ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വിപിന്‍ ദാസ് സംവിധാനം ചെയ്ത ‘ജയ ജയ ജയ ജയ ഹേ’ ഉടന്‍ ഒടിടിയിലേക്ക്.ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഡിസംബര്‍ രണ്ടാം വാരം ചിത്രം ഒടിടിയില്‍ എത്തുമെന്നതാണ് റിപ്പോര്‍ട്ട്. എന്നാല്‍ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി ഇതുവരെ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
ഒക്ടോബര്‍ 28നായിരുന്നു ചിത്രം തിയേറ്ററുകളില്‍ എത്തിയത്. സമൂഹം അഡ്രസ്സ് ചെയ്യപ്പെടേണ്ട ചില വിഷയങ്ങളെ നര്‍മ്മത്തിന്റെ അകമ്ബടിയോടെ അവതരിപ്പിച്ച ചിത്രത്തിന് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴും ചിത്രം വിജയകരമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
ബേസിലിനും ദര്‍ശനയ്ക്കുമൊപ്പം ചിത്രത്തിലെ പ്രധാന അഭിനേതാക്കളായെത്തിയ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, ആനന്ദ് മന്മഥന്‍, ചിത്രത്തിലെ അമ്മ വേഷം ചെയ്ത കനകം, ഉഷ ചന്ദ്രബാബു തുടങ്ങിയവരുടെ പ്രകടനവും ഏറെ ശ്രദ്ധ നേടിയിരുന്നു.
കോളജിലെ പരിപാടിക്കിടെ ആണ്‍കുട്ടികള്‍ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്തു’; 4 വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
കര്‍ണാടകയിലെ എന്‍ജിനീയറിംഗ് കോളജിലെ പരിപാടിക്കിടെ ബുര്‍ഖ ധരിച്ച് നൃത്തം ചെയ്‌തെന്ന സംഭവത്തിന് പിന്നാലെ നാല് വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു.ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് അധികൃതര്‍ അന്വേഷണം നടത്തി നാല് വിദ്യാര്‍ഥികളെയും സസ്‌പെന്‍ഡ് ചെയ്യുകയുമായിരുന്നുവെന്നാണ് റിപോര്‍ട്.
ഈ നാല് വിദ്യാര്‍ഥികള്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഉദ്ഘാടന പരിപാടിയില്‍ ഇടിച്ചു കയറിയാണ് നൃത്തം ചെയ്തതെന്ന് കോളജ് അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ പരിപാടിക്ക് അനുമതി ഉണ്ടായിരുന്നില്ല.
അതില്‍ പങ്കെടുത്ത വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സാമുദായിക ഐക്യം തകര്‍ക്കുന്ന രീതിയിലുള്ള യാതൊരു വിധ പ്രവര്‍ത്തനങ്ങള്‍ക്കും കോളേജ് പിന്തുണ നല്‍കില്ലെന്നും ക്ഷമിക്കില്ലെന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.