Home Featured തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ഇസ്രായേലി ഗൂഢസംഘം;ഇന്ത്യയിലും ഇടപെട്ടെന്ന് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജപ്രചാരണവും നടത്തി ഇസ്രായേലി ഗൂഢസംഘം;ഇന്ത്യയിലും ഇടപെട്ടെന്ന് റിപ്പോര്‍ട്ട്.

ഡൽഹി: സമൂഹ മാധ്യമങ്ങളെ മറയാക്കി നിരവധി രാജ്യങ്ങളിൽ തെരഞ്ഞെടുപ്പ് അട്ടിമറികളും വ്യാജ പ്രചാരണവും നടത്തുന്ന ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങൾ പുറത്ത്. അന്താരാഷ്ട്ര മാധ്യമ കൂട്ടായ്മയായ ഫോർബിഡൻ സ്റ്റോറീസാണ് ആറു മാസം നീണ്ട അന്വേഷണത്തിലൂടെ വിവരങ്ങൾ വെളിപ്പെടുത്തിയത്. ഈ സംഘം ഇന്ത്യയിലും പ്രവർത്തിച്ചതായാണ് റിപ്പോർട്ട്.ഇന്ത്യയടക്കം 30ലേറെ രാജ്യങ്ങളിലെ ഇസ്രായേൽ സംഘത്തിൻറെ ഇടപെടലുണ്ടായെന്നാണ് ഒളിക്യാമറാ ഓപ്പറേഷനിലെ വെളിപ്പെടുത്തൽ. ടീം ഹോഹെ എന്നാണ് സംഘം അറിയപ്പെടുന്നത്.

തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കുന്നതിന് സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈലുകളിലൂടെയാണ് ഇവർ ഇടപെടൽ നടത്തിയത്. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. മുൻ ഇസ്രായേൽ സ്പെഷ്യൽ ഫോഴ്സ് ഉദ്യോഗസ്ഥനായ തൽ ഹനാൻ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. ട്വിറ്ററും ഫേസ് ബുക്കും യൂട്യൂബും ജി മെയിലും ലിങ്ക്ഡിനും വരെ വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചെന്നാണ് വെളിപ്പെടുത്തൽ.ആഫ്രിക്കയിലെ ഒരു രാജ്യത്തെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാധ്യമസംഘം തൽ ഹനാനെ സമീപിച്ചത്.

നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് തൽ ഹനാൻ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയിൽ പകർത്തുകയായിരുന്നു. 6 മണിക്കൂർ ദൈർഘ്യമുള്ള ഒളിക്യാമറ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലോകത്തെ 33 തെരഞ്ഞെടുപ്പുകളിൽ ഇടപെട്ടെന്നും 27 തവണ ലക്ഷ്യം നേടിയെന്നും തൽ ഹനാൻ അവകാശപ്പെട്ടു.

ഇന്ത്യൻ വ്യവസായ സ്ഥാപനത്തിലെ വാണിജ്യ തർക്കം പരിഹരിക്കാനും ഇടപെട്ടെന്ന് വെളിപ്പെടുത്തലുണ്ട്. എന്നാൽ ഇന്ത്യയിലെ ഇടപെടൽ സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. വലിയ കമ്പനികൾക്കായി പലരെയും വിവാദത്തിൽപ്പെടുത്തിയെന്നും പലരെയും മോശമായി ചിത്രീകരിച്ചെന്നും തൽ ഹനാൻ ഒളിക്യാമറയിൽ വെളിപ്പെടുത്തി.

കെ.എസ്.ഇ.ബി കരാർ ലൈൻ തൊഴിലാളികളെ സ്ഥിരപ്പെടുത്താൻ സർക്കാർ അനുമതി

തൃശൂർ: സംഘടനകൾ നടത്തിയ രണ്ട് വർഷത്തിലേറെ നീണ്ട നിയമപോരാട്ടങ്ങൾക്കും പ്രക്ഷോഭങ്ങൾക്കുമൊടുവിൽ പി.എസ്.സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന കരാർ ലൈൻ വർക്കേഴ്സിനെ സ്ഥിരപ്പെടുത്താൻ സർക്കാർ കെ.എസ്.ഇ.ബിക്ക് അനുമതി നൽകി. മസ്ദൂർ, ലൈൻ വർക്കേഴ്സ് തസ്തികയിൽ 2019 ജൂൺ 12ന് പ്രസിദ്ധപ്പെടുത്തിയ 2450 പേരുടെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ അവശേഷിക്കുന്ന 933 കരാർ ലൈൻ തൊഴിലാളികളുടെ പട്ടികയിൽ നിന്നാണ് നിയമനം നടത്തുക. ഇതിന് സമിതി രൂപവത്കരിച്ച് നടപടിയെടുക്കാൻ ജോയന്റ് സെക്രട്ടറി ടി.വി. ശ്രീലാൽ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ടു.

2004ലെ വ്യവസായ ൈട്രബ്യൂണൽ വിധിയുടെ അടിസ്ഥാനത്തിൽ കരാർ ജീവനക്കാരിൽനിന്ന് 1200 ദിവസം ജോലി ചെയ്തവരെയായിരുന്നു പരിഗണിച്ചത്. വിജ്ഞാപന സമയത്ത് 10ാം ക്ലാസ് തോറ്റവർക്ക് മാത്രമായി നിജപ്പെടുത്തിയിരുന്ന പരീക്ഷ കോടതി നടപടികളെത്തുടർന്ന് 10ാം ക്ലാസ് യോഗ്യത ഉള്ളവർക്കുകൂടി എഴുതാൻ അവസരം ലഭിച്ചതോടെയാണ് ഇരുവിഭാഗമായി തിരിഞ്ഞ് നിയമവഴികൾ തേടിയത്.സുപ്രീംകോടതി ഡിവിഷൻ ബെഞ്ച്‌ വരെയെത്തിയ നിയമപോരാട്ടത്തിനിടെ 2019ൽ ഒരുഘട്ടം നിയമനം നടന്നിരുന്നു.

ആദ്യഘട്ടത്തിൽ കെ.എസ്.ഇ.ബി നിലപാടും ഹൈകോടതിവിധിയും 10ാം ക്ലാസ് തോറ്റവരോടൊപ്പമായിരുന്നെങ്കിൽ സുപ്രീംകോടതിയിൽ എത്തിയപ്പോൾ 10ാം ക്ലാസ് യോഗ്യതയുള്ളവരെകൂടി പരിഗണിക്കാൻ വിധിക്കുകയായിരുന്നു. അതേസമയം, ലിസ്റ്റിലുൾപ്പെട്ട മറുവിഭാഗത്തിന് മാനുഷിക പരിഗണന നൽകണമെന്നും ആവശ്യപ്പെട്ടു. ഇക്കാലയളവിൽ നിയമന നടപടികൾ മരവിച്ചു.

സി.ഇ.എ (സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റി-2010 ) നടപടികളുടെ ഭാഗമായി നിയമനങ്ങളിൽ ഐ.ടി.ഐ യോഗ്യത നിഷ്കർഷിച്ചതനുസരിച്ച് ഒരുവിഭാഗം തുടർ നിയമനടപടി തുടങ്ങി. 2020 സെപ്റ്റംബർ 23ന് കേസ് പരിഗണിച്ച ഹൈകോടതി കെ.എസ്.ഇ.ബിയോട് ഉദ്യോഗാർഥികളെ വിലയിരുത്തി നിയമന നടപടികളുമായി മുന്നോട്ടുപോകാൻ ആവശ്യപ്പെട്ടു.

നീണ്ട നിയമന നടപടികളുടെ ഭാഗമായി വീണ്ടും 2022 ഒക്ടോബർ ഏഴിന് കേസ് പരിഗണിച്ച ഹൈകോടതി 90 ദിവസങ്ങൾക്കുള്ളിൽ തീർപ്പാക്കണമെന്ന് ഉത്തരവിട്ടു. 2022 ഒക്ടോബർ 29 ന് റാങ്ക് പട്ടികയിലുള്ളവരുടെ ഹിയറിങ് നടത്തി. കഴിഞ്ഞ ദിവസം നിലവിലെ നിയമന മാനദണ്ഡം പാലിച്ച് മനുഷ്യത്വപരമായ സമീപനം സ്വീകരിച്ച് കെ.എസ്.ഇ.ബിയിലെ മസ്ദൂർ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ കെ.എസ്.ഇ.ബിയോട് ആവശ്യപ്പെട്ട ഉത്തരവിറങ്ങുകയും ചെയ്തു. ലിസ്റ്റിലെ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

You may also like

error: Content is protected !!
Join Our WhatsApp Group