Home Featured ബംഗളൂരു: ജനാര്‍ദന റെഡ്ഡിയുടെ പാര്‍ട്ടിക്ക് ചിഹ്നം ഫുട്ബാള്‍.

ബംഗളൂരു: ജനാര്‍ദന റെഡ്ഡിയുടെ പാര്‍ട്ടിക്ക് ചിഹ്നം ഫുട്ബാള്‍.

ബംഗളൂരു: ബി.ജെ.പി വിട്ട ഖനി രാജാവ് ജി. ജനാര്‍ദന റെഡ്ഡിയുടെ പുതിയ രാഷ്ട്രീയപ്പാര്‍ട്ടിയായ കര്‍ണാടക രാജ്യ പ്രഗതി പക്ഷയുടെ (കെ.ആര്‍.പി.പി) ചിഹ്നം ഫുട്‌ബാള്‍.ഇതോടൊപ്പം പ്രകടനപത്രികയും ആദ്യഘട്ട സ്ഥാനാര്‍ഥികളെയും പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ 50 സീറ്റുകളില്‍ മത്സരിക്കുമെന്നും കുറഞ്ഞത് 30 സീറ്റുകളില്‍ വിജയിക്കുമെന്നും റെഡ്ഡി പറഞ്ഞു.ബല്ലാരി, കൊപ്പാള്‍, ബീദര്‍, യാദ്ഗിര്‍, റായ്ച്ചൂര്‍, കലബുറഗി, വിജയനഗര ജില്ലകളിലാകും പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു പാര്‍ട്ടിയുമായും സഖ്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

കൊപ്പാള്‍ ജില്ലയിലെ ഗംഗാവതിയില്‍ നിന്നാകും ജനാര്‍ദന റെഡ്ഡി മത്സരിക്കുക. ഭാര്യ അരുണ ലക്ഷ്മി ബല്ലാരിയില്‍ ജനാര്‍ദന റെഡ്ഡിയുടെ സഹോദരന്‍ സോമശേഖര്‍ റെഡ്ഡിക്കെതിരെയാകും മത്സരിക്കുക.പ്രകടനപത്രികയില്‍ ഓരോ വീട്ടിലും 250 യൂനിറ്റ് വരെ സൗജന്യ വൈദ്യുതി. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പാസ്, പട്ടിക ജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് സൗജന്യ ഭൂമി, കര്‍ഷകര്‍ക്ക് പലിശരഹിത വായ്പ,സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവരുടെ മക്കള്‍ക്ക് സൗജന്യ വിദ്യാഭ്യാസം, അംഗന്‍വാടി ജീവനക്കാരുടെ ശമ്ബളത്തില്‍ 1000 രൂപ വര്‍ധന തുടങ്ങിയ വാഗ്ദാനങ്ങള്‍ ഉണ്ട്.

കര്‍ണാടകയില്‍ ഓപറേഷന്‍ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതില്‍ പ്രധാന പങ്കുവഹിച്ച വിവാദ ഖനന രാജാവും മുന്‍മന്ത്രിയുമാണ് ജനാര്‍ദന റെഡ്ഡി.ഏറെക്കാലമായി ബി.ജെ.പി നേതാക്കളുമായുള്ള ഭിന്നതയെ തുടര്‍ന്നാണ് റെഡ്ഡി പാര്‍ട്ടി വിട്ടത്. സഹസ്രകോടികളുടെ അഴിമതി നടന്ന അനധികൃത ഖനന കേസില്‍ കേന്ദ്രത്തിലെ യു.പി.എ ഭരണകാലത്ത് അറസ്റ്റിലായ റെഡ്ഡി നാലു വര്‍ഷം ജയിലിലായിരുന്നു. 2015ലാണ് സുപ്രീംകോടതി ജാമ്യം നല്‍കിയത്.

പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്യുക, അനുമതിയില്ലാതെ രാജ്യം വിടരുത് എന്നീ വ്യവസ്ഥകളിലായിരുന്നു ജാമ്യം.സ്വന്തം മണ്ഡലമായ ബെള്ളാരിയില്‍ പ്രവേശിക്കാനും അനുമതിയില്ല. 2006ലാണ് ഓപറേഷന്‍ താമരയിലൂടെ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച്‌ കര്‍ണാടകയില്‍ ആദ്യമായി ബി.ജെ.പി അധികാര സ്ഥാനത്തെത്തുന്നത്.

ബംഗളുരുവിൽ സജീവമായി ഈന്തപ്പഴ വിപണി

ബെംഗളൂരു റമസാൻ നോമ്പു തുറസംഗമങ്ങളിൽ ഈന്തപ്പഴങ്ങളുടെ സ്ഥാനംഒരുപടി മുന്നിലാണ്. ഓരോ വർഷവും വില കൂടുന്നുണ്ടെങ്കിലും വിൽപനയെ ഇത് കാര്യമായി ബാധിക്കാറില്ലെന്നാണ് വിപണിയെ തിരക്ക് തെളിയിക്കുന്നത്. സൗദി, ഇറാൻ, ജോർദാൻ, ഇറാഖ്, ഒമാൻ, യുഎഇ, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നാണ് മികച്ച ഇനം ഈന്തപ്പഴങ്ങൾ എത്തുന്നത്. ജോർദാനിൽ നിന്നുള്ള നജോലിന് കിലോയ്ക്ക് 1,100 – 1,500 രൂപയും സൗദിയിലെ അജയ്ക്ക് 850-1,000 രൂപയുമാണ് വില. ഡ്രൈ ഫ്രൂട്സ് വിഭാഗത്തിൽപെടുന്ന ബദാം, പിസ്ത, കാഷ്യുനട്ട്സ്, സംസ്കരിച്ച് ഉണക്കിയ പഴങ്ങളായ (ഡീ ഹൈഡ്രേറ്റഡ് ഫ്രൂട്സ്) കിവി, മാങ്ങ, പൈനാപ്പിൾ എന്നിവയ്ക്കും ആവശ്യക്കാരുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group