കോഴിക്കോട് ജില്ലയില്‍ വിദ്യാർത്ഥിക്ക് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂർ പഞ്ചായത്തിലെ എഴാം വാർഡിലെ പതിമൂന്നുകാരനായ വിദ്യാർത്ഥിക്കാണ് ജപ്പാൻ ജ്വരം സ്ഥിരീകരിച്ചത്.രോഗബാധ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു.സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂർവമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടർത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് ആരംഭിച്ചു.
നജ്മ നസീർ തേജസ്വിനി ഗൗഡ എന്നിവർ കോണ്‍ഗ്രസില്‍ ചേർന്നു
ജെ.ഡി-എസ് വനിത വിങ് സംസ്ഥാന അധ്യക്ഷ നജ്മ നസീർ, എം.എല്‍.സി സ്ഥാനം രാജിവെച്ച ബി.ജെ.പി വനിത നേതാവ് തേജസ്വിനി ഗൗഡ എന്നിവർ കോണ്‍ഗ്രസില്‍ ചേർന്നു.നജ്മ നസീർ ബംഗളൂരുവില്‍ കെ.പി.സി.സി ഓഫിസില്‍ നടന്ന ചടങ്ങിലും തേജസ്വിനി ഗൗഡ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിലുമാണ് കോണ്‍ഗ്രസ് പ്രവേശം പ്രഖ്യാപിച്ചത്. നജ്മ നസീറിന് ഡി.കെ. ശിവകുമാർ പാർട്ടി അംഗത്വം കൈമാറി. മുൻ മന്ത്രി നബി സാബ്, എൻ.എം. നൂർ അഹമ്മദ്, സെയ്ദ് മുജീബ്, ഫയാസ് അഹമ്മദ് ഷെയ്ക്ക് തുടങ്ങിയവർ കൂടെയുണ്ടായിരുന്നു.
മൈസൂരു-കുടക് സീറ്റില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു തേജസ്വിനി ഗൗഡ ബി.ജെ.പി വിട്ടത്. മാധ്യമപ്രവർത്തകയായിരുന്ന തേജസ്വിനി 2004ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ അന്നത്തെ കനക്പുര മണ്ഡലത്തില്‍നിന്ന് ജെ.ഡി-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പരാജയപ്പെടുത്തി എം.പിയായെങ്കിലും പിന്നീട് ബി.ജെ.പിയിലേക്ക് ചുവടുമാറുകയായിരുന്നു.