ബംഗളൂരു: ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനെ സ്കൂട്ടര്‍ യാത്രികൻ വഴിയില്‍ ആക്രമിച്ചു. ഓഫീസിലേക്ക് പോയ ആശിഷ് ലാംബയെയാണ് യുവാവ് ആക്രമിച്ച.ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ ആശിഷ് ലാംബ സമൂഹമാധ്യമമായ എക്സിലൂടെ പുറത്തുവിട്ടു.ഹെല്‍മറ്റ് പോലും ധരിക്കാത്ത സ്കൂട്ടര്‍ യാത്രികൻ പെട്ടെന്ന് കാറിന് മുന്നിലേക്ക് കയറുകയായിരുന്നു. സ്കൂട്ടറില്‍ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചവിട്ടിയെന്ന് ആശിഷ് ലാംബ സമൂഹമാധ്യമത്തില്‍ കുറിച്ചു. യുവാവ് കാറില്‍ ചവിട്ടുന്ന ദൃശ്യങ്ങള്‍ വീഡിയോയില്‍ കാണാം.
കുറ്റക്കാരനെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിട്ടുണ്ട്. സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ അറിയിച്ചതായും ബംഗളൂരു സിറ്റി പൊലീസ് സമൂഹമാധ്യത്തിലൂടെ അറിയിച്ചു.
ആംബുലൻസ് ലഭിച്ചില്ല; ഒന്നരവയസുകാരന്‍റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കില്‍ സഞ്ചരിച്ച് പിതാവ്
പോസ്റ്റുമാര്‍ട്ടത്തിനെത്തിക്കാൻ ആംബുലൻസ് സൗകര്യമില്ലാത്തതിനെ തുടര്‍ന്ന് ഒന്നര വയസുള്ള മകന്‍റെ മൃതദേഹവുമായി 55 കിലോമീറ്ററോളം ബൈക്കില്‍ യാത്ര ചെയ്ത് പിതാവ്.അര്‍സേന ഗ്രാമത്തിലെ നിവാസിയായ ദര്‍ശ്റാം യാദവിന്‍റെ മകൻ അശ്വിൻ ആണ് മരണപ്പെട്ടത്. ഛത്തീസ്ഗഡിലെ കോര്‍ബയില്‍ ആഗസ്റ്റ് 27നായിരുന്നു സംഭവം. അമ്മ അകാസോ ബായിയുമായി അശ്വിൻ കുളത്തില്‍ കുളിക്കാൻ പോയിരുന്നു. ഇതിനിടെ കുട്ടി വെള്ളത്തിലേക്ക് വഴുതി വീഴുകയായിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മോര്‍ച്ചറി സൗകര്യം ലഭ്യമാകാത്തതിനെ തുടര്‍ന്ന് മൃതദേഹം കുടുംബം വീട്ടില്‍ സൂക്ഷിച്ചു.
മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിനായി കോര്‍ബ മെഡിക്കല്‍ കോളേജിലേക്ക് മാറ്റാൻ പൊലീസ് നിര്‍ദേശിച്ചതോടെ കുടുംബം ആംബുലൻസ് വിളിച്ചെങ്കിലും സഹായിക്കാൻ ആരും എത്തിയില്ല. ഇതോടെ ദര്‍ശ്റാം മകന്‍റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ കെട്ടിയ ശേഷം ബൈക്കില്‍ കോര്‍ബയിലേക്ക് പോകുകയായിരുന്നു. ബാല്‍കോ, എൻ.ടി.പി.സി, സി.എസ്.പി.ഡി.സി.എല്‍ തുടങ്ങിയ പ്രമുഖ കമ്ബനികളുടെ ആസ്ഥാനമായ ഛത്തീസ്ഗഡിലെ പ്രധാന പവര്‍ ഹബ്ബായി അറിയപ്പെടുന്ന കോര്‍ബയിലാണ് ഈ സംഭവം നടന്നതെന്നത് ശ്രദ്ധേയമാണ്. അടിസ്ഥാന സൗകര്യങ്ങളും സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനായി പ്രതിവര്‍ഷം ഗണ്യമായ സാമ്ബത്തിക നിക്ഷേപങ്ങള്‍ നടത്തിയിട്ടും പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന വിവേചനം തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.