ന്യൂഡെല്‍ഹി: രാജ്യത്തുടനീളം കോവിഡ് സ്ഥിതിഗതികള്‍ സ്ഥിരത കൈവരിക്കുന്ന സാഹചര്യത്തില്‍, ആമസോണ്‍, ഗൂഗിള്‍, മൈക്രോസോഫ്റ്റ് തുടങ്ങി നിരവധി കംപനികള്‍ തങ്ങളുടെ ജീവനക്കാര്‍ക്ക് വന്‍ ശമ്ബള വര്‍ധനവ് പ്രഖ്യാപിച്ചതായി റിപോര്‍ട്.2020 മുതല്‍, മഹാമാരിയും സാമ്ബത്തിക മാന്ദ്യവും കണക്കിലെടുത്ത് പല സ്ഥാപനങ്ങളും ശമ്ബള വര്‍ധനവ് നിര്‍ത്തിവച്ചിരുന്നു. എന്നാലിപ്പോള്‍ കോവിഡിന് മുമ്ബുള്ള തലത്തിലേക്ക് ബിസിനസ് ഉയര്‍ന്നുതുടങ്ങിയതോടെയാണ് പുതിയ നടപടി.
ആമസോണ്‍ ജീവനക്കാരുടെ ശമ്ബളം 350,000 ഡോളറായി ഉയര്‍ത്തി
അമേരികന്‍ ടെക് ഭീമനായ ആമസോണ്‍ അടിസ്ഥാന ശമ്ബള പരിധി 160,000 ഡോളറില്‍ നിന്ന് ഇരട്ടിയിലധികം വര്‍ധിപ്പിച്ച് 350,000 ഡോളറായി ഉയര്‍ത്തിയതായി റിപോര്‍ട്. ‘മികച്ച പ്രതിഭകളെ റിക്രൂട് ചെയ്യാനും നിലവിലുള്ള ജീവനക്കാരെ നിലനിര്‍ത്താനും സഹായിക്കുന്നതിന് ഉദ്ദേശിച്ച് ആമസോണ്‍ കോര്‍പറേറ്റ്, ടെക് ജീവനക്കാര്‍ക്കുള്ള പരമാവധി അടിസ്ഥാന വേതനം 160,000 ഡോളറില്‍ നിന്ന് 350,000 ഡോളറായി ഉയര്‍ത്തും’, കംപനിയുടെ മെമോ ഉദ്ധരിച്ച് ഗ്രീക് വയര്‍ റിപോര്‍ട് ചെയ്തു.
ഗൂഗിള്‍ ഉന്നതരുടെ ശമ്ബളം വര്‍ധിപ്പിച്ചു
ഈ വര്‍ഷം ജനുവരിയില്‍ ഗൂഗിള്‍ തങ്ങളുടെ ഉന്നതരുടെ ശമ്ബളം 650,000 ഡോളറില്‍ നിന്ന് ഒരു മില്യന്‍ ഡോളറായി ഉയര്‍ത്തിയിരുന്നു. റിപോര്‍ടുകള്‍ പ്രകാരം, ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ റൂത് പൊറാട്, സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭാകര്‍ രാഘവന്‍, സീനിയര്‍ വൈസ് പ്രസിഡന്റും ചീഫ് ബിസിനസ് ഓഫീസറുമായ ഫിലിപ് ഷിന്‍ഡ്‌ലര്‍, ഗ്ലോബല്‍ അഫയേഴ്സ് പ്രസിഡന്റും ചീഫ് ലീഗല്‍ ഓഫീസറുമായ കെന്റ് വാകര്‍ എന്നിവര്‍ക്ക് ശമ്ബള വര്‍ധനവ് ലഭിച്ചുവെന്നാണ് വ്യക്തമാകുന്നത്.
മൈക്രോസോഫ്റ്റും വര്‍ധിപ്പിക്കും
ജീവനക്കാര്‍ക്കുള്ള ഒരു ഇ-മെയിലില്‍, മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയും ഇക്കാര്യം സൂചിപ്പിച്ചു. മൈക്രോസോഫ്റ്റ് അതിന്റെ ആഗോള മെറിറ്റ് ബജറ്റ് ഇരട്ടിയാക്കിയെന്നാണ് അദ്ദേഹം അറിയിച്ചത്. ‘ഞങ്ങളുടെ കസ്റ്റമര്‍മാരെയും പങ്കാളികളെയും ശാക്തീകരിക്കാന്‍ നിങ്ങള്‍ ചെയ്യുന്ന വിസ്മയകരമായ പ്രവര്‍ത്തി കാരണം ഉയര്‍ന്ന ഡിമാന്‍ഡിലാണ്. ലീഡര്‍ഷിപ് ടീമില്‍, നിങ്ങളുടെ പങ്ക് അംഗീകരിക്കുകയും ആഴത്തില്‍ വിലമതിക്കുകയും ചെയ്യുന്നു. അതിന് ഞാന്‍ ഒരു വലിയ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ടാണ് നിങ്ങളില്‍ ഓരോരുത്തര്‍ക്കും ഞങ്ങള്‍ ദീര്‍ഘകാല നിക്ഷേപം നടത്തുന്നത്’, ഇമെയില്‍ പറയുന്നു.
ഇന്‍ഫോസിസ് ജീവനക്കാര്‍ക്ക്, ശമ്ബള വര്‍ധനവ്, ബോണസ്
ടെക് ഭീമനായ ഇന്‍ഫോസിസ് ലിമിറ്റഡും ഡിജിറ്റല്‍, ക്ലൗഡ് കംപ്യൂടിംഗ്, ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഡാറ്റാ സയന്‍സ് എന്നീ മേഖലകളിലെ മികവ് പരിഗണിച്ച് ജീവനക്കാര്‍ക്ക് ബമ്ബര്‍ വര്‍ധനവു കളും പ്രമോഷനുകളും ബോണസുകളും പ്രഖ്യാപിച്ചു. മിന്റിലെ ഒരു റിപോര്‍ട് അനുസരിച്ച്, ഇന്‍ഡ്യയിലെ ജീവനക്കാര്‍ക്ക് ശരാശരി 12-13 ശതമാനം വര്‍ധനവ് കംപനി വാഗ്ദാനം ചെയ്യുന്നു. സമര്‍ഥരായ ജീവനക്കാര്‍ക്ക് ബോണസ് ഉള്‍പെടെ 20-25 ശതമാനം വരെ വര്‍ധനയുണ്ടാകും.