Home Featured വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ ഐ ടി കമ്ബനികളുടെ തീരുമാനം.

വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ ഐ ടി കമ്ബനികളുടെ തീരുമാനം.

ന്യൂഡല്‍ഹി: രാജ്യത്ത് ഒന്നരവര്‍ഷമായി തുടരുന്ന വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിക്കാന്‍ ഐ ടി കമ്ബനികളുടെ തീരുമാനം. രാജ്യത്തെ മുന്‍നിര ഐ ടി കമ്ബനികളായ വിപ്രോ, ടി സി എസ്, ഇന്‍ഫോസിസ് എന്നീ കമ്ബനികളാണ് വര്‍ക്ക് ഫ്രം ഹോം സംവിധാനം അവസാനിപ്പിച്ച്‌ ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കികൊണ്ടുവരാന്‍ പദ്ധതിയിടുന്നത്. എന്നാല്‍ എത്ര ജീവനക്കാരെ ഓഫീസുകളിലേക്ക് മടക്കികൊണ്ടു വരാന്‍ ഉദ്ദേശിക്കുന്നതെന്ന് കമ്ബനികള്‍ വ്യക്തമാക്കിയിട്ടില്ല.

ടി സി എസിന്റെ 70 ശതമാനത്തോളം ജീവനക്കാര്‍‌ രണ്ട് ഡോസ് വാക്സിനും 95 ശതമാനം ജീവനക്കാര്‍ ആദ്യ ഡോസ് വാക്സിനും സ്വീകരിച്ചു കഴിഞ്ഞുവെന്ന് കമ്ബനി വ്യക്തമാക്കി. ഈ വര്‍ഷം അവസാനമായി ജീവനക്കാരെ ഓഫീസുകളില്‍ മടക്കികൊണ്ടുവരാനാണ് കമ്ബനി ലക്ഷ്യമിടുന്നതെന്ന് ടി സി എസിന്റെ എച് ആര്‍ ഒ മിലിന്ദ് ലക്കാഡ് പറഞ്ഞു. ഈ മാസം തുടക്കം മുതല്‍ ടിസി എസിന്റെ അഞ്ച് ശതമാനം ജീവനക്കാര്‍ ഓഫീസുകളില്‍ നിന്നുമാണ് ജോലി ചെയ്യുന്നത്. 2025ഓടെ 25ശതമാനത്തില്‍ താഴെ ജീവനക്കാര്‍ മാത്രം ഓഫീസിനുള്ളില്‍ ഇരുന്ന് ജോലി ചെയ്യത്തക്ക സംവിധാനം ഏര്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് ടി സി എസ് എന്നും എച് ആര്‍ ഒ വ്യക്തമാക്കി.

വിപ്രോയും സമാനമായ പദ്ധതികളുമായാണ് മുന്നോട്ട് പോകുന്നത്. വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി തന്നെയാണ് കഴിഞ്ഞ മാസം ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. ആഴ്ചയില്‍ രണ്ട് ദിവസം വീതമാണ് വിപ്രോ ജീവനക്കാര്‍‌ ഓഫീസുകളില്‍ എത്തുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group