Home Featured ഒരു ചെറു സിനിമ, ഞെട്ടിക്കുന്ന ക്ലൈമാക്സ്; ‘ജനഗണമന’ ട്രെയിലർ..

ഒരു ചെറു സിനിമ, ഞെട്ടിക്കുന്ന ക്ലൈമാക്സ്; ‘ജനഗണമന’ ട്രെയിലർ..

പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണ് ‘ജന ഗണ മന’. പൃഥ്വിരാജ് – സുരാജ് വെഞ്ഞാറമ്മൂട് ടീം ഡ്രൈവിംഗ് ലൈസൻസിന് ശേഷം ഒന്നിക്കുന്നു എന്നതും ‘ക്യൂൻ’ സംവിധായകൻ ഡിജോ ജോസ് ആന്റണിയുടെ രണ്ടാമത്തെ ചിത്രം എന്ന നിലയിലും എല്ലാം പ്രേക്ഷക ശ്രദ്ധ നേടി എടുത്തിട്ടുണ്ട് ഈ ചിത്രം. ചിത്രത്തിന്റെ ടീസർ ആകട്ടെ പ്രതീക്ഷകൾ വീണ്ടും ഉയർത്തി. ഇപ്പോളിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവന്നിരിക്കുക ആണ്.

സിനിമയാണ് ട്രെയിലർ എന്ന് പറയാം. ഒരു പക്ഷെ മലയാള സിനിമയിലെ ഏറ്റവും ദൈർഘ്യമുള്ള ട്രെയിലർ ഇതാകാം. മറ്റൊരു പ്രത്യേകതയും ഈ ട്രെയിലറിന് ഉണ്ട്. ഈ ട്രെയിലറിലെ ദൃശ്യങ്ങൾ ചിത്രത്തിൽ ഉണ്ടാവില്ല. ട്രെയിലർ കാണാം:

കരിയറിലും ഫാമിലിയിലും എല്ലാം തിരിച്ചടികൾ നേരിടേണ്ടി വന്ന ഒരാളായി ആണ് പൃഥ്വിരാജിന്റെ കഥാപാത്രത്തെ ട്രെയിലറിൽ കാണിക്കുന്നത്. പോലീസ് മർദ്ദനത്തിൽ പരിക്ക് ഏറ്റത്തിനാൽ ധന സഹായത്തിനായി സർക്കാർ ഓഫിസിൽ എത്തിയത് ആണ് അദ്ദേഹം. ഫ്ലാഷ് ബാക്ക് പോലെ മുൻ കാലഘട്ടത്തിലെ ദൃശ്യങ്ങളും ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഞെട്ടിക്കുന്ന ഒരു ക്ലൈമാക്സ് നൽകിയാണ് ട്രെയിലർ അവസാനിക്കുന്നത്.

ടീസറിലെയും ട്രെയിലറിലെയും ദൃശ്യങ്ങൾ ജനഗണമന യിൽ ഉണ്ടാവില്ല എന്ന വെളിപ്പെടുത്തൽ നടത്തിയത് നടൻ പൃഥ്വിരാജ് തന്നെ ആയിരുന്നു. ചിത്രത്തിന് രണ്ട് ഭാഗങ്ങൾ ഉണ്ട് എന്നും ഇപ്പോൾ ട്രെയിലറിലും ടീസറിലും ഉൾപ്പെടുത്തിയിട്ടുള്ള ദൃശ്യങ്ങൾ രണ്ടാം ഭാഗത്തിന്റെ ആണെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സുദീപ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. എഡിറ്റിങ്ങ് നിർവഹിച്ചത് ശ്രീജിത്ത് സരങ്ങ് ആണ്. ഏപ്രിൽ 28ന് ആണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group