Home Featured ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേള

ലാൽബാഗിൽ മാമ്പഴ ചക്കപ്പഴമേള

ബെംഗളൂരു: നഗരത്തിന് വൈവിധ്യങ്ങളുടെ രുചി മേളവുമായി ഹോപ്കോസ് മാമ്പഴ ചക്കപ്പഴ മേള ആരംഭിച്ചു. ലാൽ ബാഗിലെ ഹോപ്കോംസ് ആസ്ഥാനത്ത് ആരംഭിച്ച മേളയുടെ ഉദ്ഘാടനം ഹോർട്ടികൾചർ മന്ത്രി മുനിരത്ന നിർവഹിച്ചു. സംസ്ഥാനത്തെ 200 ഹോപ്കോംസ് ശാഖകളിൽ ഒരു മാസം മേള നീണ്ടുനിൽക്കും. 13 വ്യത്യസ്ത ഇനത്തിലുള്ള മാമ്പഴങ്ങ ളും 7 ചക്ക ഇനങ്ങളും വിൽപന യ്ക്കുണ്ട്. കിലോയ്ക്ക് 50 രൂപ മുതൽ 400 രൂപവരെയുള്ള മാമ്പഴങ്ങൾ വിൽപനയ്ക്കുണ്ടെന്ന് ഹോപ്കോംസ് എംഡി ഉമേഷ് ശങ്കർ പറഞ്ഞു.

മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മൃതദേഹം റോഡരികില്‍ കുഴിച്ചിട്ടു; യുവതിയുടെ സുഹൃത്തുക്കള്‍ അറസ്റ്റില്

ന്യൂഡല്‍ഹി: ഡല്‍ഹി ഹരിയാണ്‍വിയില്‍ നിന്നും രണ്ടാഴ്ച മുമ്ബ് കാണാതായ ഗായികയുടെ മൃതദേഹം കണ്ടെത്തി. റോഹ്തക് ജില്ലയിലെ ദേശീയ പാതയ്ക്ക് സമീപം റോഡരികില്‍ കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം.

സംഭവവുമായി ബന്ധപ്പെട്ട് ഗായികയുടെ സുഹൃത്തുക്കളായ രവി, അനില്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു.

മേയ് പതിനൊന്നിനാണ് 26കാരിയെ കാണാതായത്. മൂന്ന് ദിവസത്തിന് ശേഷം യുവതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ സഹപ്രവര്‍ത്തകരായ രവി, രോഹിത്ത് എന്നിവര്‍ തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. മ്യൂസിക് വീഡിയോ ഷൂട്ടിംഗിനായി പ്രതികള്‍ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. രോഹിത്തിനൊപ്പം ഭിവാനിയിലേയ്ക്ക് പോയതിന് പിന്നാലെയാണ് യുവതിയെ കാണാതായത്.

റോഹ്തക്കിലെ മെഹാമിന് സമീപമുള്ള ഹോട്ടലില്‍ ഇരുവരും ഭക്ഷണം കഴിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. മ്യൂസിക് വീഡിയോ ചിത്രീകരിക്കാനായി വിളിച്ച്‌ വരുത്തിയ ശേഷം യുവതിയെ മയക്കുമരുന്ന് നല്‍കി ബലാത്സഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group