Home ഗൾഫ് യുദ്ധം 5-ാം ദിനത്തില്‍; ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇസ്രയേല്‍ വ്യോമാക്രമണം, ദുബായില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

യുദ്ധം 5-ാം ദിനത്തില്‍; ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ച്‌ ഇസ്രയേല്‍ വ്യോമാക്രമണം, ദുബായില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം

by ടാർസ്യുസ്

ദുബായ്: ഇസ്രയേല്‍, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു. ഇറാനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഇസ്രയേല്‍ വ്യോമാക്രമണം കടുപ്പിച്ചു.ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേല്‍ കടുത്ത ആക്രമണം നടത്തി. ഇറാനില്‍ ഇതുവരെ ആയിരത്തിലേറെ പേർ മരിച്ചുവെന്നാണ് റിപ്പോർട്ട്.

പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കാൻ ഇറാൻ നേതാക്കള്‍ യോഗം ചേർന്ന ക്വോമിലെ കെട്ടിടം തകർത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. കെട്ടിടത്തില്‍ ആളില്ലായിരുന്നുവെന്നാണ് ഇറാന്റെ പ്രതികരണം. തന്ത്രപ്രധാന ഓഫീസുകളും സൈനിക പരിശീലന കേന്ദ്രവും ഉള്‍പ്പെടുന്ന പ്രസിഡന്‍ഷ്യല്‍ കെട്ടിടം ഇസ്രയേല്‍ നിലംപരിശാക്കി. ഭക്ഷ്യക്ഷാമം മുന്നില്‍ കണ്ട് ഇറാൻ ഭക്ഷ്യോത്പന്ന കയറ്റുമതി നിർത്തി.

എന്നാല്‍, ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലിലെ റമത് ഗനില്‍ നാശനഷ്ടമുണ്ടായി.ദുബായില്‍ വീണ്ടും ഡ്രോണ്‍ ആക്രമണംഗള്‍ഫ് മേഖല ശാന്തമാകുന്നതിനിടെ ദുബായില്‍ വീണ്ടും ഇറാന്‍റെ ഡ്രോണ്‍ ആക്രമണം. യുഎസ് നയതന്ത്ര കാര്യാലയത്തിന് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എന്നാല്‍ ഡ്രോണ്‍ ആക്രമണത്തെ ചെറുത്തെന്ന് അധികൃതർ അറിയിച്ചു. ഇന്നലെ ഗള്‍ഫ് മേഖലയില്‍ ആളപായം ഇല്ലെന്ന് യുഎഇ പ്രതിരോധമന്ത്രാലയം അറിയിച്ചിരുന്നു.

ഫുജൈറെയിലെ റിഫൈനറിയില്‍ തീപിടുത്തില്‍ പരിഭ്രാന്തി വേണ്ടെന്ന് ഗള്‍ഫ് ഭരണാധികാരികാരികള്‍ വ്യക്തമാക്കി. മൂന്ന് ദിവസത്തെ സംഘർഷ ഭീതിക്ക് ശേഷം ഗള്‍ഫ് മേഖല അല്‍പം ശാന്തമാകുന്നതിനിടെയാണ് വീണ്ടും ആക്രമണം ഉണ്ടായത്. അതേസമയം, ഇറാൻ ആദ്യം ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നുവെന്ന നിലപാട് യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ആവർത്തിച്ചു. ആക്രമണം ചെറുക്കാൻ ഇസ്രായേലും അമേരിക്കയും നിർബന്ധിതരാകുകയായിരുന്നെന്നും ട്രംപ് പറഞ്ഞു.

You may also like

error: Content is protected !!
Join Our WhatsApp Group