അകാലത്തിൽ പൊലിഞ്ഞ കന്നഡ താരം പുനീത് രാജ്കുമാർ അവസാനമായി അഭിനയിച്ച ‘ജെയിംസ്’ മാർച്ച് 17ന്തിയറ്ററുകളിലേക്ക് എത്തുകയാണ്. പുനീത് രാജ്കുമാറിന്റെ മുതിർന്ന സഹോദരനും കന്നഡയിലെ സൂപ്പർതാരവുമായ ശിവരാജ്കുമാറാണ് ചിത്രത്തിന് ഡബ് ചെയ്തിരിക്കുന്നത്. പുനീത് രാജ്കുമാർ ചിത്രം ജെയിംസിന്റെ ട്രെയിലർ ഓൺലൈനിൽ തരംഗമായിരുന്നു. വൈകാരികവുംബുദ്ധിമുട്ടേറിയതുമായിരുന്നു പുനീത് രാജ്കുമാറിന് വേണ്ടിയുള്ള ഡബ്ബിംഗ് എന്ന് ശിവരാജ്കുമാർ പറഞ്ഞു.എന്താണ് പറയേണ്ടതെന്ന് എനിക്കറിയില്ല, പുനീത് രാജ്കുമാറിന് ഡബ്ബിംഗ് ചെയ്യുക എന്നത് യഥാർത്ഥത്തിൽ വെല്ലുവിളി നിറഞ്ഞതായിരുന്നു. ഒരു അഭിനേതാവെന്ന നിലയിൽ അദ്ദേഹമായി മാറുകയെന്നത് (പുനീത് രാജ്കുമാറിന്റെ സംഭാഷണങ്ങൾ) വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്റെ ഇളയ സഹോദരനുമാണ്. സത്യത്തിൽ ചേതന് (സിനിമയുടെ സംവിധായകൻ) ഞാൻ ഡബ്ബ് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു, അത് വളരെ വൈകാരികമായതിനാൽ എനിക്ക് ഇത് ഒരു അവസരമായിരുന്നുവെന്ന് പറയാനാവില്ല. അവൻ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു.സഹോദരനായിരുന്നു തന്റെ പ്രചോദനം എന്ന് പുനീത് കുമാർ പറഞ്ഞിരുന്നതിനെ കുറിച്ചും ശിവരാജ്കുമാർ പ്രതികരിച്ചു. ഒരു നടനായി മാറുന്നതിൽ തന്നെ പുനീത് കുമാർ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. ഞാൻ എഞ്ചിനീയറിംഗ് കോളേജിൽ ആയിരിക്കുമ്ബോൾ സിനിമ ചെയ്യാൻ ആൾക്കാർ സമീപിക്കുമ്ബോൾ ഞാൻ അപ്പുവിനിൽ (പുനീത് രാജ്കുമാർ) നിന്നാണ് പഠിക്കാൻ ശ്രമിച്ചത്. അവൻ എന്നെ പ്രചോദിപ്പിച്ചു. അമിതാഭ് ബച്ചന്റെയും കമൽഹാസന്റെയും ആരാധകനായിരുന്നു ഞാൻ. അവരെപ്പോലെയുള്ളഇതിഹാസങ്ങളും തന്റെ സഹോദരനുംഅഭിനയിക്കുമ്ബോൾ താനുംപരീക്ഷിച്ചുനോക്കാമെന്ന് വിചാരിച്ചു. കുഞ്ഞായിരിക്കുമ്ബോൾ തന്നെയുള്ള അവന്റെ കഴിവും ജയങ്ങളും ഞങ്ങൾ ആസ്വദിച്ചിരുന്നു. അവനും ഞാനും തമ്മിലുള്ള പ്രായ വ്യത്യാസം 13 വയസ്സാണ്. അവൻ എനിക്ക് ഒരു മകനെ പോലെയായിരുന്നു. അവൻ ഞങ്ങളെക്കാൾ മുന്നിലായിരുന്നു, കുട്ടിക്കാലത്ത സൂപ്പർസ്റ്റാറായിരുന്നു. എന്നിട്ടും ഞാൻപ്രചോദനമായിരുന്നു പറയുമായിരുന്നു അവൻ. അതാണ് അവന്റെ മഹത്വം എന്നും ശിവരാജ്കുമാർ പറയുന്നു.സഹോദരനുമായി ഒന്നിച്ച് അഭിനയിക്കാനിരുന്ന സിനിമയെ കുറിച്ചും ശിവരാജ്കുമാർ സംസാരിച്ചു. ഒരുപാട് പ്ലാനുകൾ ഉണ്ടായിരുന്നു. സംവിധായകൻ ഞങ്ങൾക്ക് വേണ്ടി ഒരു സ്ക്രിപ്റ്റും തയ്യാറാക്കിയിരുന്നു. എന്നാൽ അദ്ദേഹം (പുനീത് രാജ്കുമാർ) തിരക്കഥ തന്നോട് വായിക്കാൻ പറഞ്ഞു. നമ്മൾ രണ്ടുപേരും തിരക്കഥ കേൾക്കണം എന്ന് പറഞ്ഞു.അത് അവിസ്മരണീയമായഒന്നായിരിക്കണം. ചർച്ചകൾ നടക്കുകയായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, ഈ കാര്യങ്ങൾ (പെട്ടെന്നുള്ള വിയോഗം) സംഭവിച്ചു, ഞങ്ങൾക്കത്സഹിക്കാനാകാത്തതാണ്.’ജെയിംസ്’ എന്ന സിനിമ എല്ലാവർക്കും ഇഷ്ടപ്പെടുമെന്ന് ഞാൻ കരുതുന്നനു. ദൈവത്തോട് പ്രാർഥിക്കുന്നു. ഞാൻ അവനോട് നീതി പുലർത്തി എന്ന് പ്രതീക്ഷിക്കുന്നു. എന്റെ ശബ്ദം അവന് അനുയോജ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു, അവന്റെ സംഭാഷണരീതിയുമായി പൊരുത്തപ്പെടാൻ ഞാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്, ആളുകൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് നോക്കാം. ഞാനും അതിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. എല്ലാത്തരം പ്രേക്ഷകരെയും ആകർഷിക്കുന്ന സിനിമയായിരിക്കും ‘ജെയിംസെ’ന്നും ശിവരാജ്കുമാർ പറഞ്ഞു.