖലയിലെയും ഒട്ടേറെ ഹോട്ടലുകളുടെയും റിസോര്‍ട്ടുകളുടെയും വിവരങ്ങള്‍ കൃത്രിമമായി സൃഷ്ടിച്ച്‌ തട്ടിപ്പ് നടത്തിയിട്ടുണ്ട്.

പലതിന്റെയും ഗൂഗിള്‍ ബിസിനസ് പേജുകളില്‍ കൃത്രിമമായി വിവരങ്ങള്‍ നല്‍കിയാണ് പണം തട്ടിയത്. ഇതില്‍ നല്‍കിയ ഫോണ്‍നമ്ബരില്‍ ബന്ധപ്പെടുമ്ബോള്‍ മുറി ബുക്ക് ചെയ്യാന്‍ നിശ്ചിത തുക മുന്‍കൂര്‍ ആവശ്യപ്പെടും. ഇത് നല്‍കിയവരാണ് തട്ടിപ്പിന് ഇരയായത്. ഫോണ്‍ ചെയ്തപ്പോള്‍ തട്ടിപ്പുകാര്‍ ഹിന്ദിയില്‍ സംസാരിച്ചിട്ടും സംശയമൊന്നുമില്ലാതെ ഇവര്‍ പണം നല്‍കുകയായിരുന്നെന്ന് സൈബര്‍ സെല്‍ അധികൃതര്‍ പറഞ്ഞു. കൊച്ചി, കോട്ടയം, കൊല്ലം, മൂന്നാര്‍ എന്നിവിടങ്ങളിലെ നിരവധി ഹോട്ടലുകളും റിസോര്‍ട്ടുകളും കേന്ദ്രീകരിച്ച്‌ പണം തട്ടിയിട്ടുണ്ട്. സംഭവം സൈബര്‍ സെല്‍ അന്വേഷിച്ചുവരികയാണ്.

You may also like

error: Content is protected !!
Join Our WhatsApp Group