നടിയും ബിഗ് ബോസ് താരവുമായ ജാനകി സുധീർ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. വസ്ത്രങ്ങളില്ലാതെ ആഭരണങ്ങൾ കൊണ്ട് മാറിടം മറച്ച് ഇരിക്കുന്ന ചിത്രങ്ങളാണ് ചർച്ചയായിരിക്കുന്നത്.
ചുവന്ന വട്ടപ്പൊട്ടും തലയിൽ മുല്ലപ്പൂ ചൂടിയിട്ടുണ്ട്. മുണ്ട് മാത്രമാണ് ധരിച്ചിരിയ്ക്കുന്നത്. ആഭരണങ്ങൾ കൊണ്ട് നാണം മറച്ചത് കാണാം. ചിത്രത്തിൽ ജാനകിയുടെ മുഖഭാവം ശാലീനത നിറഞ്ഞതാണ്. രൗണക് ശങ്കർ ആണ് ഫോട്ടോകൾ പകർത്തിയിരിക്കുന്നത്.

ഇതിന് മുമ്പും മറ്റ് വ്യത്യസ്ത ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ ജാനകി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ശരീരത്തിന് അനുയോജ്യമായ വസ്ത്രങ്ങൾ ധരിച്ച് ഫോട്ടോഷൂട്ട് നടത്തുന്നതിനോട് യാതൊരു എതിർപ്പുമില്ലെന്നും ജാനകി നേരത്തെ വ്യക്തമാക്കിയിരുന്നു.
കുഴിയിലിരുന്ന് വടംവലിക്കാന്‍ ധൈര്യമുണ്ടോ നിങ്ങള്‍ക്ക്, എങ്കില്‍ ആലപ്പുഴയിലേക്ക് വിളിക്കാം: കൂറ്റന്‍ സമ്മാനമാണ് ലഭിക്കുക
ആലപ്പുഴ: ഓണക്കാലത്ത് ആലപ്പുഴ മണ്ണഞ്ചേരിക്കാരുടെ ആവേശവും ഓളവുമാണ് ‘തരംഗ” വടംവലി. സാധാരണ വടംവലി പോലെയല്ല, ‘തരംഗ” വേറെ ലെവലാണ്.
ഇതില്‍ മത്സരാര്‍ത്ഥികള്‍ കുഴിയിലിരുന്നാണ് വടം വലിക്കുക. സ്റ്റാര്‍ ചിയാംവെളി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബില്‍ നടക്കുന്ന തരംഗ വടംവലി മത്സരം 11-ാം വര്‍ഷത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തില്‍ ഇത്തവണ മറ്റൊരു പ്രത്യേകതയുമുണ്ട്.
വിജയികള്‍ക്ക് ലഭിക്കുന്നത് കൂറ്റന്‍ ട്രോഫിയാണ്! 11 വര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ച് വിജയികള്‍ക്ക് സമ്മാനിക്കുന്ന ട്രോഫിക്ക് 11 അടി ഉയരമാണുള്ളത്!.
സെപ്തംബര്‍ നാലിനാണ് മത്സരം. വിവിധ ജില്ലകളില്‍ നിന്ന് 25 ടീമുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 32 ടീമുകളാവുന്നതോടെ രജിസ്ട്രേഷന് അവസാനിപ്പിക്കും.
കുഴിയിലിരിക്കണം
നിശ്ചിത അകലത്തില്‍ 150 സെന്റീമീറ്റര്‍ ആഴത്തിലെടുത്ത 14 കുഴികളുണ്ടാവും. ഓരോ ടീമിലെയും ഏഴംഗങ്ങള്‍ വീതം കുഴിയിലിറങ്ങി ഇരുന്നാണ് വടംവലിക്കേണ്ടത്. മൂന്ന് മിനിട്ട് നീളുന്നതാണ് മത്സരം. സാധാരണ വടംവലിയിലേത് പോലെ മത്സരാര്‍ത്ഥികളുടെ ശരീരഭാരത്തില്‍ പ്രത്യേക നിബന്ധനകളില്ല. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും മിക്സഡ് ടീമായും
മത്സരിക്കാം. രജിസ്ട്രേഷന് നമ്ബര്‍: 9995218252, 8606157929.
തടി, ഫൈബര്‍, മെറ്റല്‍
അഴിച്ച് സെറ്റ് ചെയ്യാവുന്ന രീതിയില്‍ തൃശൂരിലെ ഫാക്ടറിയാണ് ട്രോഫി നിര്‍മ്മിച്ചത്. ട്രോഫിക്ക് പുറമേ ഒന്നാം സ്ഥാനക്കാര്‍ക്ക് 15,000 രൂപയും രണ്ടാം സ്ഥാനക്കാര്‍ക്ക് 6 അടി പൊക്കമുള്ള ട്രോഫിയും ഏഴായിരം രൂപയും മൂന്നാം സ്ഥാനക്കാര്‍ക്ക് എവര്‍റോളിംഗ് ട്രോഫിയും ലഭിക്കും. ഗിന്നസ് റെക്കാഡ് വിവരങ്ങള്‍ പ്രകാരം പോളോ ട്രോഫിയായി സമ്മാനിക്കുന്ന കൊളങ്ക കപ്പ് (6 അടി വെള്ളി കപ്പ്) ആണ് ഇന്ത്യയിലെ ഏറ്റവും പൊക്കമുള്ള സ്പോര്‍ട്സ് ട്രോഫിയായി രേഖപ്പെടുത്തിയിരിക്കുന്നത്.
ട്രോഫി
നീളം: 11 അടി
ചെലവ്: 32,000 രൂപ
കൃത്യമായ വ്യായാമം, ഭക്ഷണം എന്നീ ചിട്ടവട്ടങ്ങളോടെ രണ്ട് മാസത്തെ പരിശീലനത്തിന് ശേഷമാണ് ടീമുകള്‍ മത്സരത്തിനിറങ്ങുക-