Home Featured ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മെട്രോ നിർമാണം വേഗത്തിലാക്കണം;ഐടി കമ്പനികളുടെ കൂട്ടായ്മ

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മെട്രോ നിർമാണം വേഗത്തിലാക്കണം;ഐടി കമ്പനികളുടെ കൂട്ടായ്മ

ബെംഗളൂരു: ഔട്ടർ റിങ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ മെട്രോ നിർമാണം വേഗത്തിലാക്കാൻ ബിഎംആർസിയോട് ആവശ്യപ്പെട്ട് ഐടി കമ്പനികളുടെ കൂട്ടായ്മ. വൈറ്റ്ഫീൽഡ് സിൽക്ക് ബോർഡ് ലൈനിന്റെ പണി പൂർത്തിയാകാൻ 3 മാസം കൂടി വേണമെന്ന് ബിഎംആർസി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നടപടി.

മെട്രോ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെ തുടർന്നുള്ള ഗതാഗതക്കുരുക്ക് തങ്ങളുടെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്നതായി ഐടി കമ്പനികൾ പറയുന്നു.മെട്രോ പദ്ധതിയുടെ ഭാഗമായി 19 ഇടറോഡുകളുടെ നിർമാണം പൂർത്തിയാകേണ്ടതുണ്ട്. ഇതുൾ lപ്പെടെ മുഴുവൻ നിർമാണ പ്രവർത്തനങ്ങളുടെയും വേഗം കൂട്ടണമെന്നു കമ്പനികൾ ആവശ്യപ്പെടുന്നു.

ബംഗളുരു: മസാജ് കേന്ദ്രത്തില്‍ എത്തിച്ച വിദേശ വനിതകളെ രക്ഷപ്പെടുത്തി

ബംഗളുരു: നഗരത്തില്‍ വിവിധ മസാജ് കേന്ദ്രങ്ങളില്‍ എത്തിച്ച അഞ്ച് വിദേശ വനിതകളെ പൊലീസ് രക്ഷപ്പെടുത്തി. രാജാജി നഗര്‍, ബാനസ്‍വാടി എന്നിവിടങ്ങളിലെ മസാജ് കേന്ദ്രങ്ങളിലേക്ക് എത്തിച്ച നാല് ഉഗാണ്ട സ്വദേശിനികളെയും രണ്ട് തായ്‍ലന്‍ഡ് സ്വദേശിനികളെയുമാണ് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് (സി.സി.ബി) രക്ഷപ്പെടുത്തിയത്.

മസാജ് കേന്ദ്രങ്ങളുടെ ഉടമകള്‍ അറസ്റ്റിലായി. രഹസ്യവിവരത്തെതുടര്‍ന്നായിരുന്നു സി.സി.ബിയുടെ പ്രത്യേക സംഘത്തിന്റെ റെയ്ഡ്. വിദേശത്തുനിന്ന് ഏജന്റുമാര്‍ മുഖേനയെത്തിവരെയും നഗരത്തില്‍ മതിയായ രേഖകളില്ലാതെ കഴിഞ്ഞിരുന്നവരെയുമാണ് മസാജ് കേന്ദ്രങ്ങളില്‍ എത്തിച്ചതെന്നാണ് വിവരം.

കൂടുതല്‍ വിദേശികള്‍ നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പബ്ബുകളിലും മസാജ് കേന്ദ്രങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍. രക്ഷപ്പെടുത്തിയ സ്ത്രീകളെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. രേഖകളില്ലാത്തവരെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group