ചെന്നൈ: ഇന്ത്യന്‍ സിനിമയില്‍ തന്നെ സമീപകാലത്തെ ഏറ്റവും വലിയ വിജയമാണ് രജനികാന്ത് നായകനായ ജയിലര്‍. നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്ര്യദിന വാരാന്ത്യത്തിലാണ് തിയറ്ററുകളിലെത്തിയത്.ബീസ്റ്റ് എന്ന പരാജയചിത്രത്തിന് ശേഷം നെല്‍സണ്‍ ദിലീപ്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാലും രജനികാന്തിന്‍റെ കഴിഞ്ഞ ഏതാനും ചിത്രങ്ങള്‍ വലിയ വിജയങ്ങള്‍ ആയതിനാല്‍ വലിയ പ്രീ റിലീസ് ഹൈപ്പ് ഇല്ലാതെയാണ് ചിത്രം എത്തിയത്.മോഹന്‍ലാല്‍, ശിവ രാജ്‍കുമാര്‍, ജാക്കി ഷ്രോഫ് തുടങ്ങിയവരുടെ അതിഥിവേഷങ്ങള്‍ ആയിരുന്നു ആ സാധ്യതയ്ക്കുള്ള ഒരു കാരണം.
ചിത്രം വര്‍ക്ക് ആയതിനെത്തുടര്‍ന്ന് വമ്ബന്‍ വിജയത്തിലേക്ക് പോവുന്ന കാഴ്ചയാണ് റിലീസ് ചെയ്ത മാര്‍ക്കറ്റുകളിലെയെല്ലാം ബോക്സ് ഓഫീസുകളില്‍ പിന്നീട് ദൃശ്യമായത്. 500 കോടിയിലേറെ കളക്ഷനും 200 കോടിക്ക് അടുത്ത് പ്രൊഫിറ്റും ചിത്രം ഉണ്ടാക്കിയെന്നാണ് വിവരം.ഓഗസ്റ്റ് 10 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന്‍റെ ആഗോള ഗ്രോസ്, നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് 25-ാം തീയതി പുറത്തുവിട്ടത് അനുസരിച്ച് 525 കോടിയിലേറെയാണ്. കേരളത്തിലും വന്‍ കളക്ഷനാണ് ജയിലര്‍ നേടിയത്.
രജനികാന്തിന് കേരളത്തില്‍ പണ്ടുമുതല്‍ക്കേ ആരാധകര്‍ ഉണ്ടെങ്കിലും മോഹന്‍ലാലിന്‍റെ മാത്യു എന്ന അതിഥിവേഷം വന്‍ വിജയമായി. ഓണം റിലീസുകള്‍ക്കിടയിലും ചിത്രം മികച്ച കളക്ഷന്‍ നേടി.അതേ സമയം ചിത്രത്തിന് വന്‍ തിരിച്ചടിയാണ് പുതിയ വാര്‍ത്ത. ചിത്രത്തിന്റെ ഒടിടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുകയാണ്. ഇത് ഇപ്പോള്‍ തീയറ്ററില്‍ ഓടുന്ന ചിത്രത്തിന് വന്‍ തിരിച്ചടിയാകും.
ചിത്രത്തിന്‍റെ ഒടിടി റിലീസിനെയും ഇത് ബാധിക്കും. സെപ്തംബര്‍ ആദ്യ വാരത്തില്‍ സണ്‍ നെക്സ്റ്റിലൂടെയും നെറ്റ്ഫ്ലിക്സിലൂടെയും ചിത്രം എത്താനിരിക്കെയാണ് എച്ച്‌ഡി പ്രിന്‍റ് പുറത്തായത്. ഇതോടെ വന്‍ തുക മുടക്കിയ നെറ്റ്ഫ്ലിക്സിനും വലിയ തിരിച്ചടിയാണ്.പ്രധാനമായും ടെലഗ്രാം വഴിയാണ് ജയിലര്‍ എച്ച്‌ഡി പ്രിന്‍റ് പ്രചരിക്കുന്നത് എന്നാണ് വിവരം. സണ്‍ പിക്ചേര്‍സാണ് ജയിലറിന്‍റെ നിര്‍മ്മാതാക്കള്‍.
സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ചനിലയില്‍
സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ തിരുവനന്തപുരത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം.
കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. ഭര്‍ത്താവ്: സഞ്ജിത്, മക്കള്‍: ത്രയ, കൃതിക.മേഘതീര്‍ഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീല്‍, കല്‍ക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പര്‍ശം, തുടങ്ങിയ സീരിയലുകളിലും അപര്‍ണ നായര്‍ അഭിനയിച്ചിട്ടുണ്ട്.