Home Featured ബംഗളൂരു:ജാമിഅ മസ്ജിദ്; പൊതുതാല്‍പര്യ ഹരജിയുമായി ബജ്റംഗ്ദള്‍

ബംഗളൂരു:ജാമിഅ മസ്ജിദ്; പൊതുതാല്‍പര്യ ഹരജിയുമായി ബജ്റംഗ്ദള്‍

ബംഗളൂരു: ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ ബജ്റംഗ്ദളിന്റെ നേതൃത്വത്തില്‍ ഹൈകോടതിയില്‍ പൊതുതാല്‍പര്യ ഹരജി.മസ്ജിദ് മുമ്ബ് ക്ഷേത്രമായിരുന്നുവെന്നതിനുള്ള അടയാളങ്ങള്‍ ഉണ്ടെന്നും പള്ളി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്നുമാണ് ആവശ്യം.ഗ്യാന്‍വ്യാപി മസ്ജിദിന്‍റെ കാര്യത്തിലെന്നപോലെ ശ്രീരംഗപട്ടണയിലെ ജാമിഅ മസ്ജിദിലും അവകാശം ഉന്നയിച്ച്‌ പ്രശ്നം കോടതി നടപടികളില്‍ കുരുക്കുകയാണ് സംഘ്പരിവാര്‍ ലക്ഷ്യം.

ശ്രീരംഗപട്ടണ ജാമിഅ മസ്ജിദില്‍ അവകാശമുന്നയിച്ച്‌ രംഗത്തെത്തിയ തീവ്രഹിന്ദുത്വ സംഘടനകള്‍ വിഷയത്തില്‍ പുതിയ നിയമക്കുരുക്കുകള്‍ ഉണ്ടാക്കുന്നതിന്‍റെ ഭാഗമായാണ് 108 ആളുകളുടെ ഹരജി നല്‍കിയിരിക്കുന്നത്.ഹിന്ദുമത ഗ്രന്ഥങ്ങളില്‍ 108 എന്നതിന് പ്രത്യേക സ്ഥാനമുണ്ടെന്നും ഇതിനാലാണ് അത്രയും ആളുകള്‍ ഹരജി നല്‍കാന്‍ തയാറായതെന്നും ബജ്റംഗ് സേന പ്രസിഡന്‍റ് ബി. മഞ്ജുനാഥ് പറഞ്ഞു.മസ്ജിദേ അഅല എന്നും അറിയപ്പെടുന്ന ജാമിഅ മസ്ജിദ് ശ്രീരംഗപട്ടണ കോട്ടക്കകത്താണ് ഉള്ളത്.

1786-87 കാലത്ത് മൈസൂര്‍ രാജാവായിരുന്ന ടിപ്പു സുല്‍ത്താനാണ് പള്ളി നിര്‍മിച്ചത്. മദ്റസയും മസ്ജിദുമടങ്ങുന്ന ജാമിഅ മസ്ജിദ് കെട്ടിടത്തിന്‍റെ പരിപാലനം നിര്‍വഹിക്കുന്നത് ആര്‍ക്കിയോളജി വകുപ്പാണ്.ഹനുമാന്‍ ക്ഷേത്രം തകര്‍ത്താണ് ടിപ്പു സുല്‍ത്താന്‍ ജാമിഅ മസ്ജിദ് നിര്‍മിച്ചതെന്നും ഹൊയ്സാല രാജവംശത്തിന്‍റെ അടയാളങ്ങള്‍ പള്ളിക്കകത്തുണ്ടെന്നുമാണ് തീവ്രഹിന്ദുത്വ സംഘടനകള്‍ അവകാശപ്പെടുന്നത്. അതേസമയം, തീവ്രഹിന്ദുത്വ സംഘടനകളില്‍നിന്ന് പള്ളി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് പള്ളി അധികൃതര്‍ നിരവധി തവണ അധികൃതര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്

ധാരാവിയെ മാറ്റാന്‍ അദാനിയെത്തുമോ ?; ഏഷ്യയിലെ ഏറ്റവും വലിയ ചേരിയുടെ വികസനത്തിന് വഴിയൊരുങ്ങുന്നു

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയുടെ പുനര്‍ വികസനത്തിന് വഴിയൊരുങ്ങുന്നു. ചേരിയുടെ പുനര്‍വികസന പദ്ധതിക്കായി താല്‍പര്യമറിയിച്ച്‌ മൂന്ന് കമ്ബനികള്‍ രംഗത്തെത്തി.ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പ്, ഡി.എല്‍.എഫ്, നമാന്‍ എന്നീ കമ്ബനികളാണ് പദ്ധതി ഏറ്റെടുക്കാന്‍ താല്‍പര്യം അറിയിച്ചത്.20,000 കോടി രൂപ മുടക്കിയാണ് ധാരാവിയുടെ പുനര്‍ വികസനം സാധ്യമാക്കുക.

2016 വികസനത്തിനായി ലേലത്തിന് അപേക്ഷ ക്ഷണിച്ചുവെങ്കിലും ഒരു കമ്ബനിയും താല്‍പര്യം അറിയിച്ചിരുന്നില്ല. തുടര്‍ന്ന് ലേലത്തിന് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി അഞ്ച് തവണ നീട്ടി നല്‍കിയിരുന്നു.2018ല്‍ രണ്ട് പേരാണ് ടെന്‍ഡര്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബറില്‍ ലേലത്തിന് താല്‍പര്യം അറിയിച്ച്‌ എട്ട് കമ്ബനികള്‍ എത്തിയെങ്കിലും ടെന്‍ഡര്‍ നല്‍കിയത് മൂന്ന് പേര്‍ മാത്രമായിരുന്നു. ടെന്‍ഡര്‍ നല്‍കിയ മൂന്ന് കമ്ബനികളുടേയും സാങ്കേതിക മേഖലയിലെ പരിജ്ഞാനം പരിശോധിച്ചാവും ടെന്‍ഡര്‍ നല്‍കുകയെന്ന് ധാരാവി പുനര്‍വികസ അതോറിറ്റി സി.ഇ.ഒ എസ്.വി.ആര്‍ ശ്രീനിവാസ് പറഞ്ഞു.

മൂന്ന് കമ്ബനികള്‍ക്കും സാങ്കേതികരംഗത്ത് പങ്കാളികളുണ്ടോയെന്ന് വ്യക്തമല്ല. രണ്ട് കമ്ബനികളുള്ള ഒരു കണ്‍സോര്‍ട്യം രുപീകരിക്കാനാണ് ലേലത്തിന് അപേഷ നല്‍കുന്നവര്‍ക്ക് അനുമതിയുള്ളത്. ഈ കമ്ബനികള്‍ ചേര്‍ന്നുള്ള കണ്‍സോര്‍ട്യവും സര്‍ക്കാറും ചേര്‍ന്ന് ഒരു എസ്.പി.വി കമ്ബനി രുപീകരിച്ചാണ് ധാരാവിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുക

You may also like

error: Content is protected !!
Join Our WhatsApp Group