Home Featured ബെംഗളൂരു: ജപ്പാൻ ഫിലിം ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ 9 മുതൽ ഒറിയോൺ മാൾ പി.വി.ആറിൽ നടക്കും..

ബെംഗളൂരു: ജപ്പാൻ ഫിലിം ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ 9 മുതൽ ഒറിയോൺ മാൾ പി.വി.ആറിൽ നടക്കും..

ബെംഗളൂരു: ജപ്പാൻ ഫിലിം ആൻഡ് മ്യൂസിക് ഫെസ്റ്റിവൽ 9, 10, 11 തിയതികളിൽ ഒറിയോൺ മാൾ പി.വി.ആറിൽ നടക്കും. ജപ്പാനും ഇന്ത്യയുമായുള്ളനയതന്ത്ര ബന്ധത്തിന്റെ 70-ാം വാർഷികത്തോടനുബന്ധിച്ച് ജപ്പാൻ എംബസിയും പി.വി.ആർ. സിനിമാസുമായി സഹകരിച്ച് ജപ്പാൻ ഫൗണ്ടേഷനാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ഡിസംബർ ഒമ്പതിന് രാത്രി 7.30-ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ജപ്പാൻ ഫൗണ്ടേഷൻ ഡയറക്ടർ ജനറൽ കോജി സാറ്റോ, ജപ്പാൻ കോൺസൽ ജനറൽ നകാനെ എന്നിവർ വിശിഷ്ടാതിഥികളാകും. 10, 11 തിയതികളിൽ സിനിമകളുടെ പ്രദർശനം നടക്കും.

അതിര്‍ത്തി തര്‍ക്കം സംഘര്‍ഷത്തിലേക്ക്: കര്‍ണാടക മുഖ്യമന്ത്രിയെ വിളിച്ച്‌ ഫട്‌നാവിസ്

മുംബൈ: മഹാരാഷ്ട്രയും കര്‍ണാടകവും തമ്മില്‍ അതിര്‍ത്തി സംഘര്‍ഷം രൂക്ഷമാകുന്നു. സംഘര്‍ഷത്തിലേക്കാണ് പുതിയ സംഭവവികാസങ്ങള്‍ നയിച്ചിരിക്കുന്നത്.മഹാരാഷ്ട്രയിലെ നമ്ബര്‍ പ്ലേറ്റുമായി എത്തുന്ന വാഹനങ്ങള്‍ മുഴുവന്‍ അക്രമത്തിന് ഇരയാകുന്ന സാഹചര്യമാണ് ബെലഗാവിയില്‍ ഉള്ളത്.

കര്‍ണാടകത്തില്‍ നിന്നുള്ള ബസുകളെ അഗ്നിക്കിരയാക്കിയിരിക്കുകയാണ് പൂനെയില്‍. ഇരുഭാഗത്തും സംഘര്‍ഷം അതിരൂക്ഷമായതോടെ ഇരുവശത്തെയും ബിജെപി സര്‍ക്കാരുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ബെലഗാവിയിലെ എണ്ണൂറോളം വരുന്ന മറാത്തി സംസാരിക്കുന്ന പ്രദേശങ്ങള്‍ തങ്ങളുടേതാണെന്ന വാദമാണ് മഹാരാഷ്ട്ര ഉന്നയിക്കുന്നത്. ഒരിഞ്ച് ഭൂമി പോലും വിട്ടുതരില്ലെന്ന് കര്‍ണാടകവും പറയുന്നു.

വിട്ടുതരില്ലെന്ന് കര്‍ണാടകവും പറയുന്നു.ഇരുവശത്തും ബിജെപി സര്‍ക്കാരുകളാണ് ഭരിക്കുന്നത്. ഇത് വലിയ തലവേദനയായി ഇരുസര്‍ക്കാരുകളും മാറിയിരിക്കുകയാണ്. ചൊവ്വാഴ്ച്ച മഹാരാഷ്ട്രയിലെ രണ്ട് മന്ത്രിമാര്‍ ബെലഗാവി സന്ദര്‍ശിക്കാനിരുന്നതായിരുന്നു. എന്നാല്‍ അവസാന നിമിഷം ഇത് റദ്ദാക്കുകയായിരുന്നു.

കര്‍ണാടക സര്‍ക്കാര്‍ ഇതിനോട് എതിര്‍പ്പറിയിച്ചതിനെ തുടര്‍ന്നായിരുന്നു തീരുമാനം റദ്ദാക്കിയത്. ഈ സന്ദര്‍ശനം മറ്റൊരു ദിവസത്തേക്ക് മാറ്റിയെന്ന് മന്ത്രിമാര്‍ അറിയിച്ചു. തങ്ങള്‍ക്ക് അനിഷ്ട സംഭവങ്ങളുണ്ടാക്കാന്‍ താല്‍പര്യമില്ലെന്ന് ഇവര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ പ്രതിപക്ഷം ഈ വിഷയം കൃത്യമായി ഉപയോഗപ്പെടുത്തുന്നുണ്ട്.

മഹാരാഷ്ട്രയുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍നിര്‍ത്തിയല്ല ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. 24 മണിക്കൂറിനുള്ളില്‍ ബെലഗാവിയിലെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ താന്‍ സന്ദര്‍ശനത്തിനായി അങ്ങോട്ടെത്തുമെന്നും ശരത് പവാര്‍ മുന്നറിയിപ്പ് നല്‍കി.

അതേസമയം ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുമായി സംസാരിച്ചെന്ന് തന്നോട് പറഞ്ഞതായും പവാര്‍ വെളിപ്പെടുത്തി. എന്നാല്‍ ഇത് പറഞ്ഞിട്ടും, യാതൊന്നും മാറിയിട്ടില്ലെന്നും പവാര്‍ വ്യക്തമാക്കി. അവിടെ സാഹചര്യങ്ങള്‍ സാധാരണ നിലയിലേക്ക് കൊണ്ടുവരണം. ഇല്ലെങ്കില്‍ ബെലഗാവിയിലേക്ക് പോകാന്‍ നിര്‍ബന്ധിതനാവുമെന്നും പവാര്‍ പറഞ്ഞു.

പരിഹരിക്കാന്‍ രണ്ട് പക്ഷത്തെയും മുഖ്യമന്ത്രിമാര്‍ ശ്രമിക്കുന്നുണ്ടെന്നാണ് കരുതിയത്. എന്നാല്‍ അതുണ്ടായില്ല. പകരം മറ്റൊരു സാഹചര്യമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നും, തീര്‍ച്ചയായും ബെലഗാവിയിലെത്തി ജനങ്ങളെ പിന്തുണയ്ക്കുമെന്നും പവാര്‍ വ്യക്തമാക്കി.

ബിജെപി സര്‍ക്കാരിന്റെ വീഴ്ച്ച മറയ്ക്കാന്‍ അവര്‍ ഓരോ ന്യായങ്ങള്‍ നിരത്തുകയാണെന്ന് എന്‍സിപി നേതാവ് അജിത് പവാര്‍ പറഞ്ഞു. ഡിസംബര്‍ ആറിന് മഹാപരിനിര്‍വന്‍ ദിവസമാണെന്ന് ബിജെപി മന്ത്രിമാര്‍ക്കറിയാം. എന്നിട്ടും ആ ദിനം തന്നെ എന്തിനാണ് സന്ദര്‍ശനം വെച്ചതെന്നും അജിത് പവാര്‍ ചോദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group