സ്കൂളിലെ കായിക മേളയ്ക്കിടയില്‍ ജാവലിന്‍ വിദ്യാര്‍ത്ഥിയുടെ കഴുത്തില്‍ തുളച്ചു കയറി. ഒഡീഷയിലെ ബലാങ്കിര്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂളില്‍ കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. കഴുത്തില്‍ ജാവലിന്‍ തുളച്ചുകയറിയ വിദ്യാര്‍ത്ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അഗല്‍പൂര്‍ ബോയ്സ് ഹൈ സ്കൂളിലെ ഒമ്ബതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സദാനന്ദ മെഹറിനാണ് അപകടം പറ്റിയത്. വിദ്യാര്‍ത്ഥി അപകടനില തരണം ചെയ്തെങ്കിലും ഐസിയുവില്‍ നിരീക്ഷണത്തിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കായിക മേളയ്ക്കിടയില്‍ ജാവലിന്‍ ത്രോ മത്സരത്തിനിടയെയാണ് സദാനന്ദ മെഹറിന് അപകടം പറ്റിയത്. മറ്റൊരു വിദ്യാര്‍ത്ഥി എറിഞ്ഞ ജാവലിന്‍ സദാനന്ദ മെഹറിന്റെ കഴുത്തില്‍ വലതു വശത്തായി കുത്തിക്കയറുകയായിരുന്നു. ജാവലിന്റെ കൂര്‍ത്ത ഭാഗം കഴുത്ത് തുളച്ച് പുറത്തു വന്നു. കുട്ടിയെ ഉടന്‍ തന്നെ ഭീമ ഭോയ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍മാര്‍ കഴുത്തില്‍ നിന്നും സുരക്ഷിതമായി ജവാലിന്‍ നീക്കം ചെയ്തു.
കായിക മേളയ്ക്കിടയില്‍ പറ്റിയ അപകടത്തിന്റെ മുഴുവന്‍ ചികിത്സാ ചെലവും ഏറ്റെടുക്കുമെന്ന് നവീന്‍ പട്നായിക് അറിയിച്ചു. കുട്ടി എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ചികിത്സാചെലവിനുള്ള പണം നല്‍കുക. ഇതുകൂടാതെ ജില്ലാ റെഡ് ക്രോസ് 30,000 രൂപയുടെ ചികിത്സാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അവതാര്‍-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്കന് ഹൃദയാഘാതം മൂലം മരിച്ചു
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അവതാര്‍-2 സിനിമ കാണുന്നതിനിടെ മദ്ധ്യവയസ്കന് ഹൃദയാഘാതം മൂലം മരിച്ചു. അന്ധ്രാപ്രദേശിലെ പെഡ്ഡപുരത്താണ് സംഭവം.ലക്ഷ്മി റെഡ്ഡി ശ്രീനു എന്നയാളാണ് മരണപ്പെട്ടത്. സിനിമ പ്രദര്‍ശനം തുടങ്ങി പകുതി പിന്നിടുമ്ബോഴാണ് ലക്ഷ്മി റെഡ്ഡിക്ക് ഹൃദയാഘാതം അനുഭവപ്പെടുകയും തളര്‍ന്ന് വീഴുകയായിരുന്നു.തീയറ്ററില്‍ ലക്ഷ്മി റെഡ്ഡിക്കൊപ്പം സഹോദരനും ഉണ്ടായിരുന്നു. റെഡ്ഡിയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.