
ബെളഗാവി • ബസുകളിൽ ജയ് ശിവാജി പോസ്റ്ററുകൾ സ്ഥാപിച്ചതിനെ തുടർന്നു കല്യാണ കർണാടക ആർടിസി മഹാരാഷ്ട്രയി ലേക്കുള്ള സർവീസ് നിർത്തി. വടക്കൻ കർണാടകയിലെ വിവിധ ഡിപ്പോകളിൽ നിന്നു കോലാപൂർ, സിർദി, നാസിക് എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് നിർത്തിവച്ചത്. മഹാരാഷ്ട്ര ട്രാൻസ്പോർട്ട് കോർപറേഷൻ നേരത്തെ തന്നെ കർണാടകയിലേക്കുള്ള സർവീസുകൾ നിർത്തിയിരുന്നു ബെളഗാവിയിൽ സംഗൊള്ളി രായണ പ്രതിമ തകർത്തതിനെ തുടർന്നു കന്നഡ, മറാഠ അനുകൂലികൾ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനെ തുടർന്നാണു മഹാരാഷ്ട്രയിലെത്തിയ കർണാടക ബസുകളിൽ ജയ് ശിവാജി പോസ്റ്ററുകൾ സ്ഥാപിച്ചത്.